Image

ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ 18 -ാം ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന് (ഞായര്‍)

Published on 22 February, 2026
ഡോ.തോമസ് മാര്‍ മക്കാറിയോസ്  മെത്രാപ്പോലീത്തയുടെ  18 -ാം ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന് (ഞായര്‍)

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായും, ചരിത്ര പണ്ഡിതനുമായിരുന്ന ഡോ.തോമസ് മാര്‍ മക്കാറിയോസിന്‍റെ 18-ാം ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന് (ഫെബ്രുവരി 22 ഞായറാഴ്ച്ച) ആചരിക്കും. അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മെത്രാപ്പോലീത്താമാരായ സഖറിയാ മാര്‍ നിക്കോളോവോസ്, ഏബ്രഹാം മാര്‍ സ്‌തേ ഫാനോസ് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

രാവിലെ 6.30 ന് പ്രഭാത നമസ്‌ക്കാരം, 7.30 ന് വിശുദ്ധ കുര്‍ബാന, ഡോ. തോമസ് മാര്‍ മക്കാറിയോസ് അനുസ്മരണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, നേര്‍ച്ചവിളമ്പ് എന്നിവയോടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിക്കുമെന്ന് അരമന മാനേജര്‍ ഫാ.യാക്കോബ് റമ്പാന്‍ അറിയിച്ചു.
 

Join WhatsApp News
Orthodox 2026-02-22 21:43:20
Hello Makarios Thirumeni, hope you are having a better time now. When you were among us , almost every body tried to screw you. You helped several priests and one by one they were competing to hurt you maximum. But about a dozen laymen loved you and helped you. Pls pray for us.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക