
ഷുഗർലാന്റ് : ഔർ റിവർസ്റ്റോൺ യുണൈറ്റഡ് മലയാളീ അസോസിയേഷൻ (ഒരുമ) യുടെ 2026 വർഷത്തെ ഭരണസമിതി അധികാരത്തിലേറി . ഡോ: ജോസ് തൈപ്പറമ്പിൽ പ്രസിഡന്റ് ആയിട്ടുള്ള സമിതിയിൽ ലൂണ വിക്ടർ വൈസ് പ്രസിഡന്റ്, റോബി ജേക്കബ് സെക്രട്ടറി , ലിസ്സി ജോയിന്റ് സെക്രട്ടറി , അജി ജോസഫ് ട്രെഷറർ , ജോസഫ് തോമസ് ജോയിന്റ് ട്രെഷറർ, വിധു അജയ് പ്രോഗ്രാം കോർഡിനേറ്റർ എന്നിവർ ചുമതലയേറ്റു.
ഡോ: ഡിസ്‌നി ജോൺ, മേരി ജേക്കബ് , ആൻസി കുര്യൻ ,ജോയ് പൗലോസ് , അനിൽ ഗോപിനാഥ് ,അബ്രഹാം കുര്യൻ ,ജോൺ ആന്റണി ,മജേഷ് ജോൺ , സെബാസ്റ്റ്യൻ തോമസ് ,മാത്യു ചെറിയാൻ,മാത്യൂസ് ചണ്ടാപിള്ള എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ് .
വിനോദ പരിപാടികളും , ഉത്സവാഘോഷങ്ങളും മാത്രമായി ചുരുങ്ങാതെ വിദ്യാഭാസം , സാമൂഹികം , സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സുസ്ത്യർഹമായ സേവനം കാഴ്ച വെക്കാൻ ഒരുമ സന്നദ്ധമാണെന്ന് ഭരണ സമിതിക്കു വേണ്ടി സെക്രട്ടറി റോബി ജേക്കബ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. പ്രസിഡന്റ് കൗൺസിലിന് വേണ്ടി ജോൺ ബാബു, ജിൻസ് മാത്യു റാന്നി എന്നിവർ നവ നേതൃത്വത്തിന് ആശംസകൾ നേർന്നു.