Image

ലോക പ്രശസ്ത കുടുംബ പ്രേക്ഷിതന്‍ ഡോ. സണ്ണി സ്റ്റീഫന്‍ അമേരിക്കയില്‍

സ്‌നേഹ സാബു Published on 21 February, 2026
ലോക പ്രശസ്ത കുടുംബ പ്രേക്ഷിതന്‍ ഡോ. സണ്ണി സ്റ്റീഫന്‍ അമേരിക്കയില്‍

അറ്റ്‌ലാന്റാ: കുടുംബജീവിതം നയിക്കുന്നവര്‍ക്ക് സമാധാന ജീവിത സന്ദേശവുമായി ഡോ. സണ്ണി സ്റ്റീഫന്‍ അമേരിക്കയില്‍. 2026 ജൂണ്‍ ആദ്യവാരം മുതല്‍ ഒക്ടോബര്‍ 31 തീയതി വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ നല്‍കുന്നു.

തിരുവചന ബോധ്യങ്ങളില്‍ ഊന്നി കുടുംബത്തിലെ എല്ലാ അംഗങ്ങളും പാലിക്കേണ്ട അടിസ്ഥാന തത്വങ്ങള്‍, ദാമ്പത്യ ബന്ധത്തിന്റെ മഹത്വം, മാതാപിതാക്കളുടെ ഉത്തരവാദിത്വം, മാതാപിതാക്കളും മക്കളും കാത്തു സൂക്ഷിക്കേണ്ട പരസ്പര ബഹുമാനം, പ്രാര്‍ത്ഥനാ ജീവിതം, അനുസരണം, തുടങ്ങിയ കാര്യങ്ങള്‍ ലളിതവും സമഗ്രവുമായി പറഞ്ഞുതരുന്ന ഒരിക്കലും മറക്കാത്ത സന്ദേശങ്ങളും, വെല്ലുവിളികളും, പ്രതിസന്ധികളും അതിജീവിക്കാനുള്ള മാര്‍ഗങ്ങളും ഓരോ ക്ലാസുകളിലും വ്യാഖ്യാനിച്ചു നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
എബ്രഹാം മാത്യു-678 866 5336
താരാ കുര്യന്‍-423 316 8272

റിപ്പോര്‍ട്ട് :സ്‌നേഹ സാബു
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-21 08:53:00
💥സമ്മർ അങ്ങോട്ട്‌ തുടങ്ങുമ്പോൾ land ചെയ്യും ; winter അങ്ങോട്ട് തുടങ്ങുമ്പോഴേക്കും stand വിടും . ഇടയ്ക്ക് സ്വൽപ്പം സമാധാനം വാരി വിതറാം, ഡോളർ വാരിക്കോണ്ട് പോകുകയും ചെയ്യാം... ഓരോരോ ഉടായിപ്പ്.... ഇവിടെ അമേരിക്കയിൽ നല്ല കൗൺസിലിങ് centers ഒന്നും ഇല്ലേ???🤔🤔 Rejice
മാർത്താണ്ഡൻ 2026-02-21 11:53:11
ദാ വരുന്നു അടുത്ത കുരിശ് ! ഓരോ ക്‌ളാസ്സിനും എന്താണാവോ ഫീസ് ? വല്ല ബയ് വൺ ഗെറ്റ് വൺ ഓഫർ ഉണ്ടോ ? മാർത്താണ്ഡൻ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-21 12:24:26
💥🔥 to - : 'മാർത്താൻഡൻ" : - , ഇവൻ അല്ല മാർത്താണ്ടാ പ്രശ്നം, ഇവനു മുൻപിൽ കഴുത്ത് നീട്ടി വച്ചു കൊടുക്കുന്ന മലയാളികളെ വേണ്ടേ തെഴിക്കാൻ???? നന്നാകില്ല, ഇവറ്റകൾ ഒരു കാലത്തും, അമേരിക്കയിൽ ചെന്നാൽ പോലും ഗതി പിടിക്കില്ല. ഇവന്റെ വരും തലമുറയും അടിമകൾ തന്നേ..... Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-21 13:11:35
💥🔥.ഇന്ന് വിശ്വാസികൾക്ക് , ആകാശത്തു ഒളിച്ചും പാത്തും കഴിയുന്ന അയഥാർത്ഥ ദൈവത്തിനെയല്ല പേടിയും വിശ്വാസവും , തലയ്ക്ക് തൊട്ടു മുകളിലുള്ള യഥാർത്ഥ cctv ക്യാമറാകളെയാണ് കൂടുതൽ പേടിയും വിശ്വാസവും. അപ്പോൾ തന്നേ കാര്യങ്ങൾക്കു ഏതാണ്ട് തീരുമാനം ആയതാണ്. സയൻസിനെയും , ഏറ്റവും പുതിയ technology-യേയും അടിസ്ഥാനപ്പെടുത്തി മുൻപോട്ടു പോയാലേ നേരേ ചൊവ്വേ ജീവിക്കാൻ സാധിക്കൂ എന്ന് ഏതു പെന്റെ -കുസ്താ പാസ്റ്റർക്ക് പോലും നല്ലവണ്ണം അറിയാം.ദൈവത്തിൽ ആശ്രയിച്ചാൽ moo ഞ്ചി പോകത്തേ ഉള്ളൂ എന്ന് ഏതു നിരീശ്വര വാദിയേക്കാളും കൂടുതൽ പെന്തകോസ്ത് വിശ്വാസിക്ക് അറിയാമെന്നു Y2K പ്രശ്നം വന്നപ്പോഴും, കോവിഡ് വന്നപ്പോഴും അവർ തന്നേ തെളിയിച്ചതാണ്. അപ്പോൾ പിന്നെ സ്റ്റീഫൻ ഇവിടെ ഇവരുടെ ഇടയിൽ വന്ന് എന്നാ വാഴയ്ക്കാ ഉണ്ടാക്കാനാണ് എന്നാണ് എന്റെ ഒരു സംശയം. ഏതായാലും ഈ പൈശാജീക കൂട്ടായ്മക്ക് മാത്തുള്ള കൂട്ടു നിൽക്കില്ല. ഉറപ്പ്. Rejice
Raju Thomas 2026-02-21 16:57:13
എന്റെ പ്രശനം ആ വാക്ക് ആണ് --പ്രേക്ഷിതൻ. പ്രേഷിതൻ/പ്രേക്ഷിതൻ: വ്യതാസമുണ്ട്. ദൈവികം എന്നതിനു പകരം ദൈവീകം എന്നൊക്കെ ഏഴുതുന്നതിലും വലിയ തെറ്റാണിത്. ക്ഷമിച്ചാലും.
പ്രേഷകൻ 2026-02-21 21:50:34
'പ്രേക്ഷ 'എന്നാൽ 'കാണുന്ന'എന്ന അർഥം ഉണ്ട്. 'പേക്ഷിതൻ' -'കാണപ്പെട്ടവൻ' അപ്പോൾ 'കുടുംബ പ്രേക്ഷിതൻ' അപ്പോൾ 'കുടുംബം കാണപ്പെട്ടവൻ' എന്നാണോ അർഥം സ്നേഹ സാബു ഒന്ന് വിവരിച്ചാൽ നന്നായിരുന്നേനെ. സാധരണക്കാരന് മനസിലാകുന്ന രീതിയിൽ എഴുതി വിടുക. പിന്നെ ഞങ്ങളുടെ മാതൃക കുടുംബം എന്ന് പറയുന്നത് 'ഫസ്റ്റ് ഫാമിലിയാണ്'. എന്തൊരു നല്ല ഫാമിലി. നാലു പ്രാവശ്യം കല്യാണം കഴിച്ചു എല്ലാവരും അവരുടെ മക്കളുമായി നല്ല ബന്ധം പുലർത്തുന്ന പരമ ഭക്തനായ അദ്ദേഹമാണ് ഞങ്ങളുടെ മാതൃക പുരുഷൻ. അദ്ദേഹത്തെപ്പോലെ ഫാമിലിയെ കുറിച്ചു സംസാരിക്കാൻ പറ്റിയ ഒരാൾ ഉള്ളപ്പോൾ എന്തിന് ഇങ്ങനൊരാളെ ഇറക്കുമതി ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക