Image

മധുര താരാട്ടിൽ മനുഷ്യ പരിണാമം (കവിത: ജയൻ വർഗീസ്)

Published on 19 February, 2026
മധുര താരാട്ടിൽ മനുഷ്യ പരിണാമം (കവിത: ജയൻ വർഗീസ്)

ആദി ചിന്തയുടെ ആത്മാവ്

ശരീരം ധരിച്ചതാണ് പ്രപഞ്ചം എന്നത്

എന്റെ കണ്ടെത്തൽ.

ദ്രവ്യവും ഊർജ്ജവും കാലവും ഒത്തു ചേർന്നയിടത്തു പ്രപഞ്ചമുണ്ടാവാൻ  .

ഒരു ദൈവത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന് സ്‌റ്റീഫൻ ഹോക്കിങ്സ്‌ .

വസ്തുവിന്റെ ആദി രൂപം ചിന്തയാകുന്നു എന്നതിനാൽ ആദി ഭാവമായ ആ ചിന്തയിലാണ്ബിഗ്‌ബാംഗിന്റെ ആദ്യാവസ്ഥയായ ‘ പ്ലാൻക്  എറാ ‘ യിൽ സർവത്ര ഭൗതിക നിയമങ്ങളുംനിർജ്ജീവമായിരുന്നിട്ടു  പോലും വികാസ ചോദനമായി സംഭവിച്ച് പ്രപഞ്ചവും  പ്രപഞ്ച ഭാഗമായസ്റ്റീഫൻ ഹോക്കിങ്‌സായും ഞാനായും രൂപപ്പെട്ടത് എന്നാണ് എന്റെ ബോധ്യം.  

ആയത് പുറത്തു നിന്നുള്ള സന്നിവേശമല്ലെന്നും അകത്തു തന്നെയുള്ള ആത്മാവ് എന്നആസ്തിത്വത്തിന്റെ പ്രകടനമായിരുന്നു എന്നതിനാലും വ്യത്യസ്ത അവസ്ഥകളിൽ ആയിരുന്ന ആദ്യഘടകങ്ങളെ ഒരുമിപ്പിക്കാൻ  ആദി ചിന്ത അനിവാര്യമായി

ഭവിക്കുകയായിരുന്നു !

ആനന്ദം അനുഭവമാക്കി ആസ്വദിക്കണമെങ്കിൽ

അത്യുൽകൃഷ്ടമായ

മനുഷ്യ പദവി ആർജ്ജിക്കണമെന്നുള്ള ആത്മാവിന്റെ അറിവാണ്

ആദി കണികയിൽ ആരംഭിച്ച്

1382 കോടി കൊല്ലങ്ങൾ പിന്നിട്ട

അനശ്വരമായ നമ്മുടെ പരിണാമ യാത്ര !

മൃദുവായ തൊലിയും മൃദുവായ മനസുമായി രൂപപ്പെടുന്ന മനുഷ്യാവസ്ഥയ്ക്ക്

കത്തി ജ്വലിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന നക്ഷത്ര പ്രതലങ്ങളിൽ നില നിൽപ്പ്

സാധ്യമായിരുന്നില്ല

അതുകൊണ്ടാണ് ആകാശ ഗംഗയുടെ അകവശത്ത്

മുക്കാൽ ഭാഗം വടക്കുള്ള സുരക്ഷിത മേഖലയിൽ

ഓറിയോൺ രാശിയിലെ മൂന്നാം ശിഖരത്തിലെ

സിഗ്‌നസ്  വളവിൽ

കൊച്ചു നക്ഷത്രമായ സൂര്യ പരിസരം അതിനായി തെരഞ്ഞെടുത്തത് !


അവിടെ നിരാലംബയായ നീലപ്പക്ഷിയെപ്പോലെ

പറന്നു നിൽക്കുന്ന

നമ്മുടെ ഭൂമിയാം നക്ഷത്രപ്പായിൽ

മനുഷ്യ ശിശുവിനെ കിടത്തുന്നതിനുള്ള വായു കുമിള നിർമ്മിച്ചെടുക്കാൻ

മുഴുവൻ പ്രപഞ്ചത്തേയും വരുതിയിലാക്കിയുള്ള ഒരു ഫൈൻ ട്യൂണിംഗ് താരാട്ട് സംവിധാനംരൂപപ്പെടുത്തുന്നത്. !

അങ്ങിനെയാണ്, നൂറ് ബില്യൺ നക്ഷത്രങ്ങൾ നിറഞ്ഞ

ആകാശ ഗംഗയിൽ

ഒരു ട്രില്യണിലധികം ഗ്രഹങ്ങൾ അവയെ ഭ്രമണം ചെയ്യുന്നുണ്ടായിരുന്നിട്ടും,

അതിൽ 3200ൽ അധികം വരുന്ന സൂര്യ സമാന സാഹചര്യങ്ങൾ മിൽക്കി വേയിൽ മാത്രം

ഉണ്ടായിരുന്നിട്ടും

മനുഷ്യന്റെ തൊലിക്ക് പരമ സുഖം സമ്മാനിക്കുന്ന അത്യതിശയകരമായ മിതോഷ്ണാവസ്ഥയോടെശാസ്ത്ര സമൂഹം ‘ സ്വീറ്റ് സ്പോട് ‘ എന്ന് അടയാളപ്പെടുത്തുന്ന ഒരു ഹാബിറ്റബിൾ സോൺ ഇവിടെപരിണമിക്കുന്നത് !

എത്ര പഠിച്ചാലും തീരാത്ത - ഒരു പക്ഷേ ഒരിക്കലും പഠിച്ചു തീരാനാവാത്ത സാങ്കേതികത്തികവോടെയൂണിവേഴ്സൽ ഫൈൻ ട്യൂണിങ്ങിന്റെ അത്യത്ഭുതകരമായ ഒരു മാന്ത്രിക മേഖല !

രാസ ഘടകങ്ങളെ

ജൈവ ഘടകങ്ങളായി പരിണമിപ്പിക്കുന്നതിനുള്ള സുദീർഘമായ കാല ഘട്ടത്തിന്റെ ഈപണിപ്പുരയിൽ സർവ പ്രപഞ്ച വസ്തുക്കളും ഒരുമയോടെ പണിയെടുത്തിട്ടുണ്ട് എന്നതിന്തെളിവായി നിൽക്കുന്നു മനുഷ്യൻ ഉൾപ്പടെയുള്ള നമ്മുടെ ജൈവ പരിണാമ ലോകം !

ദ്രവ്യവും ഊർജ്ജവും സമയവും ഒത്തുചേർന്നു രൂപപ്പെട്ട ഞാൻ എന്ന പ്രപഞ്ച കഷണത്തിൽ എന്റെഅസ്തിത്വം എന്നെപ്പോലും ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിന്ത രൂപപ്പെടുത്തുന്ന ആത്മസാന്നിധ്യം എനിക്ക് നിഷേധിക്കാനാവുന്നില്ല.

മഹാ പ്രപഞ്ചത്തിന്റെ ഒരു മൺ തരി മാത്രമായി

പന്ത്രണ്ട് ഖനയടിയിൽ രൂപപ്പെട്ട ഞാൻ എന്ന പ്രപഞ്ച കഷണത്തിൽ ഇവിടെ ഇപ്രകാരംസംഭവിക്കുന്നുവെങ്കിൽ എന്റെ വലിയ രൂപമായ പ്രപഞ്ചത്തിൽ ആനുപാതികാവസ്ഥയിൽ അതുണ്ട് - ഉണ്ടായേ തീരൂ.

ദ്രവ്യവും ഊർജ്ജവും സമയവും മാത്രം ഒത്തു ചേർന്നാൽ പ്രപഞ്ചമുണ്ടാവില്ല സർ. ?

അതിനായി ഒരു ചിന്തകൂടി ആവശ്യമുണ്ട്  എന്നതിനാൽ

ആ ചിന്ത പുറപ്പെട്ടു വരുന്ന ഒരു ആത്മ സാന്നിധ്യം പ്രപഞ്ചത്തിലുണ്ട്.

സർവ്വ പ്രപഞ്ചത്തിന്റെയും അതിന്റെ അസ്തിത്വ ഭാവം  ബോധ്യപ്പെടുത്തിക്കൊണ്ട് നമ്മളെയുംനമ്മുടെ വർത്തമാനവസ്ഥയും നില നിർത്തുന്ന ശക്തി സത്തയായ

ആ ആത്മാവാണ് - പ്രപഞ്ചാത്മാവ്‌ !!

ശാസ്ത്ര ബോധമില്ലാത്ത സാധാരണ ജനം അവരുടെ ലളിത ഭാഷയിൽ അതിനെ ദൈവം എന്ന് അടയാളപ്പെടുത്തുന്നുണ്ടെങ്കിൽ ശാസ്ത്ര ബോധമുള്ള സ്വതന്ത്ര ചിന്തകരായ പണ്ഡിതന്മാർഅവരോട് ക്ഷമിക്കുക ? 

Join WhatsApp News
നിരീശ്വരൻ 2026-02-20 20:54:30
ആദി ചിന്തയുടെ ആത്മാവ് ശരീരം' ധരിക്കണമെങ്കിൽ, ചിന്തിക്കാൻ ഒരാൾ വേണ്ടേ? അപ്പോൾ കണ്ടെത്തി എന്നതിന് എന്ത് പ്രസ്കതി? കണ്ടെത്താൻ കഴിയാത്ത എന്തോ ഈ അണ്ഡകടാഹത്തിന്റെ പിന്നിൽ ഉണ്ടെന്നുള്ള ധാരണയിലാണ് ഈ അന്വേഷണങ്ങൾ ഒക്കെ നടക്കുന്നത്. ദൈവം എന്നത് ഒരു അപൂർണ്ണ ജ്ഞാനമല്ലേ? ഒരു ചിന്തയെ യഥാർത്ഥത്തിൽ സൃഷ്ടിക്കുന്നത് എന്താണ്?” ചില വ്യത്യസ്ത സംവിധാനങ്ങൾ ഒരേസമയം പ്രവർത്തിക്കുമ്പോഴാണ് ഒരു ചിന്ത ഉദിക്കുന്നത്. കോടിക്കണക്കിന് ന്യൂറോണുകൾ വൈദ്യുത സിഗ്നലുകൾ കൈമാറുന്നു. ഒരു ചിന്ത എന്നത് ഈ നെറ്റ്വർക്കുകളിലുടനീളമുള്ള സിഗ്നൽ പാറ്റേണാണ്. തലച്ചോർ പഴയ അനുഭവങ്ങളിൽ നിന്നുള്ള ഭാഗങ്ങളെ എടുത്ത് ഇപ്പോഴത്തെ സാഹചര്യത്തെ വ്യാഖ്യാനിക്കുന്നു. അമിഗ്ഡാല, ഇൻസുല, ലിംബിക് സിസ്റ്റം എന്നിവ ഭയം, ആഗ്രഹം, കൗതുകം പോലുള്ള വികാരങ്ങളാൽ ചിന്തകളെ വർണ്ണിക്കുന്നു. അടുത്ത് എന്ത് സംഭവിക്കുമെന്ന് തലച്ചോർ നിരന്തരം കണക്കുകൂട്ടുന്നു; ചിന്തകൾ ഈ പ്രവചന പ്രക്രിയയുടെ ഭാഗമാണ്. നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെല്ലാം ചിന്തയുടെ അസംസ്കൃത വസ്തുവായി മാറുന്നു. തല ചൂടാകുന്നതുകൊണ്ട് ചിന്തയെക്കുറിച്ച് ഇത്രമാത്രം. ശാസ്ത്രബോധമില്ലാത്ത ജനങ്ങൾ അവരുടെ ലളിത ഭാഷയിൽ, മനസിലാകാത്തതിനെ ഒക്കെ ദൈവം എന്ന് വിളിച്ചോട്ടെ എന്ന സമീപനം ശരിയല്ല. കാരണം അങ്ങനെയുള്ള മനോഭാവമാണ് ഈ സാധുക്കളെ കൊള്ളയടിക്കാൻ മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. അവിടെയാണ് ഒരു എഴുത്തുകാരന്റെ, കവിയുടെ ഉത്തരവാദിത്വം പ്രസക്തമാകുന്നത്. ഈ പക്കൽകൊള്ളയ്‌ക്കെതിരെ നിങ്ങളുടെ പടവാൾ ഉയർത്തു. യാതൊരു പണിയെടുക്കാതെ, വിവിധവേഷങ്ങൾ ധരിച്ചു മനുഷ്യരുടെ ഇടയിൽ കറങ്ങി നടന്നു കൊള്ളയടിക്കുന്ന കാപാലികന്മാർക്കെതിരെ നിങ്ങളുടെ തൂലികയെന്ന പടവാൾ ഉയർത്തു. "സ്നേഹിക്കിയില്ല നോവുമെൻ ആത്മാവിനെ സ്നേഹിച്ചിടാത്തൊരെ ഒരു തത്ത്വശാസ്ത്രത്തെയും' എന്ന വയലാർ വരികൾ ഓർത്തുകൊണ്ട് ഞാൻ ചുരുക്കുന്നു ഐ ലോവ് യു ഓൾ നിരീശ്വരൻ
Jayan varghese 2026-02-21 01:40:35
ആദി ചിന്തയുടെ ആത്മാവ് ശരീരം' ധരിക്കണമെങ്കിൽ, ചിന്തിക്കാൻ ഒരാൾ വേണ്ടേ? എന്ന നിരീശ്വരന്റെ ചോദ്യം തന്നെ വ്യവസ്ഥാപിത വർത്തമാനവസ്ഥയുടെ ചാപിള്ളയെ ജീവൻ വയ്പ്പിക്കുന്നതിനുള്ള വൃഥാ ചികിത്സയാണ്. ആദി മുതൽ അവൈലബിൾ പ്രസന്റ് വരെയുള്ള പരിണാമ സയൻസിന്റെ തേരോട്ടത്തെ അംഗീകരിച്ചു കൊണ്ട് തന്നെ അതിനുള്ളിൽ നില നിന്ന് പ്രവർത്തിച്ച സൂപ്പർ സയൻസിനെയാണ് ഞാൻ പരിചയപ്പെടുത്തുന്നത് എന്നത് നിരീശ്വരൻ കാണാതെ പോകരുത്. പരിണാമത്തിന്റെ ഇങ്ങേയറ്റത്തുള്ള കോശ നിർമ്മിത ന്യൂറോണുകളിൽ സംഭവിക്കുന്ന വൈദ്യത സംഗമങ്ങളിൽ രൂപപ്പെടുന്ന ചിന്തയല്ല എന്റെ വിഷയം. മഹാ വികാസ സ്വപ്ന ഹേതുകമായി ‘പ്ലാൻക് എറാ ‘യിൽ ഉത്ഭവിച്ച ആദി ചിന്തയെ ആണ് ഞാൻ തിരിച്ചറിഞ്ഞത്, ഇത് ഒരു വ്യക്തിയോ വസ്തുവോ അല്ലാത്ത സത്യം എന്ന പ്രതിഭാസമാകുന്നു.. മനുഷ്യ നിർമ്മിത മതങ്ങൾ വരച്ചു വച്ച മായച്ചിത്രങ്ങളെ പ്രമോട്ട് ചെയ്യുക എന്റെ ലക്ഷ്യമല്ല. അനന്തമായ കാലത്തിന്റെ അനിഷേധ്യ അസ്തിത്വമായി ഉണ്ടായിരുന്നതും ഉള്ളതുമായി എന്നിലും നിന്നിലുമായി നിലവിലുള്ള വർത്തമാനാവസ്ഥയെയാണ് ഞാൻ പരിചയപ്പെടുത്തുന്നത്. മത ചൂഷണങ്ങളുടെ കാണാ ഖഡ്ഗങ്ങളുടെ മുറിപ്പാടുകൾക്ക് മുൻപ് മനുഷ്യനെ രക്ഷിക്കുന്നതിനുള്ള എന്റെ എളിയ പരിശ്രമങ്ങൾ ഇങ്ങനെയൊക്കെ പുറത്തു വരുന്നുവെന്നേയുള്ളു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക