Image

ആരോഗ്യമന്ത്രി വീണ ജോർജിനെ വേട്ടയാടാൻ അനുവദിക്കില്ല,പാർട്ടി ശക്തമായി പ്രതിരോധിക്കും: സജി ചെറിയാൻ

Published on 22 February, 2026
ആരോഗ്യമന്ത്രി വീണ ജോർജിനെ വേട്ടയാടാൻ അനുവദിക്കില്ല,പാർട്ടി ശക്തമായി പ്രതിരോധിക്കും:  സജി ചെറിയാൻ

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ബോധപൂർവമായ വേട്ടയാടലാണ് നടക്കുന്നതെന്നും ഇത്തരം നീക്കങ്ങളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും മന്ത്രി സജി ചെറിയാൻ. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം സഹപ്രവർത്തകയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

 ആരോഗ്യമേഖലയിൽ മന്ത്രി നടത്തുന്ന ക്രിയാത്മകമായ പ്രവർത്തനങ്ങൾ പരിശോധിക്കപ്പെടണം. വീഴ്ചകളുണ്ടാകുമ്പോൾ ഉത്തരവാദിത്തത്തോടെ ഇടപെടുകയും കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് വീണ ജോർജെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ആരോഗ്യമേഖലയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും അവ മുൻപും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ന്യായീകരിച്ചു. പ്രതിപക്ഷ സംഘടനകൾ മന്ത്രിയുടെ വീടിനു മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിക്കുന്നത് അങ്ങേയറ്റം മോശം രീതിയാണെന്നും ഇതിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വേട്ടയാടലുകളെ അതിജീവിച്ച് മന്ത്രി ശക്തമായി തിരിച്ചുവരുമെന്നും, ഏത് പ്രശ്നത്തിലും കൃത്യമായ നടപടി സ്വീകരിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക