Image

സിസ്റ്റം തകരുകയല്ല സിസ്റ്റം കെട്ടിപൊക്കുകയാണ് കേരളം ചെയ്തത് (ജോസ് കാടാപുറം)

Published on 23 February, 2026
സിസ്റ്റം തകരുകയല്ല സിസ്റ്റം കെട്ടിപൊക്കുകയാണ് കേരളം ചെയ്തത് (ജോസ് കാടാപുറം)

ഏത് ആരോഗ്യ സൂചകമെടുത്താലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ മുന്നിലാണ്.   ഈ നേട്ടങ്ങളുടെ പിന്നിൽ നമ്മുടെ പൊതുആരോഗ്യ സംവിധാനമാണ്. ഇ‍ൗ സംവിധാനത്തെ  തകർത്തേ തീരൂവെന്ന വാശി ചിലർക്കുള്ളതുപോലെയാണ് നിരന്തര വാർത്തകൾ


കേരളത്തിലെ പൊതുആരോഗ്യസംവിധാനത്തെ തകർത്ത്‌ വൻകിട കോർപറേറ്റ്‌ ആശുപത്രി ശൃംഖലകളുടെ .വ്യാപനത്തിനായി ചില മാധ്യമങ്ങളും പ്രമാണിമാരും  ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്‌. പഴയ കെട്ടിടം തകർന്നു  വീഴൽ, വർഷങ്ങൾക്കുമുന്പും അടുത്തിടെയും ഉണ്ടായ ഒറ്റപ്പെട്ട ചികിത്സാപ്പിഴവുകൾ, ..മെഡിക്കൽ കോളേജ്‌ ആശുപത്രികളിലെ ചില ഉപകരണങ്ങളുടെ ലഭ്യതക്കുറവ്‌ തുടങ്ങിയ ചെറിയ പ്രശ്‌നങ്ങളെ...ഉ‍ൗതിപ്പെരുപ്പിച്ച്‌ ‘സിസ്‌റ്റം തകർന്നുവെന്ന’ കോലാഹലം സൃഷ്ടിക്കുന്നു. ഇത്‌ വൻകിട കോർപറേറ്റ്‌ ആശുപത്രി ശൃംഖലകളെ സഹായിക്കാനാണ്‌. ഏത് ആരോഗ്യ സൂചകമെടുത്താലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ മുന്നിലാണ്....സർക്കാർ ആശുപത്രികൾ തകർന്നാൽ ആർക്കാണ് നേട്ടം എന്നത് പരിശോധിച്ചാൽ വാർത്തകൾക്കുപിന്നിലെ .പ്രേരകശക്തികളെയും അവരുടെ സാന്പത്തിക താൽപ്പര്യങ്ങളും മനസ്സിലാക്കാനാകും.എന്തുകൊണ്ട്‌ ഇത്ര വ്യാപകമായി സർക്കാരിന്റെ ആരോഗ്യസംവിധാനത്തെ ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും വിമർശിക്കുന്നു എന്നതിനെ രണ്ട്‌ രീതിയിൽ വിലയിരുത്താവുന്നതാണ്‌. ഒന്നാമതായി, 2023 ഒക്ടോബറിനുശേഷം ആരോഗ്യമേഖലയിൽ കുറഞ്ഞത് പത്ത് സ്വകാര്യ ഓഹരി നിക്ഷേപകരെങ്കിലും വലിയ തോതിൽ വലിയ തോതിൽ മുതൽമുടക്ക്‌ നടത്തിയിട്ടുണ്ട്‌. 10000–12000 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നിട്ടുണ്ടെന്നാണ്‌ വിലയിരുത്തൽ.2021 മുതൽ നാലര
വർഷകാലം 24 ലക്ഷം മനുഷ്യർ സര്കാർ ആശുപത്രികളിൽ
ചികിത്സ തേടി രോഗം മാറി പോയിട്ടുണ്ട് കേരളത്തിൽ ഇത് സർക്കാരിന്റ ഖജനാവിൽ നിന്ന് 7702 കോടി രൂപ ചിലവായിട്ടുണ്ട്  ഉടനെ ചില വിമർശകർ മുകിളിൽ പറഞ്ഞവർ പറയുന്നത് 44 സ്ഥലത്തു പരാതി ഉണ്ടായിട്ടുണ്ട് എന്നാണ് ലോകത്തിൽ ആകമാനം ഉയർന്നു വരുന്ന ഇത്തരം പരാതികളുടെ 1000 ൽ ഒന്ന് പോലുമില്ല നമ്മുടെ സർക്കാർ  ആശുപത്രികൾ നിന്ന് വരുന്ന പരാതികൾ ..എന്നിട്ടും എന്ത് മനുഷ്യരാണപ്പ  ഇവർ ..കേരളത്തിലെ  മികച്ച സ്വകാര്യ ആശുപത്രികൾ കൂടി മികവ് കാണിച്ചിട്ടാണ് നമ്മുടെ ആരോഗ്യ രംഗം ലോക നിലവാരത്തിൽ എത്തിയത്.. തെക്കൻ കേരളത്തിലെ കാരിത്താസ് ഹോസ്പിറ്റൽ പോലുള്ള മികച്ച ചികിത്സ നൽകുന്ന ഹോസ്പിറ്റലുകൾ നമ്മുക്ക് അഭിമാനമാണ് എന്നാൽ മറ്റു ചില സ്വകാ ര്യ ആശുപത്രികൾ അന്താരാഷ്ട്ര ഭീമന്മാർ വിഴുങ്ങാൻ പോകുന്നു .. കേരളത്തിലെ പ്രധാന നഗരങ്ങളിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലുകളിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനുള്ള ചർച്ച തുടരുകയാണ്‌.

പൊതുനിക്ഷേപം വർധിപ്പിച്ച് മികവുറ്റ  ആരോഗ്യപരിചരണം സൗജന്യവും സാർവത്രികവുമാക്കിയ കേരളത്തിന്റെ ആരോഗ്യമികവിനെ തകർത്താൽ മാത്രമേ വൻകിട വൻകിട സ്വകാര്യ ആശുപത്രികൾക്ക്‌ വ്യാപിക്കാനാകൂ.ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ ഈ സർക്കാർ അധികാരം ഏറ്റെടുത്ത നാൾ മുതൽ ഹീനമായ രീതിയിലുള്ള ആക്രമണങ്ങളും വ്യക്തിഹത്യയും ചെയ്തു കൊണ്ടാണ് കേരളത്തിലെ പ്രധാന പ്രതിപക്ഷം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്

ഇപ്പോൾ തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിക്കുനേരെ പ്രതിപക്ഷ  നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്
വണ്ടാനം മെഡിക്കൽ കോളേജിൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സർജറിയുടെ ഭാഗമായി ഉണ്ടായ പിഴവ് കഴിഞ്ഞ ദിവസം വാർത്തയാവുകയും അതിനെ തുടർന്ന് മന്ത്രി തന്നെ നേരിട്ട് നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത രീതിയിലുള്ള ചികിത്സാ പിഴവിന്റെ ഉത്തരവാദികളായവർക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു 24 മണിക്കൂറിനകം തന്നെ പ്രാഥമികമായി അവരെ സസ്പെൻഡ് ചെയ്യുകയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്
അതായത് ഒരു സംഭവത്തിൽ അത് ശ്രദ്ധയിൽപ്പെട്ടാലുടൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇക്കാര്യത്തിൽ ചെയ്തിട്ടുണ്ട് എന്ന് വ്യക്തവും ആണ്..എന്നിട്ടും മന്ത്രിയെ വീടിന് വെളിയിൽ ഇറക്കില്ല എന്നും പറഞ്ഞുകൊണ്ട് യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ
നടന്നത് ഹീനമായ ആക്രമമാണ്
പോലീസ് , തിരിച്ചടിക്കും എന്നും അതുവഴി കേരളത്തിൽ ആകമാനം തിരഞ്ഞെടുപ്പ് കാലത്ത് വലിയ രീതിയിലുള്ള ആക്രമണങ്ങൾ സംഘടിപ്പിക്കാനും കഴിയും എന്നാണ് കനകോലു ഉപദേശിച്ചു കൊടുത്തിരിക്കുന്നത് ..

കേരളത്തിലെ ആരോഗ്യ മേഖല ഇക്കഴിഞ്ഞ തുടർച്ചയായ 10 വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല എന്ന് മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും നല്ല ബോധ്യവും ഉണ്ട്
അതുകൊണ്ടുതന്നെ എന്തെങ്കിലും വീണു കിട്ടുന്ന അവസരങ്ങളിൽ മന്ത്രിക്കെതിരെ എങ്ങനെയും പ്രചാരണം നടത്തി ശ്രദ്ധ തിരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.ബഹുരാഷ്ട്ര കമ്പനികളുടെ സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയുള്ള സംഘടിതമായ നീക്കവും പ്രതിപക്ഷത്തെ ഉപയോഗിച്ചുകൊണ്ട് ഇവിടെ നടക്കുന്നുണ്ട് എന്നുള്ളത് വ്യക്തമാണ് മൾട്ടി നാഷണൽ ആശുപത്രികളിൽ നടക്കുന്ന ചികിത്സാ പിഴവിനെ കുറിച്ച് ഒരു വാക്കുപോലും പറയാത്തവർ ഏതെങ്കിലും ഒരു സർക്കാർ ആശുപത്രിയിലെ ,ഏതെങ്കിലും വിഷയത്തെ പോലും പർവ്വതീകരിച്ചുകൊണ്ട് മന്ത്രിക്കെതിരെ നേരിട്ടുള്ള യുദ്ധമാണ് പ്രഖ്യാപിച്ചിട്ടുള്ളത്..

വിദേശ കമ്പനികൾ വന്ന് വൻതോതിൽ പണമിറക്കി കേരളത്തിൽ കുറേ ആശുപത്രി ഗ്രൂപ്പുകൾ വാങ്ങിയിട്ടുണ്ട്. അവർക്കു വേണ്ടി പ്രതിപക്ഷ പാർട്ടി നേതാക്കൾ നടത്തുന്ന പി ആർ വർക്കിന്റെ ഭാഗം ആണോ സർക്കാർ ആരോഗ്യ സംവിധാനങ്ങളെ അപഹസിക്കുന്ന പരിപാടി എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവുമോ?

എന്താണ് കണക്കുകൾ പറയുന്നത്?

കേരളത്തിൽ സർക്കാർ മേഖലയിൽ വലുതും ചെറുതുമായി 1,287 ആശുപത്രി യൂണിറ്റുകൾ ഉണ്ട്. അവിടങ്ങളിൽ എല്ലാംകൂടി പ്രതിവർഷം ശരാശരി 90,000 മേജർ ശസ്ത്രക്രിയകളും അതിലേറെ ചെറിയ സർജിക്കൽ നടപടികളും നടക്കുന്നു. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ 10 വർഷം ചുരുങ്ങിയത് 10,00,000 ( 10 ലക്ഷം ) ശസ്ത്രക്രിയകൾ എങ്കിലും കേരളത്തിലെ സർക്കാർ ആശുപത്രികളിൽ നടന്നുകാണില്ലേ?

അതിന്മേലുള്ള ചികിത്സാവീഴ്ച്ച പരാതികളോ?
ഒരു 100 എണ്ണം എങ്കിലും ഉണ്ടാകുമോ?
കഷ്ടി കാണുമായിരിക്കും..
അതായത് 100/10,00,000=0.01%
അതുപോലും ഉണ്ടാകാൻ പാടില്ല. അങ്ങനെയൊരു ജാഗ്രത താഴെ തട്ടുമുതൽ മുകൾത്തട്ടു വരെയുള്ള സംവിധാനത്തിലാകെ ഉണ്ടാകണം എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാകും.

പകരം നടക്കുന്നതോ?

വസ്തുതാപരമായ ചരിത്രത്തെ അവഗണിച്ച് , പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആരോഗ്യ സംവിധാനങ്ങളെ അപഹസിക്കാൻ ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയ നേതാക്കൾ ഒരുമ്പെടുന്നത് എന്തിനുവേണ്ടിയാണ്?
ആർക്കുവേണ്ടിയാണ്?

ബുദ്ധിയുള്ളവർ ആലോചിക്കുക..

ഇതിൽ എത്രയോ അധികം ചികിത്സാ പിഴവ് പരാതികൾ സ്വകാര്യ മേഖലയിൽ നിന്നുണ്ടാകുന്നു? കേരളത്തിൽ ആകെയുള്ള പരാതികളുടെ 90% വരെ, സ്വകാര്യ മേഖലയിൽനിന്നാണെന്ന് കേൾക്കുന്നു. ദക്ഷിണേന്ത്യ ആകെയും അത്‌ 90% തന്നെ വരുമെന്നും ചിലയിടത്ത് കാണുന്നു. പക്ഷേ ഇതൊക്കെ വാർത്ത പോലും ആകാറുണ്ടോ?
ഈ നേതാക്കളോ, മാധ്യമങ്ങളോ അതിനെതിരെ "കമാ" എന്ന് മിണ്ടിയിട്ടുണ്ടോ?
ഇല്ല.
ആശുപത്രിയുടെ പേര് പറയുന്നത് കേട്ടിട്ടുണ്ടോ?
ഇല്ല
എന്താകും കാരണം?

ആലോചിച്ചാൽ ഉത്തരങ്ങൾ മനസ്സിൽ തെളിയും.
മനുഷ്യർക്ക്...
മനുഷ്യർക്ക് മാത്രം.
മാപ്രകൾ മനുഷ്യരാകുമ്പോൾ അവർക്കും.ചുരുക്കത്തിൽ പരാതിക്കാരി കാരണമായ ഇത്തരത്തിലുള്ള പിഴവുകൾ ഒരിക്കലും സംഭവിക്കരുത് — അതിൽ സംശയമില്ല. പക്ഷേ ഒരു മുഴുവൻ സംവിധാനത്തെയും അവഹേളിച്ച് കുറ്റപ്പെടുത്തുന്നത് ഒരു ദരിദ്ര രോഗിക്കുപോലും ഉപകാരപ്പെടില്ല. നിങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലയെ തകർക്കുകയാണ്. ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് 2014നു മുൻമ്പുള്ള ആരോഗ്യമേഖലയിലെ ഇരുണ്ടകാലം ഇവിടെ ഓര്മിപ്പിക്കുന്നില്ല

മന്ത്രി വീണ ജോർജ് ഈ സംഭവം നടന്ന സമയത്ത് ചുമതലയിലില്ലായിരുന്നപ്പോൾ, അവരെ എങ്ങനെ ഉത്തരവാദിയാക്കാം? ഒരു വ്യക്തിയുടെ പിഴവിന് ഒരു മന്ത്രിയെ എങ്ങനെ മുഴുവൻ ഉത്തരവാദിയാക്കാം?

റോഡപകടങ്ങൾക്കൊക്കെ ഗതാഗത മന്ത്രിയാണോ ഉത്തരവാദി? ആണോ ? അത് മനസ്സിലാകുന്നില്ല.കേരളം രൂപികൃതമായതിനു ശേഷം ഉണ്ടായ ആരോഗ്യമന്ത്രിമാരിൽ  ഏറ്ററ്വും മികവ് പുലർത്തിയത്  ശൈലജ ടീച്ചറും ,ശ്രീമതി ടീച്ചറും ഇപ്പോൾ വീണ ജോർജ് എന്ന ആരോഗ്യമന്ത്രിയുമാണ്.. സ്ത്രീകൾ  ആയതുകൊണ്ട്  ഒരു അടിസ്ഥാനവുമില്ലാതെ നിരന്തരം  ചില പ്രമാണി മാധ്യ്മ  പിമ്പുകൾ ഇവരെ  വിമർശിക്കാറുണ്ട് അതുകൊണ്ടു തന്നെ അവരുടെ സ്വീകാര്യത പൊതു ജനത്തിന്റെ ഇടയിൽ വർധിച്ചിട്ടും ഉണ്ട്..

കേരളത്തിലെ പൊതുആരോഗ്യസംവിധാനത്തെ കുറിച്ച് എല്ലാവരും പറയാൻ ആഗ്രഹിക്കുന്നത് ഒരു കാര്യം ഓർമിപ്പിക്കുന്നു — പൊതുമേഖലയോട് ആത്മാർത്ഥതയുള്ള നിരവധി ഡോക്ടർമാർ നമ്മുടെ സർക്കാർ ആശുപത്രികളിൽ ഉണ്ട്. അവരുടെ ആത്മവിശ്വാസം തകർക്കരുത്. കേരളാരോഗ്യ മേഖലയിലെ പൊതു മേഖല ഇന്നും പിന്‍ബലമാണ്. കോവിഡ് മഹാമാരിക്കാലത്ത് നടത്തിയ സമഗ്ര പ്രവർത്തനങ്ങൾ അതിന് ഉദാഹരണമാണ്. കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന കാൻസർ ചികിത്സ, ട്രോമയും അടിയന്തര ശുശ്രൂഷയും — ഇവയും അതിന്റെ ഭാഗമാണ്.വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കുന്ന ഐ സി യൂ നമ്മുടെ മെഡിക്കൽ കോളേജുകളിൽ ഒരു പൈസ പോലും കൊടുക്കാതെ ജീവൻ നില  നിർത്താൻ ഉണ്ട് മറിച്ചു   സ്വകാര്യ മേഖലയിലെ ഒരു ICU കിടക്കയ്ക്ക് പ്രതിദിന ചെലവ് ഏകദേശം 32,000 രൂപയാണ്

അതുകൊണ്ട് നിങ്ങൾ തല്ലി  കെടുത്താൻ നോക്കുന്നത് പാവപ്പെട്ടവന്റെ ജീവനാണ് ഊത്തനും മൂത്തനും മനസിലാക്കിയാൽ നല്ലതു   മറ്റൊന്ന് ..ചാനൽ ഫ്ളോറിൽ നിന്ന് ഗീർവാണമടിക്കുന്ന മാപ്രാക്ക്    അറിയില്ലല്ലോ Asianet TV മുതലാളിയായ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവരുടെ പൊളിറ്റിക്കൽ ആൻഡ് ബിസിനസ് ഫണ്ടിങ് സോഴ്സിൽ, കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയെ അടക്കി വാഴാൻ കച്ചകെട്ടി ഇറങ്ങിയവന്മാരുടെ കോടികളുടെ കിലുക്കം.. ?മെഡിക്കല്‍ കോളേജുകള്‍, ജില്ലാ, ജനറല്‍ ആശുപത്രികൾ സൂപ്പർസ്‌പെഷ്യാലിറ്റി സ‍ൗകര്യത്തോടെ വികസിക്കുന്നത്‌ മനസ്സിലാക്കിയാണ്‌ സ്വകാര്യ കോർപറേറ്റ്‌ ആശുപത്രികളെ സഹായിക്കാൻ പ്രമാണിമാരും  ചില മാധ്യമങ്ങളും തുടർച്ചയായി രംഗത്തിറങ്ങിയിരിക്കുന്നത്‌. കോടിക്കണക്കിന്‌ രൂപയാണ്‌ ഇതിനായി കോർപറേറ്റുകൾ ഒഴുക്കുന്നത്‌..നമ്മുടെ നാടിനെ അതിന്റെ പൊതു ആരോഗ്യ സംവിധാനത്തെ തകർക്കാൻ നോക്കുന്ന  ശക്തികളെ പ്രതിരോധിക്കാൻ കേരളം ഒറ്റകെട്ടായി നില്കും  
 

Join WhatsApp News
നിലനിൽപ് 2026-02-23 15:14:36
വീണ്ടും, തള്ളലും കള്ള കണക്കുകളും. കമ്മികളുടെ, നിലനിൽപ് തന്നെ നുണകളിലാണ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-23 15:33:13
💥🔥to- : നിലനിൽപ് : - സൂക്ഷിച്ചു സംസാരിക്കുക. Rejice ജോൺ
Sunil 2026-02-23 15:53:17
Healthcare is huge business. Large corporations see great opportunity to amass immense wealth at the expense of poor citizens. They supply money for young political volunteers to create chaos.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക