Image

ഫ്ലോറൽ പാർക്കിൽ ഫാ. ഡയസ് ആന്റണി നയിക്കുന്ന നോമ്പുകാല ധ്യാനം മാർച്ച് 13, 14 തീയതികളിൽ

പോൾ ഡി പനയ്ക്കൽ Published on 22 February, 2026
ഫ്ലോറൽ പാർക്കിൽ ഫാ. ഡയസ് ആന്റണി നയിക്കുന്ന നോമ്പുകാല ധ്യാനം മാർച്ച് 13, 14 തീയതികളിൽ

ന്യൂ യോർക്ക് ഫ്ലോറൽ പാർക്കിലെ ഔർ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയിൽ 2026 നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. മാർച്ച് 13നും 14നും ആയി മലയാളത്തിൽ നടത്തപ്പെടുന്ന ഈ ആല്മീയ ധ്യാനം ഫാ. ഡയസ് ആന്റണിയാണ് നയിക്കുക. ബ്രൂക്ലിൻ രൂപതയുടെ ഇന്ത്യൻ ലാറ്റിൻ റൈറ്റ് അപോസ്തോലേറ്റിന്റെ മുൻകൈയോടെ സംഘടിപ്പിക്കപ്പടുന്ന ഈ ആല്മീയ നവീകരണ അവസരത്തിലേക്ക് താല്പര്യമുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു എന്ന് അപോസ്തോലേറ്റ് കോ-ഓർഡിനേറ്റർ ഫാ. റോബർട്ട് അമ്പലത്തിങ്കൽ അറിയിച്ചു. 

കത്തോലിക്കാ സഭയിൽ ക്ഷാര ബുധൻ മുതൽ ഈസ്റ്റർ വരെയുള്ള നാൽപ്പതു ദിവസങ്ങൾ നീണ്ട നോമ്പുകാലത്ത്, വിശ്വാസികളിൽ ഒരു ആല്മീയ നവീകരണത്തിനു അവസരം നൽകുക എന്നതാണ് നോമ്പു കാല ധ്യാനം കൊണ്ടുദ്ദേശിക്കുന്നത്.  ധ്യാനത്തിലെ വൈകാരികവും ധൈഷണികവും ആല്മീയവുമായ പ്രസംഗം, നയിക്കപ്പെടുന്ന പ്രാർത്ഥന, ശാന്തമായ വിചിന്തനം, വേദ ഗ്രന്ഥത്തിൽ നിന്നുള്ള പ്രചോദനം, പരസ്പര ആശയ വിനിമയം എന്നിവ പങ്കെടുക്കുന്നവരിൽ ജീവിതത്തെ ആല്മീയ കാഴ്ചപ്പാടോടെ അവലോകനം ചെയ്യുന്നതിനും മനസാന്തരത്തിനും ജീവിതത്തിലെ വീഴ്ചകളിൽ നിന്ന് ആല്മീയമായ ഉയർച്ചയ്ക്കും  പ്രായശ്ചിത്തത്തിനും  വഴി ഒരുക്കും. ദൈനം ദിന ജീവിതത്തിൽ പലപ്പോഴും നമ്മൾ അവഗണിക്കുകയോ ശ്രദ്ധിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന ബാഹ്യ ബന്ധങ്ങളെയും സ്വന്തം പെരുമാറ്റങ്ങളെയും നടപടികളെയും ഉപാധികളില്ലാത്ത കാഴ്ചപ്പാടോടെ കണ്ട്  മാനസിക-ആല്മീയ സമാധാനത്തിനും    സമാധാനത്തിനും മാനുഷിക ബന്ധങ്ങളിൽ നല്ലതായ മാറ്റങ്ങൾ വരുത്തുന്നതിനും നോമ്പു ധ്യാനങ്ങൾ പൊതുവെ സഹായകമാകാറുണ്ട്. 

ധ്യാനം നയിക്കുന്ന ഫാ. ഡയസ് ആന്റണി സ്വതസിദ്ധമായ ലാളിത്യത്തിലൂടെ, വിനയത്തിലൂടെ, ചിന്തോദീപകവും പ്രതിഫലനോൽഭവുമായ കൊച്ചു കൊച്ചു പ്രസംഗങ്ങളിലൂടെ അനേകായിരം പേരെ ആകർഷിക്കുകയും അവരിൽ ആല്മീയ സ്വാധീനം ചെയ്യുകയും ചെയ്തിട്ടുള്ള ഒരു വൈദികനാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ യുട്യൂബ് വിഡിയോകൾ ദശലക്ഷങ്ങളുടെ മതിപ്പ് നേടിയിട്ടുണ്ട്. പെൻസിൽവേനിയയിൽ ഇടവകാ സേവനം ചെയ്യുന്ന ഫാ. ഡയസ് ആന്റണി മാർച്ച് പന്ത്രണ്ട് വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതൽ ഒൻപതു വരെയും പതിമൂന്ന് ശനിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകീട്ട് നാലു വരെയും ആയിരിക്കും ധ്യാനം നയിക്കുക. 
കൂടുതൽ വിവരങ്ങൾക്ക് ഫാ. റോബർട്ട് അമ്പലത്തിങ്കൽ (718 490 5057), ബിന്ദു കോയിപ്പറമ്പിൽ (718 344 9140), പ്രീജിത് പൊയ്യത്തുരുത്തി (516 200 3221),  ടിം ഗ്ലാഡ്‌സൺ ചെറിയപറമ്പിൽ (9176794552),  സജിത്ത് പനയ്ക്കൽ (516 418 8305).  ഈ മാനസിക-ആല്മീയ നവീകരണ ധ്യാനത്തിൽ പങ്കെടുക്കുന്നതിന്  ഇതോടൊപ്പമുള്ള ഫ്ലയറിലെ ക്യൂ ആർ കോഡ് ക്ലിക് ചെയ്ത് രെജിസ്റ്റർ ചെയ്യാവുന്നതാണ്. NY 11004.

 

ഫ്ലോറൽ പാർക്കിൽ ഫാ. ഡയസ് ആന്റണി നയിക്കുന്ന നോമ്പുകാല ധ്യാനം മാർച്ച് 13, 14 തീയതികളിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക