
കനലുകൾ പൂക്കുന്ന ഹൃദയത്തിൽ ഇന്നും
കവിതയായ് വിരിയുന്ന് നിന്നോർമ്മകൾ ,
ഓർമ്മിക്കുവാനായി ഹൃദയം പകുത്തന്നു
വിരഹത്തിലും നീ പകർന്നില്ലയോ?
നീ എന്റെ ജീവിത പാതിയായ് വേഷത്തിൽ
ആടിത്തിമർത്ത് മടങ്ങിതല്ലേ,
ഓർമ്മതൻ ചിത്രങ്ങൾ മങ്ങി- പ്പോയെങ്കിലും
ശൂന്യമാം ക്യാൻവാസിൽ നിന്റ ചിത്രം.
പട്ടട വെന്തൊരു ചാരം തീർന്നാലും
കൊട്ടിപ്പൊളിച്ച മൺ കുടമല്ലോ നീ,
ചുറ്റും കരിമൂർഖൻ ആഞ്ഞു കൊത്തീടുമ്പോൾ-
ഒറ്റയ്ക്ക് പാതിരാക്കാറ്റിൽ ഞാനും?
ചട്ടുകം നെഞ്ചിൽ പഴുപ്പിച്ച നേരത്ത് -
കട്ടപിടിച്ചോരാ ചോര ഗന്ധം,
വിട്ടു പിരിയാത്ത നോവിന്റെ ഗർത്തത്തിൽ-
എട്ടടി മൂർഖനായ് വിധി ഇഴഞ്ഞ്?
കൂമനായ് നിലവിളിച്ചെത്തുന്ന യാമത്തിൽ-
തീമഴയായെന്റ സ്വപ്നവും പൊയ്പൊയ്,
കാറ്റിലുലയുന്ന പാതിരിപ്പൂവുകൾ-
പാതിവഴിയിട്ടീ പടുതിരി നാളവും.
അസ്ഥി കരിയുന്ന ചുടുചൂടിൽ വെന്തെന്റെ-
രക്തം കിനിയുന്ന ഹൃദയത്തിൻ നാളവും..
ഭ്രാന്തമായ് അലയടിച്ചുയ രുന്ന ചുഴികളിൽ-
ജീവനായ് കേഴുന്നു ദിക്കുമാ- റുച്ചത്തിൽ
പൊന്നിൻ തിളക്കത്തിലാ ത്മാവ് വിങ്ങുമ്പോൾ-
മണ്ണും മണക്കുന്ന് മൺകുടത്തിൽ,
കണ്ണിമ വെട്ടാതെ നോക്കി നിൽക്കേ എന്റെ-
നെഞ്ചും പിളർന്നിറ്റു വീഴും നിണം?
കായലിൽ പെയ്യുന്ന ചോരതൻ മഴയത്ത്-
ദിശതെറ്റിയാലയുന്ന
വഞ്ചിയെപ്പോൾ ,
ഓർമ്മ തൻ തിരകളിൽ ആണ്ടുപോയീടുമ്പോൾ-
ഗ്രാമയോരത്ത് ഞാൻ കരിനീലമായ്...
കണ്ണീരിൽ മുങ്ങുമാ അക്ഷയ പാത്രത്തിൽ -
തട്ടിത്തകർന്നാ മണ്ണിൽ പതിയവേ,
ആത്മാവ് തുന്നിയാ പ്രണയത്തിൻ മുദ്രകൾ -
മണ്ണിലും മൂടിയ പ്രാണന്റെ ശവദാഹം.
കാട്ടുനരികൾ കുരയ്ക്കുന്ന കുന്നിലും -
വറ്റി ഊറ്റിയെടുക്കും നിണ- തുള്ളികൾ,
ചീറ്റുന്ന പാമ്പിന്റെ പത്തീലന്നു നീ-
കാറ്റത്തുലയുന്ന തിരിപോലെ നിന്നില്ലേ?
വെട്ടുകത്തിയുടെ മൂർച്ചയിൽ കോർത്തൊരു-
കട്ടപിടിച്ചോരാ പ്രണയ കിനാവുകൾ,
പട്ടടച്ചുടു കാട്ടിൽ ചുടുഭസ്മക്കാറ്റിലും -
കുറ്റിക്കാടായി നീ ഉയുരുകിയില്ലേ?
മൺ കൂനക്കിടയിൽ ചിതറി- ത്തെറിച്ചൊരു-
കൺകാണാ നൊമ്പരപ്പുകയായി മാറി,
നെഞ്ചിൽ കിളിർത്തൊരു വിഷമുള്ള് മാന്തവേ-
പിച്ചിച്ചീന്തിയന്ന് ഉയിർ എടുത്തില്ലയോ?
പഴകിയ കല്ലറച്ചുമരിലീയോ- ർമ്മകൾ-
എഴുതിയക്രൂര വിലാപ ഗാനം ,
പുഴുക്കൾ കരളുന്ന ജീവിതപ്പായലിൽ-
തൊഴുതു കരഞ്ഞ മൃത ബിംബമല്ലേ?
കൂരിരുൾ മൂടിക്കയത്തിലെ ചുഴിയിലും -
ഏറെ പിടഞ്ഞൊരു വാളമീനെപ്പോലെ,
നീറുന്ന കണ്ണിലെ കടൽവെള്ളം പായവേ-
മാറിലെ തീക്കനൽ പുകയുന്നതില്ലയൊ?
ശൈത്യം ഉറഞ്ഞ കഠാരയാൽ നീയെന്റെ-
തൈലവർണ്ണത്തിൻ മൃതുവായ് ഇറക്കി ,
തള്ളിക്കയറിയ നിൻ കൂരമ്പേറ്റു ഞാൻ -
തുള്ളിപ്പിടഞ്ഞപ്പോൾ അംബേറ്റ പക്ഷിപോൽ?
ധനഗന്ധമില്ലാ പടികളി-
ന്നെത്തിയ
സന്ധ്യയിൽ വിരലുകൾ
അറുത്തുമാറ്റി..
മണ്ണെണ്ണ കത്തുന്ന തിരിനാള- മായെന്റെ
കണ്മുന്നിലൊരു ചിതി ആളുന്ന നേരത്ത്,
കണ്ണീരു വറ്റിയൊരു കായലിൽ പോലെ-
മണ്ണിൽ മൂടുന്നു നിൻ മരിച്ചെന്റെ ഓർമ്മയെ.!
ഇന്ന്.., മണ്ണിൽ മൂടുന്നു ഞാൻ മരിച്ചെന്റ ഓർമ്മയെ.!