
ഇടതു മുന്നണിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള ഘട്ടങ്ങളിലേക്ക് കടക്കാന്‍ സി.പി.എം തയ്യാറെടുക്കുകയാണ്. എന്നാല്‍ ഇതിവരെയുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ വലിയൊരു പങ്ക് നേതാക്കളും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാവുമെന്നാണ് വിവരം. സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളില്‍ ഒമ്പത് പേര്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി ചിത്തരഞ്ജന്‍ ആണ് ആലപ്പുഴയുടെ എം.എല്‍.എ. ഇത്തവണ ആലപ്പുഴയ്ക്ക് പകരം പത്തനംതിട്ടയിലെ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തോമസ് ഐസക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്ക് പത്തനംതിട്ടയില്‍ മത്സരിച്ച് കോണ്‍ഗ്രസിലെ ആന്റോ ആന്റണിയോട് പരാജയപ്പെട്ടിരുന്നു. സി.പി.എം സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ എം സ്വരാജിന്റെ പേര് നിലമ്പൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. മുന്‍ എം.പി പി.കെ ബിജു, മുന്‍ എം.എല്‍.എ എം.വി ജയരാജന്‍ എന്നിവരെ കൂടാതെ ഇടതുമുന്നണി കണ്‍വീനറും പേരാമ്പ്ര എം.എല്‍.എയുമായ ടി.പി രാമകൃഷക്കും.ക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം സൂചന നല്‍കുന്നത്. അതേസമയം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ക ജയചന്ദ്രന്‍, പുത്തലത്ത് ദിനേശന്‍, സി.എന്‍ മോഹനന്‍ എന്നിവര്‍ മത്സരരംഗത്തു നിന്നും വിട്ടുനില്‍ക്കാനാണ് സാധ്യത.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ (2021) 77 സീറ്റുകളില്‍ മല്‍സരിച്ച സി.പി.എം 58 മണ്ഡലങ്ങളിലാണ് വിജയിച്ചത്. 65 പുരുഷന്‍മാരും 12 വനികതളും മല്‍സര രംഗത്തുണ്ടായിരുന്നു. കേരളത്തില്‍ തുടര്‍ ഭരണമെന്ന പുതുചരിത്രം രചിച്ച് 99 സീറ്റുമായി പിണറായി വിജയന്‍ സര്‍ക്കാരിനു രണ്ടാമൂഴം നല്‍കിയതായിരുന്നു 2021-ലെ ജനവിധി. 1982-നു ശേഷം ഒരു മുന്നണിയെയും തുടര്‍ച്ചയായി തിരഞ്ഞെടുത്തിട്ടില്ലെന്ന പതിവ് കഴിഞ്ഞ തവണ മാറി. ഇടതു നേതാക്കളുടെ പോലും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വന്‍ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിനു കിട്ടിയത്. അന്ന് സി.പി.എം വിജയിച്ച മണ്ഡലവും സ്ഥാനാര്‍ത്ഥികളും ഇപ്രകാരം...
ഉദുമ: സി.എച്ച് കുഞ്ഞമ്പു, പയ്യന്നൂര്‍: ടി.ഐ മധുസൂദനന്‍, കല്യാശേരി: എം വിജിന്‍ , തളിപ്പറമ്പ്: എം.വി ഗോവിന്ദന്‍, അഴീക്കോട്: കെ.വി സുമേഷ്, ധര്‍മ്മടം: പിണറായി വിജയന്‍, തലശ്ശേരി: എ.എന്‍ ഷംസീര്‍, മട്ടന്നൂര്‍: കെ.കെ ശൈലജ, കുറ്റ്യാടി: കെ.പി കുഞ്ഞമ്മദ് കുട്ടി, കൊയിലാണ്ടി: കാനത്തില്‍ ജമീല, പേരാമ്പ്ര ടി.പി: രാമകൃഷ്ണന്‍, ബാലുശ്ശേരി: കെ.എം സച്ചിന്‍ദേവ്, കോഴിക്കോട്: നോര്‍ത്ത് തോട്ടത്തില്‍ രവീന്ദ്രന്‍, ബേപ്പൂര്‍: പി.എ മുഹമ്മദ് റിയാസ്, പൊന്നാനി: പി നന്ദകുമാര്‍, തൃത്താല: എംബി രാജേഷ്, ഷൊര്‍ണൂര്‍: പി മമ്മിക്കുട്ടി, ഒറ്റപ്പാലം: പ്രേം കുമാര്‍, മലമ്പുഴ: എ പ്രഭാകരന്‍, തിരൂര്‍: പിപി സുമോദ്, നെന്‍മാറ: കെ ബാബു, ആലത്തൂര്‍: കെ.ഡി പ്രസേനന്‍, ചേലക്കര: കെ രാധാകൃഷ്ണന്‍, കുന്നംകുളം: എ.സി മൊയ്ദീന്‍, ഗുരുവായൂര്‍: എന്‍.കെ അക്ബര്‍, മണലൂര്‍: മുരളി പെരുനെല്ലി, വടക്കാഞ്ചേരി: സേവിയര്‍ ചിറ്റിലപ്പിള്ളി, ഇരിഞ്ഞാലക്കുട: ആര്‍ ബിന്ദു, പുതുക്കാട്: കെ.കെ രാമചന്ദ്രന്‍, കളമശ്ശേരി പി രാജീവ്, വൈപ്പിന്‍: കെ.എന്‍ ഉണ്ണികൃഷ്ണന്‍, കൊച്ചി: കെ .ജെ മാക്‌സി, കുന്നത്തുനാട്: പി.വി ശ്രീനിജന്‍, കോതമംഗലം ആന്റണി ജോണ്‍, ദേവികുളം: അഡ്വ. എ രാജ, ഉടുമ്പഞ്ചോല: എം.എം മണി, ഏറ്റുമാനൂര്‍: വി.എന്‍ വാസവന്‍, അരൂര്‍: ദലീമ ജോര്‍ജ്, അലപ്പുഴ: പി.പി ചിത്തരഞ്ജന്‍, അമ്പലപ്പുഴ: എച്ച് സലാം, കായംകുളം: യു പ്രതിഭ, മാവേലിക്കര: എം.എസ് അരുണ്‍ കുമാര്‍, ചെങ്ങന്നൂര്‍: സജി ചെറിയാന്‍, ആറന്മുള: വീണ ജോര്‍ജ്, കോന്നി: കെ.യു ജനീഷ് കുമാര്‍, കൊട്ടാരക്കര: കെ.എന്‍ ബാലഗോപാല്‍, കൊല്ലം: എം മുകേഷ്, ഇരവിപുരം: എം നൗഷാദ്, വര്‍ക്കല: വി ജോയ്, ആറ്റിങ്ങല്‍: ഒഎസ് അംബിക, വാമനപുരം: ഡി.കെ.മുരളി, കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ്: വി.കെ.പ്രശാന്ത്, നേമം: വി ശിവന്‍കുട്ടി, അരുവിക്കര: ജി സ്റ്റീഫന്‍, പാറശ്ശാല: സി.കെ ഹരീന്ദ്രന്‍, കാട്ടാക്കട: ഐ.ബിസതീഷ്, നെയ്യാറ്റിന്‍കര: കെ ആന്‍സലന്‍.
2021-ല്‍ സി.പി.എം നേടിയ ഈ വന്‍ വിജയം പക്ഷേ ഇക്കുറി ആവര്‍ത്തിക്കാല്‍ യാതൊരു സാധ്യതയുമില്ല. തുടര്‍ ഭരണ കാലത്തെ സര്‍ക്കാര്‍ വിരുദ്ധ തരംഗമാണ് ഏറ്റവും വലിയ വിലങ്ങുതടി. അതെല്ലാം ക്രിസ്റ്റല്‍ ക്ലിയറായി നമ്മുടെ മുന്നില്‍ത്തന്നെയുള്ളപ്പോള്‍ അക്കമിട്ടു നിരത്തി ആവര്‍ത്തന വിരസതയുണ്ടാക്കുന്നില്ല. എങ്കിലും സി.പി.എം തങ്ങള്‍ക്ക് വലിയ വിജയമുണ്ടാവുമെന്ന് നടിക്കുന്നു. പക്ഷേ തീരുമാനം വോട്ടര്‍മാരുടേതാണ്. അവര്‍ മാറിചിന്തിക്കുന്നതില്‍ തെറ്റു പറയാനാവില്ല. ഒരാള്‍ താനാണ് നേതാവ് എന്ന് പറഞ്ഞു നടന്നാല്‍ അതാവില്ല. മറ്റുള്ളവര്‍ അങ്ങനെ വിളിക്കുമ്പോഴാണ് അയാള്‍ യഥാര്‍ത്ഥത്തില്‍ നേതാവ് ആവുന്നത്. പറഞ്ഞുപഴകിയ ശൈലി പോലെ തന്നെ അനുഭവിച്ചു മടുത്ത ഭരണം ജനകീയമല്ലല്ലോ.