Image

വിശ്വാസവും ശാസ്ത്രവും — ഒരേ സത്യത്തിലേക്കുള്ള യാത്ര ബിലി കൺവെൻഷനിൽ ഫാ. ജോൺ കാർട്ട്ജെയുടെ പ്രത്യേക പ്രഭാഷണം

ബീനാ വള്ളിക്കളം Published on 23 February, 2026
വിശ്വാസവും ശാസ്ത്രവും — ഒരേ സത്യത്തിലേക്കുള്ള യാത്ര ബിലി കൺവെൻഷനിൽ ഫാ. ജോൺ കാർട്ട്ജെയുടെ പ്രത്യേക പ്രഭാഷണം

ചിക്കാഗോ: സെന്റ് തോമസ് സീറോ-മലബാർ കത്തോലിക്ക രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജൂബിലി കൺവെൻഷൻ 2026, ആത്മീയതയും അറിവും ആഘോഷങ്ങളും ഒന്നിച്ചുചേരുന്ന മഹത്തായ സംഗമമായി മാറുകയാണ്.

പ്രഭാഷണ പരമ്പരയിലെ പ്രധാന ആകർഷണമായി ഫാ. ജോൺ കാർട്ട്ജെ Ph.D., S.T.D. അവതരിപ്പിക്കുന്ന പ്രഭാഷണം ജൂലൈ 10-ന് ഉച്ചകഴിഞ്ഞ് 1:30-ന് നടക്കും. പ്രശസ്ത ആസ്ട്രോഫിസിസിസ്റ്റും ബൈബിള്‍ പണ്ഡിതനുമായ അദ്ദേഹം മണ്ടലൈൻ സെമിനാരിയുടെ റെക്ടറും പ്രസിഡന്റുമാണ്. ശാസ്ത്രവും ദൈവശാസ്ത്രവും ഒരുമിപ്പിച്ച് ആഴമുള്ള ചിന്തകൾ അവതരിപ്പിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ അദ്ദേഹം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ശാസ്ത്രലോകത്തുനിന്ന് ദൈവവിളിയിലേക്ക് വഴിമാറിയ അദ്ദേഹത്തിന്റെ ജീവിതയാത്ര, വിശ്വാസവും അറിവും കൈകോർക്കുന്ന ഒരു സാക്ഷ്യമായി പലർക്കും പ്രചോദനമായി മാറിയിട്ടുണ്ട്. അധ്യാപകനായും ആത്മീയ മാർഗ്ഗദർശകനായും നിരവധി യുവജനങ്ങളുടെയും വിശ്വാസികളുടെ ജീവിതത്തെ സ്വാധീനിച്ച അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഈ സെഷനെ കൂടുതൽ സമ്പന്നമാക്കും. “Faith and Science – Two Lenses, One Reality” എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കുമ്പോൾ, ശാസ്ത്രീയ അന്വേഷണങ്ങളും തിരുവെഴുത്തിന്റെ ജ്ഞാനവും പരസ്പരം വിരുദ്ധമല്ലെന്നും സത്യത്തിലേക്കുള്ള യാത്രയിൽ ഒരേ ദിശയിലേക്കാണ് നമ്മെ നയിക്കുന്നതെന്നും വിശദീകരിക്കും. ജൂലൈ പത്തിന് 1:30 മണിയ്ക്കാണ് ഈ പ്രഭാഷണം നടക്കുക. യുവജനങ്ങൾക്കും കുടുംബങ്ങൾക്കും പ്രചോദനമാകുന്ന അദ്ദേഹത്തിന്റെ അവതരണം ഇന്നത്തെ കാലഘട്ടത്തിൽ വിശ്വാസത്തെ പുതിയ കാഴ്ചപ്പാടിലൂടെ കാണാൻ സഹായിക്കുന്നതായിരിക്കും.

രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഈ കൺവെൻഷൻ ആത്മീയ നവീകരണത്തിനും സമൂഹ ഐക്യത്തിനും ഊന്നൽ നൽകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ ബിഷപ്പുമാരുടെയും അന്താരാഷ്ട്ര പ്രഭാഷകരുടെയും സാന്നിധ്യത്തിൽ നടക്കുന്ന ഈ സമ്മേളനം വിശ്വാസയാത്രയിൽ പുതുവൈഭവം പകരുമെന്ന പ്രതീക്ഷയിലാണ് വിശ്വാസസമൂഹം.വിവിധ ആത്മീയ പ്രഭാഷണങ്ങൾ, കുടുംബ-യുവജന സെഷനുകൾ, ആരാധനാനുഷ്ഠാനങ്ങൾ, സാംസ്കാരിക അവതരണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടികളിലൂടെ വിശ്വാസജീവിതത്തെ പുതുക്കുന്ന നാലുദിവസത്തെ വിശിഷ്ടമായ സമ്മേളനമാണിത്.

2026 ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഈ മഹാസമ്മേളനത്തിലേക്ക് എല്ലാവരെയും ആത്മാർത്ഥമായി ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് അറിയിച്ചു. ആത്മീയ ചിന്തകളും കുടുംബസൗഹൃദ പരിപാടികളും വിശ്വാസത്തിന്റെ സാംസ്കാരിക സമൃദ്ധിയും ഒരുമിക്കുന്ന ഈ ജൂബിലി വേദിയിൽ കുടുംബങ്ങളോടൊപ്പം പങ്കെടുക്കാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. ജീവിതയാത്രയിൽ വിശ്വാസവും അറിവും കൈകോർക്കുന്ന അനുഭവമായി ഈ കൺവെൻഷൻ മാറുമെന്ന പ്രതീക്ഷയോടെ, നേരത്തെ തന്നെ രജിസ്റ്റർ ചെയ്ത് ഈ അനുഗ്രഹീത സംഗമത്തിന്റെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroconvention.org
സന്ദർശിക്കാവുന്നതാണ്.

വിശ്വാസവും ശാസ്ത്രവും — ഒരേ സത്യത്തിലേക്കുള്ള യാത്ര ബിലി കൺവെൻഷനിൽ ഫാ. ജോൺ കാർട്ട്ജെയുടെ പ്രത്യേക പ്രഭാഷണം
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-23 15:24:10
💥ങ്ങാ വന്നല്ലോ വനമാല... ശാസ്ത്രവും ദൈവ വിശ്വാസവും....... അയ്യോ ചിരിപ്പിക്കല്ലേ പൊന്നേ..... ശാസ്ത്രത്തിനു നിലനിൽക്കാൻ ദൈവത്തിന്റെ സഹായം ഒട്ടുമേ വേണ്ടാ. പക്ഷേ ദൈവത്തിന് ഭൂമിയിൽ ഒരു second ജീവിക്കാൻ ശാസ്ത്രം കൂടിയേ തീരൂ, വിശ്വാസിക്കും. ഈ കോമേഡിയൻസ് മനുഷ്യരെ ചിരിപ്പിച്ചു കൊല്ലും. സയൻസ് & technology കാലു മടക്കി അടിക്കും ദൈവം ആ ഏരിയയായിൽ എങ്ങാനും തെണ്ടാൻ വന്നാൽ. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക