
മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്ന പുരസ്‌കാരം ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിക്ക് ലഭിച്ചു.ടെലിവിഷനിൽ മുൻപ് കണ്ടിരുന്ന ജോൺ ബ്രിട്ടാസല്ല പാർലമെന്റിൽ. JB ജങ്ഷനിലെ തമാശയും ചിരിയുമല്ല, ഗൗരവമായ പ്രശ്നങ്ങൾ എഫക്ടീവായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു. നന്നായി ഇംഗ്ലീഷ് ഭാഷയിൽ കാര്യം അവതരിപ്പിക്കാൻ അറിയാം, ഹിന്ദിയും വഴങ്ങും. കാഴ്ചക്കാർക്ക് ബോറടിക്കാതെ പഞ്ചോടെ, ചുരുക്കി കാര്യം പറയും. എതിര്പക്ഷത്തുള്ള നേതാക്കളെ പേരെടുത്ത് വിളിച്ചു പൊക്കി കൂടെക്കൂട്ടി അവരെ സർക്കാരിനെ വിമർശിക്കാനുള്ള തന്റെ ആയുധമാക്കാനുള്ള ഒരു അവതാരകന്റെ സ്കില്ലുണ്ട് ബ്രിട്ടാസിന്. എതിർപാളയത്തിൽ ഒരു പടയ്ക്കുള്ള സ്കോപ്പ് ഉണ്ടോയെന്ന് നോക്കും.
അതുകൊണ്ടായില്ല, നല്ല ഹാജർ, പങ്കാളിത്തം, ശ്രദ്ധക്ഷണിക്കൽ, എടുക്കുന്ന വിഷയങ്ങളുടെ ദേശീയശ്രദ്ധ, കാലികപ്രസക്തി, സ്വകാര്യ ബില്ലുകൾ, എന്നിവയിലൊക്കെ ഗുണപരമായി മുന്നേറണം ഈ അവാർഡിന് പരിഗണിക്കപ്പെടാൻ.
നിലപാടുകൾ നോക്കിയാൽ ജോൺ ബ്രിട്ടാസുമായി എനിക്ക് എനിക്ക് നല്ല ബന്ധമുണ്ട് അതിനേക്കാൾ
കുറഞ്ഞ കാലംകൊണ്ട് ബ്രിട്ടാസിന്റെ പാര്ലമെന്റേറിയൻ എന്ന നിലയിലുള്ള വളർച്ചയെ അവഗണിക്കാനാവില്ല. രാഹുൽഗാന്ധി അടക്കമുള്ള പ്രതിപക്ഷത്തുള്ള പല പ്രമുഖരുടെയും പാര്ലമെന്റേറിയൻ എന്ന നിലയിലുള്ള പരാജയം കാണുമ്പൊൾ പ്രത്യേകിച്ചും.
പാർലമെന്ററി രാഷ്ട്രീയത്തിന്റെ ഗുണനിലവാരം നന്നേ കുറഞ്ഞുവരുന്ന കാലത്ത് കേരളത്തിലെ MP മാർക്ക് (18വാഴകൾ )പെർഫോമൻസ് നിലവാരം ഉയർത്തി കൊണ്ടുവരാൻ ബ്രിട്ടാസിനും മോഹ്വ മൈത്രക്കും ഒക്കെ ഒരു sunday സെഷൻ ആലോചിക്കാവുന്നതാണ്.
ജോൺ ബ്രിട്ടാസിനു അഭിനന്ദനങ്ങൾ. 🌹