
നീലനിശീഥിനിയുടെ
നീണ്ട നിശബ്ദതയിൽ
നിശ്വാസം ഉയരുന്നു
ആറിത്തണുത്ത
അന്ധകാരത്തിൻ
നെഞ്ചകം നീറി
ചെറുകനലൊളി
നീളെ ചിരിക്കുന്നു,
അസത്യജടിലതയിൽ
സത്യദീപത്തിൻ
ആദ്യമിന്നലൊളി,
ഇരുളൊരിക്കലും
വെളിച്ച ബിംബത്തെ
തിരിച്ചു വിളിക്കുന്നില്ല,
നിത്യനിദാനത്തിൻ
ദിനരാത്രങ്ങളിൽ
വിരചിക്കുന്ന
വിഷാദാത്മകതയും
വിചിന്തനവും
ആത്മാവിനെ
ആലിംഗനം ചെയ്തു
പുനർജനിക്കുന്നു,
ആനന്ദവും കണ്ണീരും
അലിയിക്കുന്ന
പ്രഭാത ഹൃദയം
പ്രപഞ്ച സത്യമായി
സ്പന്ദിക്കുന്നു.