Image

' I C U ' (ഐ സി യു) ട്രെയിലര്‍.

Published on 26 February, 2026
' I C U '  (ഐ സി യു) ട്രെയിലര്‍.

''താന്തോന്നി'' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ ജോര്‍ജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന   '' I C U '' (ഐ സി യു) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ജനപ്രിയ നായകന്‍ ദിലീപ് റിലീസ് ചെയ്തു.


മിനി സ്റ്റുഡിയോയുടെ ബാനറില്‍ ജെയിന്‍ പോള്‍ നിര്‍മ്മിക്കുന്ന ഈ  സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ 
തമിഴില്‍ സൂര്യ നിര്‍മ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.
ഫെബ്രുവരി ഇരുപത്തിയേഴിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങിയ  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


സന്തോഷ് കുമാര്‍ കഥ  തിരക്കഥ സംഭാഷണമെഴുതുന്നു.  ലോകനാഥന്‍ ശ്രീനിവാസന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.


സംഗീതം-ജോസ് ഫ്രാങ്ക്ളിന്‍,
എഡിറ്റിംഗ്-ലിജോ പോള്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു ജി സുശീലന്‍, കല-ബാവ,
കോസ്റ്റ്യൂം ഡിസൈനര്‍-
സ്റ്റെഫി സേവ്യര്‍,
മേക്കപ്പ്-റോണക്‌സ് സേവ്യര്‍,സൗണ്ട് ഡിസൈന്‍- വിക്കി,കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജി സുകുമാര്‍,പ്രൊജക്ട് ഡിസൈന്‍-രമേശ് തെക്കേപ്പാട്ട്, ഫിനാന്‍സ് കണ്‍ട്രോളര്‍-എം എസ് അരുണ്‍,വിഎഫ്എക്‌സ്-നിതിന്‍ നന്ദകുമാര്‍,
ശബ്ദമിശ്രണം-എം ആര്‍ രാജാകൃഷ്ണന്‍,
സ്റ്റില്‍സ്-നൗഷാദ്, ഡിസൈന്‍-ടെന്‍ പോയിന്റ്,
മാര്‍ക്കറ്റിംഗ്- ബ്രിംഗ്‌ഫോര്‍ത്ത്,
പി ആര്‍ ഒ-എ എസ് ദിനേശ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക