
Smt. ഉഷാചന്ദ്രന്‍. കഴിഞ്ഞ 45 വര്‍ഷമായി UAE യില്‍ സ്ഥിരതാമസം.
കോട്ടയം ജില്ലയില്‍ ജനനം . പ്രാഥമിക വിദ്യാഭ്യാസം ചങ്ങനാശ്ശേരിയില്‍. ഡിഗ്രിയും ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. 1979 മുതൽ ഭര്‍ത്താവിനോടൊപ്പം പ്രവാസ ജീവിതം നയിച്ചു വരവേ, 25 വര്‍ഷങ്ങള്‍ ദുബൈയിലെ വ്യത്യസ്ത മേഖലകളിൽ വിവിധ സ്ഥാപനങ്ങളിലായി സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിൽ ജോലി ചെയ്തു ..
2004 ല്‍ ജോലിയുപേക്ഷിച്ച് എഴുത്തിലേക്ക് തിരിഞ്ഞു.. സുദീർഘമായ ഒരിടവേളയ്ക്കു ശേഷം 2017 ൽ ആദ്യനോവൽ പ്രസിദ്ധീകരിച്ചു.
നിരവധി ചെറു കഥകളും കവിതകളും ആനുകാലികങ്ങളിലും, പത്രമാസി കളിലും, ഓണ്‍ലൈന്‍ മാഗസിനുകളിലും പ്രസിദ്ധീകരിച്ചു വരുന്നു. സോഷ്യല്‍ മീഡിയയിലും സാഹിത്യ കൂട്ടായ്മകളിലും സജീവ സാന്നിദ്ധ്യം. നിരവധി കഥാ - കവിതാ സമാഹാരങ്ങളില്‍ പങ്കാളിത്തം.
.
പ്രസിദ്ധീകൃതമായ 4 നോവലുകള്‍:
1. “ഗ്രീഷ്മതാപം”
2. “ഉജ്ജീവനം.”
3. "അക്കപ്പെണ്ണ് "
4. വില്ലീസിലടർന്ന ചോരപ്പൂക്കൾ
Novelette :
“ആരക്കാല്‍”
2 കവിതാസമാഹാരങ്ങൾ :
—————————
1. “ഉഷമലരികള്‍”
2. "ഉടലുരിയാട്ടം"
2 യാത്രാവിവരണങ്ങൾ
————————-
1. “ഖരീഫിലേയ്ക്കൊരു
സഹസ്രദൂരം”
2. "വീഞ്ഞുകളുടെ ഈറ്റില്ലം"
അംഗീകാരങ്ങള്‍:
2018 ല്‍ കോഴിക്കോട്ടു നിന്ന് എഴുത്തുകാരിക്കുള്ള “ധാര്‍മികത” അവാര്‍ഡ്
2019 ല്‍ “ഉജ്ജീവനം” എന്ന കൃതിക്ക് ‘മലയാറ്റൂര്‍’ പുരസ്കാരം.
2019 ല്‍ അബുദാബി മലയാളി സമാജം നല്‍കിയ “Year of Tolerance” ആദരം.
2020 ല്‍ പ്രവാസി മലയാളി തൂലിക പുരസ്കാരം
2022 ൽ Global Indian Association നൽകിയ Rajive Gandhi National Excellence Award for Talents.
2023 ൽ മുല്ലനേഴി സ്മാരക ഗാമീൺ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം.
2023 ൽ UAE പ്രേംനസീർ സൗഹൃദ വേദിയുടെ എഴുത്തുകാരിയ്ക്കുള്ള ആദരവ്.
2018 ൽ കൈരളി കലാകേന്ദ്രം നൽകിയ "സംഗീതനൃത്തോത്സവം 2018"ആദരവ്.
2019 ല്‍ ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ ഗിന്നസ്സിലേക്ക് ഒരു എന്‍ട്രി ലഭിച്ചു.
വായന, സംഗീതം, ഡ്രൈവിംഗ് ഇവ ഹോബി.
ഭര്‍ത്താവ്: ചന്ദ്രന്‍ രാമകൃഷ്ണന്‍നായര്‍(Late)
മക്കള്‍:
പ്രത്യുഷാചന്ദ്രന്‍, രഘുശങ്കർ (USA),
പ്രദോഷ്ചന്ദ്രന്‍, സീനാ പ്രദോഷ് (UAE)
പേരക്കുട്ടികള്‍ : ഇഷ, ദിയ
Contact: ushachandraji@gmail.com
ചമതി : ആമുഖം.
മനസ്സിന്റെ പുകമറയ്ക്കപ്പുറം തെളിയുന്ന ആത്മാവുള്ള ചില മുഖങ്ങൾ...
അവരിലൂടെ ജീവിക്കവേ എന്റെ തൂലിക പലപ്പോഴും വിതുമ്പി നിന്നു. ഉമയും സീതയും ഭദ്രത്തമ്പുരാട്ടിയും ശൗരിയും വിച്ചുവും വെറും കഥാപാത്രങ്ങളല്ല; എന്റെ ഉള്ളിൽ പെയ്തിറങ്ങിയ പ്രിയപ്പെട്ട മുഖങ്ങളാണ്, അനിർവചനീയമായ നിമിഷങ്ങളാണ്. എന്റെ സ്നേഹം തുളുമ്പുന്ന ഈ 'ചമതി' യിലേക്ക് നിങ്ങളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
( ഉഷാ ചന്ദ്രൻ )