Image

ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ "സർഗോത്സവം" രെജിസ്ട്രേഷൻ പുരോഗമിക്കുന്നു

Published on 19 February, 2026
ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ "സർഗോത്സവം"  രെജിസ്ട്രേഷൻ പുരോഗമിക്കുന്നു

ചിക്കാഗോ: 26 ഏപ്രിൽ 10,11 തീയതികളിൽ ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ (GCMA ) സംഘടിപ്പിക്കുന്ന  കലോത്സവത്തിൻെറ രെജിസ്ട്രേഷൻ വിജയകരമായി പുരോഗമിക്കുന്നു . സിംഗിൾ ആൻഡ് ഗ്രൂപ്പ് തലങ്ങളിൽ  ഡാൻസ്, മ്യൂസിക്, സ്പീച് & ആർട്സ്, സ്പെഷ്യൽ ഐറ്റംസ് , എന്നീ വിഭാഗങ്ങളിൽ വിവിധ പ്രായ പരിധികളിൽ 70 ഓളം മത്സര ഇനങ്ങളാണ് അമേരിക്കൻ യൂത്ത് ജനെറേഷനുവേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നത് .


ഇൻസ്ട്രുമെന്റൽ മ്യൂസിക് വിഭാഗത്തിൽ , ഡ്രംസ് , സ്ട്രിംഗ് , വിൻഡ് ഇനങ്ങളിൽ മത്സരങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും മത്സരങ്ങൾ സംഘടിപ്പിക്കുന്നു . ഫോട്ടോഗ്രാഫി മത്സരങ്ങൾ വർച്ച്ൽ ആയി സംഘടിപ്പിക്കുന്നു. ഓഫ്‌ലൈൻ ഇനങ്ങൾ  ബെൽവുഡ് സിറോമലബാർ ചർച്ചിൽ ആയിരിക്കും സംഘടിപ്പിക്കുക . അമേരിക്കയിലുള്ള ഏതു മത്സരാർത്ഥിക്കും ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ ഇനങ്ങളിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കും .അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഏതു അമേരിക്കൻ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരമുള്ള കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത് .

മത്സരങ്ങളുടെ നിയമാവലികൾ  www.greatercma.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്കായി കോർഡിനേറ്റർസ് ആയ സന്തോഷ് കാട്ടൂക്കാരൻ (773.469.5048   ) ജിജു സ്റ്റീഫൻ (704.433.0584 ) രൺജിത് ചെറുവള്ളി (312.608.8171   ) പ്രസിഡന്റ് ജിതേഷ് ചുങ്കത് ( 224.522.9157) IT കോഓർഡിനേറ്റർ സുജിത് കേനോത്ത് ( 513.846.6901) എന്നിവരുമായി  ബന്ധപ്പെടുക . 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക