
ഡാളസ്: ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയം മെൻസ് , വിമൺസ് പ്രവർത്തനവർഷോദ്ഘാടനം ഫാ.തോമസ് കൊച്ചു പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബിൻസ് ചേത്തലിൽ എല്ലാവർക്കും ആശംസകൾ നേർന്നു.

മെൻസ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റത്തിൽ , എക്സിക്യൂട്ടീവ് അംഗങ്ങൾ ലീബിൻ പാറയ്ക്കൽ പൂത്തറ, സിൽവസ്റ്റർ കൊടുന്നീനാംകുന്നേൽ, ഫ്രാൻസിസ് വട്ടക്കുന്നേൽ, ബിബിൻ വില്ലൂത്തറ എന്നിവരും വിമൺസ് മിനിസട്രി പ്രസിഡന്റ് സിൽവി നടക്കുഴയ്ക്കൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആൽഫി പവ്വത്തേൽ, ജോസി ക്ളാക്കിൽ, റാണി ചോരത്ത്, അനില പാലുത്തറ, ജോമിനി ചാമക്കാല, ജെസിൽ മാങ്ങാച്ചാലിൽ, ജോതിസ് കരിങ്ങനാത്ത്, മാത്യു പ്ളാക്കാട്ടിൽ, റ്റീന കുഴിപ്പിൽ, സിസ്റ്റർ അഡ്വൈസർ സി. സബിത എന്നിവർ മിനിസ്ട്രിക്ക് വരുന്ന രണ്ട് വർഷം നേതൃത്വം നൽകും .
മിനിസ്ട്രിയുടെ നേതൃത്വത്തിൽ വിവിധ കർമ്മ പരുപാടികൾ ഇടവകയിൽ പ്ളാൻ ചെയ്ത് വരുന്നു.