
ആഫ്രിക്കൻ ബുൾഡോസർ..
സൈലന്റ്
സ്കൂളിൽ ഞാൻ പഠിച്ചിറങ്ങി.
തീയുടെ രഹസ്യം
ചിറകിനടിയിൽ സൂക്ഷിക്കുന്ന
ഒട്ടകപ്പക്ഷിയെ?
കലപില പറയും കാട്ടുപെണ്ണല്ലേ ഞാൻ.
കാട്ടിലെയും
വഴികളിലൂടെ
പറഞ്ഞു നടക്കും
കാട്ടുപെണ്ണ്.
കാട്ടിലെ
മൗനം പഠിപ്പിക്കുന്ന
ഒരു സ്കൂളിൽ
പഠിച്ച നാൾ മുതൽ
ഞാൻ കലപില അല്ല.
കാടിന്റെ റാണിയായി,
എന്റെ അധ്യാപകൻ.
ആഫ്രിക്കൻ കാട്
ഇവിടുത്തെ പരീക്ഷ
പേപ്പർ അല്ല,
ഒട്ടകമുട്ട.
കണ്ണിൽ കൊത്തും.
ഒരു നിമിഷം തളർന്നാൽ
രക്തം തന്നെ
ഉത്തരം എഴുതും.
അതുകൊണ്ട്
ഭാരം
എന്റെ കൈകളിലല്ല,
തലയിൽ.
തലയിൽ വെച്ച നിമിഷം മുതൽ
കാട്
ശത്രുവല്ല,
പരീക്ഷകനാണ്.
മുള്‍ക്കാടുകൾ,
ചൂട് ചുട്ട കാറ്റ്,
കാൽപ്പാടുകൾ മായ്ക്കുന്ന മണൽ,
എല്ലാം ചേർന്ന്
ഒരേയൊരു ചോദ്യം:
തുലനം തെറ്റുമോ?
വിയർപ്പ്
കണ്ണിലേക്കു ഒഴുകുമ്പോൾ
കണ്ണടയ്ക്കാൻ പറ്റില്ല.
ഇവിടെ
കണ്ണടയ്ക്കൽ
വീഴ്ചയാണ്.
ഒരു മുട്ട.
പക്ഷേ
അതിന്റെ ഉള്ളിൽ
ഒരു കുടുംബത്തിന്റെ
നാളെയുണ്ട്.
അങ്ങനെയാണ്
ആഫ്രിക്കയിൽ
ജീവിതം.
കൈയിൽ അല്ല,
തലയിൽ വെച്ച്
കാട്ടിലൂടെ
നടന്നു പോകുന്നത്.
ഇതാണ്
ആഫ്രിക്കൻ ബുൾഡോസർ.
നിശ്ശബ്ദം.
ഭാരം താങ്ങുന്ന.
വീഴാതെ മുന്നേറുന്ന …