Image

മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ(MAT) ഉദ്ഘാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Published on 24 February, 2026
മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ(MAT)  ഉദ്ഘാടന   ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ (MAT) പന്ത്രണ്ടാമത് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും, കുടുംബസംഗമവും സംയുക്തമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി 28-നു ശനിയാഴ്ച  ആറുമണിയോടു കൂടി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ശ്രീ.ബിജോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് Bay Care Medical Physician Executive ചുമതല വഹിക്കുന്ന ഡോ. സൗമ്യ വിശ്വനാഥാണ്.


വിശിഷ്ടാതിഥിയായി, ഇന്‍ഡ്യന്‍ സിനിമാ സംഗീത സംഗീത സംവിധായകനും ഗായകനുമായ ശ്രീ.ഗിരീഷ് നാരായണനും പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച്, കള്‍ച്ചറില്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക കലാപ്രതിഭകളെ ഉള്‍പ്പെടുത്തി, വൈവിധ്യമാര്‍ന്ന വര്‍ണ്ണശബളമായ പരിപാടികള്‍ അരങ്ങേറുന്നതാണ്.

കേരളാ രുചി വിഭവങ്ങള്‍ ഉള്‍പ്പെട്ട ഡിന്നറോടു കൂടി പരിപാടികള്‍ സമാപിക്കും.

വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ പരിപാടിയിലേക്ക് നിങ്ങളെ ഓരോരുത്തരേയും ഒരിക്കല്‍ കൂടി ക്ഷണിക്കുന്നതായി പ്രസിഡന്റ് ബിജോയ് ജോസഫ്, സെക്രട്ടറി ജെഫി ജോസഫ്, ട്രഷറാര്‍ ബാബു വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അറിയിക്കുന്നു.

വാര്‍ത്ത: രാജു മൈലപ്രാ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക