
റെയിൽവേ പ്ലാറ്റ്ഫോമിൽ അവസാന ട്രെയിനിന്റെ വിസിൽ മുഴങ്ങി.
അവൻ കയ്യിൽ ടിക്കറ്റ് പിടിച്ചു നിന്നു ,യാത്രയ്ക്കല്ല, വിടവാങ്ങലിന്.
മനസിൽ നിറഞ്ഞത് തോൽവികളുടെ ശബ്ദം മാത്രം.
“നീ ഒന്നും ആവില്ല” എന്ന വാക്കുകൾ വീണ്ടും വീണ്ടും കേട്ടു.
ട്രെയിൻ അടുത്തെത്തുമ്പോൾ കാറ്റ് ശക്തമായി വീശി.
അവന്റെ പോക്കറ്റിൽ നിന്നൊരു ചെറിയ കടലാസ് പുറത്തേക്കു വീണു
മകളുടെ കൈയെഴുത്ത്:
"അച്ചാ, നിങ്ങളാണ് എന്റെ ഹീറോ."
ട്രെയിൻ പാഞ്ഞുപോയി.
പ്ലാറ്റ്ഫോമിൽ അവൻ ഇപ്പോഴും നിൽക്കുകയായിരുന്നു.
ആ രാത്രി വാർത്തകളിൽ ഒന്നും വന്നില്ല.
പക്ഷേ ഒരു കുഞ്ഞിന്റെ ഹീറോ വീണ്ടും വീട്ടിലെത്തി.