Image

ഡാലസ് കിംഗ്‌സ് ക്ലബ് ഇനി 'ഡാലസ് സോഷ്യൽ ക്ലബ്'; പുതിയ ഭാരവാഹികൾ ചുമതലയേറ്റു, പ്രവർത്തനങ്ങൾക്ക് തുടക്കമായി

മാർട്ടിൻ വിലങ്ങോലിൽ Published on 25 February, 2026
ഡാലസ് കിംഗ്‌സ് ക്ലബ് ഇനി 'ഡാലസ് സോഷ്യൽ ക്ലബ്'; പുതിയ ഭാരവാഹികൾ ചുമതലയേറ്റു, പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഡാലസ്: ഡാലസ് സോഷ്യൽ ക്ലബ്ബിന്റെ വാലന്റൈൻസ് ഡേ ആഘോഷങ്ങളും 2026-ലേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. 2014-ൽ ഡാലസ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ച 'ഡാലസ് കിംഗ്‌സ് ക്ലബ്'  ഇനി മുതൽ 'ഡാലസ് സോഷ്യൽ ക്ലബ്' എന്ന പുതിയ പേരിൽ അറിയപ്പെടുമെന്ന് ഭരണസമിതി അറിയിച്ചു.

കൂടുതൽ ജനപങ്കാളിത്തവും വിപുലമായ പ്രാതിനിധ്യവും ലക്ഷ്യമിട്ടാണ് ഈ മാറ്റം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിൽ സജീവമായ സംഘടന, പുതിയ പേരിനൊപ്പം പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും ഭരണസമിതിയെയും തിരഞ്ഞെടുത്തു. ഡാലസിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒരു തുറന്ന സാമൂഹിക വേദിയായി ക്ലബ്ബിനെ വളർത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.

പുതിയ ഭരണസമിതി: ഈ വർഷത്തെ ഔദ്യോഗിക പരിപാടിയിൽ ക്ലബ്ബിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ജിനു കുടിലിൽ, വൈസ് പ്രസിഡന്റ് ടിജോ ചങ്ങങ്കേരി, സെക്രട്ടറി കുട്ടൻ മുപ്പ്രപ്പള്ളിൽ
ജോയിന്റ് സെക്രട്ടറി അനിൽ പൗത്തിൽ, ട്രഷറർ ജാക്സ് ആകാശലഎന്നിവർ നേതൃത്വം നൽകുന്നു.

ഉദ്ഘാടന ചടങ്ങുകളിലും   ആഘോഷങ്ങളിലും കരോൾട്ടൺ മേയർ സ്റ്റീവ് ബാബിക് മുഖ്യാതിഥിയായി പങ്കെടുത്തു. ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ബിൻസ് ചേത്തലിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ആഘോഷങ്ങളിൽ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്തങ്ങൾ, ഗാനമേള, വിനോദ ഗെയിമുകൾ എന്നിവ അരങ്ങേറി. കൂടാതെ, ടെക്സസ് വടംവലി ലീഗ് 2026-ന്റെ ഔദ്യോഗിക കിക്ക്-ഓഫ് ചടങ്ങും ഇതിനോടൊപ്പം നടന്നു.

സൈമൺ ചാമക്കാല  ജനറൽ കൺവീനറായി വിവിധ കമ്മിറ്റികളെ പ്രഖ്യാപിച്ചു.

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ജനിച്ച അംഗങ്ങളുടെ സംയുക്ത ജന്മദിന ആഘോഷവും ചടങ്ങിന് മാറ്റുകൂട്ടി. സെക്രട്ടറി കുട്ടൻ മുപ്പ്രപ്പള്ളിൽ നന്ദി പ്രകാശിപ്പിച്ചു. ഡിജെ സെഷനോടെയും സംഗീതനിശയോടും കൂടി ഉത്സവാന്തരീക്ഷത്തിൽ   പരിപാടികൾ സമാപിച്ചു.

ഡാലസ് സോഷ്യൽ ക്ലബ് അംഗങ്ങളും കുടുംബങ്ങളും വൻതോതിൽ പങ്കെടുത്തതോടെ പരിപാടി വൻ വിജയമായി മാറി.

 

ഡാലസ് കിംഗ്‌സ് ക്ലബ് ഇനി 'ഡാലസ് സോഷ്യൽ ക്ലബ്'; പുതിയ ഭാരവാഹികൾ ചുമതലയേറ്റു, പ്രവർത്തനങ്ങൾക്ക് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക