
ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' നിർത്താൻ താൻ ഇടപെട്ടില്ലെങ്കിൽ പാക്കിസ്ഥാനിൽ 35 മില്യൺ ആളുകൾ കൊല്ലപ്പെടുമായിരുന്നുവെന്നു പ്രസിഡന്റ് ട്രംപ്. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആ 35 മില്യൺ ആളുകളുടെ ജീവൻ രക്ഷിക്കണമെന്നു തന്നോട് അപേക്ഷിച്ചുവെന്നും ചൊവാഴ്ച്ച രാത്രി സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.
"എന്റെ ഭരണത്തിലെ ആദ്യ 10 മാസത്തിൽ ഞാൻ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചു," ട്രംപ് പറഞ്ഞു. "കംബോഡിയ-തായ്‌ലൻഡ്, ഇന്ത്യ-പാക്കിസ്ഥാൻ...അതൊരു ആണവ യുദ്ധമായേനെ. ഞാൻ ഇടപെട്ടില്ലെങ്കിൽ 35 മില്യൺ ആളുകൾ മരിച്ചേനെ എന്ന് പാക്ക് പ്രധാനമന്ത്രി പറഞ്ഞു."
യുഎസ് ഇടപെടൽ ഉണ്ടായിട്ടില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. ഇരു രാജ്യങ്ങളുടെയും സൈനിക നേതാക്കൾ സംസാരിച്ചാണ് വെടിനിർത്തൽ ഉണ്ടായത്.
"കൊസോവോ-സെർബിയ യുദ്ധം, ഈജിപ്ത്-എത്യോപ്യ, ഇസ്രയേൽ-ഇറാൻ, അർമേനിയ-അസർബൈജാൻ, കോംഗോ-റുവാണ്ട...പിന്നെ തീർച്ചയായും ഗാസ യുദ്ധം," ട്രംപ് പറഞ്ഞു.
Trump claims he saved 35 million Pakistanis