Image

മറിയാമ്മ തിമൊത്തിയോസ്‌ ഡിട്രോയിറ്റിൽ അന്തരിച്ചു

Published on 19 February, 2026
മറിയാമ്മ തിമൊത്തിയോസ്‌ ഡിട്രോയിറ്റിൽ അന്തരിച്ചു

ഡിട്രോയിറ്റ്: മാവേലിക്കര കരിപ്പുഴ കടകമ്പള്ളിൽ പരേതനായ ഡോ. കെ ജി തിമൊത്തിയോസിന്റെ സഹധർമ്മിണി മറിയാമ്മ തിമൊത്തിയോസ്‌ (88) ഡിട്രോയിറ്റിൽ അന്തരിച്ചു. കുണ്ടറ മാറനാട്‌ പുത്തൻപുരയിൽ കുടുംബാംഗമാണ്‌.  

പൊതുദർശനം ഫെബ്രുവരി 20 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ . 
സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 21 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിലും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.

മക്കൾ: ജീബി, ഡോ. സോണിയ. മരുമക്കൾ: ലീന, ബിജു 
കൊച്ചുമക്കൾ: അലയന, എലൈജ, ജിയാന, നിഷ, മലിന 
സഹോദരങ്ങൾ: പരേതനായ മാത്യു പണിക്കർ (ബാബു), കോശി പണിക്കർ (സണ്ണി, കോട്ടയം), ജോൺ പണിക്കർ (രാജൻ, ഡിട്രോയിറ്റ്).

കൂടുതൽ വിവരങ്ങൾക്ക് റോജൻ പണിക്കർ 419-819-7562.

വാർത്ത: അലൻ ചെന്നിത്തല 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക