Image

തന്ത്രി പെരുങ്കള്ളമാരുടെ പട്ടികയിൽ ; ശബരിമല ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ എം വി ഗോവിന്ദൻ

Published on 22 February, 2026
തന്ത്രി പെരുങ്കള്ളമാരുടെ പട്ടികയിൽ ; ശബരിമല ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ എം വി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണെന്നാണ് 'തന്നോട് സര്‍ക്കാര്‍ വൈരാഗ്യം തീര്‍ക്കുകയായിരുവെന്ന' തന്ത്രിയുടെ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടിയായി എം വി ഗോവിന്ദന്‍ പറഞ്ഞത്.

'തുടക്കത്തില്‍ പറഞ്ഞത് പോറ്റിയേ കേറ്റിയത് സഖാക്കള്‍ ആണെന്നാണ്. ഇപ്പോള്‍ കെസി വേണുഗോപാല്‍ ആണെന്ന് അറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മിണ്ടുന്നില്ല. സിപിഎമ്മിനെതിരെയും സര്‍ക്കാരിനെതിരെയും വരുന്നത് വലിയ വാര്‍ത്ത. ഇഡി വന്നപ്പോള്‍ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. സ്വാഭാവികമായി ഇതെല്ലാം രാഷ്ട്രീയമാണ്. സ്വര്‍ണം ഒരു തരി പോലും നഷ്ടപ്പെടാന്‍ പാടില്ല എന്നതാണ് സിപിഎമ്മിന്റെ നയം. ആരാണോ ഉത്തരവാദി അവരെയെല്ലാം പിടിക്കണം. ഒരാളെയും സംരക്ഷിക്കാന്‍ ഇല്ല. എന്നാല്‍ സംരക്ഷിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞ് നാണംകെട്ട രീതിയില്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ് യുഡിഎഫ്.'- എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക