
ന്യൂ ഡൽഹിയിൽ നടന്ന ഇന്ത്യ എ ഐ ഇമ്പാക്ട് ഉച്ചകോടിക്കിടെ പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് രാജ്യത്തിൻറെ മുഖത്ത് കരിതേക്കാനാണ് ശ്രമിച്ചതെന്നു ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പി-യുഎസ്എ കുറ്റപ്പെടുത്തി.
ഷർട്ട് ധരിക്കാതെ പ്രകടനം നടത്തിയവർ നീചവും അപലപനീയവുമായ പെരുമാറ്റമാണ് പ്രകടമാക്കിയതെന്നു അടപ്പ പ്രസാദ്, വാസുദേവ് പട്ടേൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. അത് ഇന്ത്യക്കു അപമാനമാണ് ഉണ്ടാക്കിയത്.
ഇന്ത്യയുടെ നേട്ടങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കുന്നതാണ് അത്തരം പ്രതിഷേധങ്ങൾ. "ഇന്ത്യയുടെ നേട്ടങ്ങളെ കുറച്ചു കാട്ടാൻ കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും എത്രമാത്രം തരം താഴ്ന്നു."
ഡൽഹി ഭാരത് മണ്ഡപത്തിൽ ഉച്ചകോടി നടക്കുന്നിടത്തു യൂത്ത് കോൺഗ്രസ് നേതാക്കൾ കയറി മുദ്രാവാക്യം വിളിച്ചു. തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും ഇന്ത്യ-യുഎസ് വ്യാപാര കരാറിലും അവർ പ്രതിഷേധിച്ചു.
Overseas Friends of BJP slam Youth Congress protest