Image

ചിക്കാഗോ സെന്റ് മേരീസില്‍ പുരുഷ, വനിതാ മിനിസ്ട്രി ഭാരവാഹികളെ തിരഞ്ഞെടുത്തു

റോയി ചേലമലയില്‍ Published on 25 February, 2026
ചിക്കാഗോ സെന്റ് മേരീസില്‍ പുരുഷ, വനിതാ മിനിസ്ട്രി ഭാരവാഹികളെ തിരഞ്ഞെടുത്തു

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ 2026-27 വര്‍ഷത്തേക്കുള്ള പുരുഷ വനിതാ മിനിസ്ട്രിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 22, ഞായറാഴ്ച കുര്‍ബാനക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു. പുതിയ മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റേഴ്സ് ആയി അലക്‌സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തന്‍പുരയില്‍, ബിജു ജെയിംസ് പൂത്തറ എന്നിവരെ തിരഞ്ഞെടുത്തു. ജയ കുളങ്ങര, ലിസി മുല്ലപ്പള്ളി, റെജിമോള്‍ സിറിയക് വല്ലൂര്‍ എന്നിവരാണ് പുതിയ വിമന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റേഴ്സ്.

കഴിഞ്ഞ രണ്ടുവര്ഷക്കാലം മെന്‍സ് മിനിസ്ട്രിയും വിമന്‍സ് മിനിസ്ട്രിയും നടത്തിയ പ്രവര്‍ത്തനങ്ങളെയും അതിനു നേതൃത്വം നല്‍കിയ കോര്‍ഡിനേറ്റേഴ്‌സിനെയും ഫാ. സിജു മുടക്കോടില്‍ അഭിനന്ദിച്ചു. 2025-ല്‍ മെന്‍സ് മിനിസ്ട്രിയുടേയും നേതൃത്വത്തില്‍ നടത്തിയ ഇടവക തിരുനാളുകളില്‍ നിന്നും മിച്ചം വന്ന തുക കൊണ്ട് നിരവധി ഭവനങ്ങള്‍ നാട്ടില്‍ നിര്‍മ്മിക്കുന്നതിനും ചികിത്സ സഹായം, വിദ്യാഭാസ സഹായം എന്നിവ നല്‍കുന്നതിനും സാധിച്ചു. സിബി കൈതക്കത്തൊട്ടിയില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ മെന്‍സ് മിനിസ്ട്രിക്കും ബിനു എടകര, റീന പണയപറമ്പില്‍, ഡോളി ഇല്ലിക്കല്‍ എന്നിവര്‍ വിമന്‍സ് മിനിസ്ട്രിക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ നേതൃത്വം നല്‍കി. പുതുതായി സ്ഥാനം ഏറ്റെടുത്ത കോര്‍ഡിനേറ്റര്‍സ് തങ്ങളുടെ മറുപടി പ്രസംഗത്തില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. ഈ യോഗത്തിനു കൈക്കാരന്മാരായ സേവ്യര്‍ നടുപറമ്പില്‍,  ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, എന്നിവരും പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, റോയി ചേലമലയില്‍ എന്നിവരും നേതൃത്വം നല്‍കി.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക