Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രതിഷേധം; മന്ത്രി വീണ ജോർജിന് പരുക്ക്

Published on 25 February, 2026
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രതിഷേധം; മന്ത്രി വീണ ജോർജിന് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

പ്രതിഷേധത്തിനിടെ വിണാ ജോര്‍ജിന്റെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.

വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് പെട്ടുപോവുകയായിരുന്നുവെന്നാണ് വിവരം. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്, കെ എസ് യു സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിവരികയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക