Image

ഫിലാഡൽഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ല്‍ ലോകപ്രാര്‍ത്ഥനാ ദിനം മാർച്ച് 7

ഡാനിയേൽ പി തോമസ് Published on 18 February, 2026
ഫിലാഡൽഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ല്‍ ലോകപ്രാര്‍ത്ഥനാ ദിനം മാർച്ച് 7

ഫിലാഡൽഫിയ: സമൂഹനന്മയ്ക്കും ആത്മീയ നവീകരണത്തിനും ക്രിസ്തീയ ഐക്യത്തിനുമായി പ്രവര്‍ത്തിച്ചുവരുന്ന എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ ഓഫ്‌ ഇന്‍ഡ്യന്‍ ചര്‍ച്ചസ്‌ ഇന്‍ പെൻസിൽവാനിയ വനിതാഫോറത്തിന്റെ നേതൃത്വത്തിൽ ലോകപ്രാര്‍്തഥനാദിനം മാർച്ച്   ഏഴാം  തീയതി ശനിയാഴ്ച രാവിലെ 9.30 മണി മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെ സെയ്ന്റ്  തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (1009, UNRUH AVE, PHILADELPHIA, PA, 19111) വച്ച് ആചരിക്കപ്പെടുന്നു.

പ്രാർത്ഥനയിലൂടെ സമാധാനവും നീതിയും ഐക്യവും സ്ഥാപിക്കാനുള്ള ആഹ്വാനവുമായി ഈ ലോകപ്രാര്‍്തഥനാദിനം ആചരിക്കുന്നു. സമൂഹത്തിന്റെ നന്മയ്ക്കും , ആലംബഹീനരായ   ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ വിശേഷ പ്രാധാന്യമുള്ള ഒരു ദിനമാണ് ഈ ലോകപ്രാർത്ഥദിനം.   ഈ വര്‍ഷത്തെ ലോക പ്രാർത്ഥനാദിനത്തിന്റെ ചിന്താവിഷയംആയീ തിരഞ്ഞെടുത്തിരിക്കുന്നത് “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”(മത്തായി 11:28–30).

ലോകത്തിലെ 170-ല്‍ പരം രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യം തിരഞ്ഞെടുത്ത് ആ രാജ്യത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍ച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിച്ചു വരുന്നതാണ് ലോകപ്രലോകപ്രാര്‍ത്ഥനാദിനം. നൈജീരിയയിലെ  ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്.

ഈ വർഷത്തെ ലോകപ്രാര്‍ത്ഥനാദിനത്തിന്റെ ചിന്താവിഷയത്തെ ആസ്പതമായി ലളിതമായ ഭാഷയിലൂടെ നമ്മളോട് വചനം പ്രഘോഷിക്കുന്നത് സെയ്ന്റ് മേരീസ് ഓർത്തോഡ്‌സ് ഡെവറെക്സ്,ഫിലാഡൽഫിയ ,സജീവ സഭാംഗവും ,ക്രൈസ്തവ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നതുമായ മിസ്. ജോസ്‌മി ജോസഫ് ആണ്. വിവിധ ദേവാലയങ്ങളില്‍ നിന്നും വരുന്നവര്‍ ഗാനശിശ്രുഷയിലൂടെയും വ്യത്യസ്തമായ സ്‌കിറ്റുകളിലൂടെയും, മുഖ്യ ചിന്താവിഷയത്തെ അധികരിച്ചുള്ള വിവിധ കലാസൃഷ്ടികള്‍ കുട്ടികളും മുതിര്‍ന്നവരും വേദിയില്‍ അവതരിപ്പിക്കുന്നതാണ്.

റെവ.സന്തോഷ് ജോൺ  (ചെയർമാൻ) ,റെവ.ഫാദർ ഷിബു മത്തായി (കോ-ചെയർമാൻ ),റെവ.ഫാദർ ജേക്കബ് ജോൺ (റിലീജിയസ് ആക്ടിവിറ്റി കോർഡിൻറ്റർ),സ്വപ്ന സെബാസ്റ്റ്യൻ (സെക്രട്ടറി) ,ഫെയ്ത് എൽദോ  ട്രഷറാര്‍),അന്സണ് മാത്യു   (ജോയിന്റ് സെക്രട്ടറി) ,ജോസഫ് കുരുവിള   (ജോയിന്റ് ട്രഷറാര്‍),ജിൻസി ജോയ്  (കോഓർഡിനേറ്റർ ,വുമൺ'സ് ഫോറം) ,കുഞ്ഞമ്മ എബ്രഹാം  (കോ കോർഡിൻറ്റർ വുമൺ'സ് ഫോറം),മെർലിൻ അഗസ്റ്റിൻ (പ്രോഗ്രാം കോഓർഡിനേറ്റർ) ,ലിസി തോമസ്, നിര്‍മ്മലാ ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളും നിരവധി വൈദീകരുടെയും വനിതാ പ്രതിനിധികളുടെയും സഹകരണത്തിലും ലോകപ്രാര്‍ത്ഥനാദിനം വന്‍വിജയമാക്കിത്തീര്‍ക്കുവാനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തു വരുന്നതായും കൂടാതെ ഫിലഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരെയും പ്രാര്‍ത്ഥനാപൂർവം സ്വാഗതം  ചെയ്യുന്നതായും എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വം അറിയിക്കുയ്ക്കുമുണ്ടായി.ആത്മീയ നവീകരണത്തിനും സഹോദര്യസ്നേഹം  ശക്തിപ്പെടുത്തലിനുമായി സംഘടിപ്പിക്കുന്ന ഈ പ്രാർത്ഥനാസംഗമത്തിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.

വാർത്ത നൽകിയത് 
ഡാനിയേൽ പി തോമസ് (PRO, EFICP)

Join WhatsApp News
റെജീസ് നെടുങ്ങാ ട പ്പള്ളി 2026-02-19 00:49:43
ഹാ ബെസ്റ്റ്, ഇതിന്റെ കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ.... പ്രാർത്ഥനയുടെ കുറവ് കൊണ്ടാണോ യേശുവിനെ അവരെല്ലാവരും കൂടി തല്ലി ക്കൊന്നു കെട്ടി തൂക്കിയത്??? ഏതു വേദപുസ്തകത്തിലെ ( എത്ര തരം ബൈബിൾ ഉണ്ടെന്ന് ക്രിസ്തിയാനിയുടെ വലിയപ്പൂപ്പായ്ക്ക് പോലും അറിയില്ല ) ഏതു വാക്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രാർത്ഥനാ ദിനം ആചരിക്കുന്നത്?? ലോകത്തെവിടെയെങ്കിലും പ്രാർത്ഥിച്ച് നേടിയെടുത്ത ഒരൊറ്റ കാര്യം ഇവിടെ ഒന്ന് പറയാമോ?? ഒരു പോയിച്ചാകുഞ്ഞിനെങ്കിലും പ്രർത്ഥന കൊണ്ട് പ്രയോജനം ഉണ്ടായിട്ടുണ്ടോ? പ്രാർത്ഥിക്കുക എന്നു പറഞ്ഞാൽ തന്നേ ദൈവത്തിന്റെ തീരുമാനത്തെ cancel ചെയ്യുക എന്നല്ലേ.?? എല്ലാം നേരത്തേ അറിയാവുന്ന ദൈവത്തോട് പ്രാർത്ഥിച്ച് വേണോ നമ്മുടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ??? ശ്രീ.ഡാനിയേൽ പി തോമസ് ഉത്തരം പറയുമെന്ന് പ്രതീക്ഷിക്കുന്നു. യേശുവിന്റെ അടിക്കൽ തന്നേ പോകണോ ആശ്വാസത്തിനു? ഇപ്പോൾ ഈ ഏ ശു എവിടെയാണ് താമസിക്കുന്നത്? അദ്ദേഹത്തിന് ഫോൺ ഉണ്ടോ, e-mail, wats app , insta എഫ് b, അങ്ങനെ വല്ലതും ഉണ്ടോ? ഡിങ്കന്റെ അരികിൽ ചെന്നാലും സമാധാനം കിട്ടില്ലേ?? എന്റെ വലത്തേ കയ്യിൽ രണ്ടാം വിരലിൽ ഒരു അരിമ്പാറ ഉണ്ട്‌, പ്രാർത്ഥിച്ചാൽ മല നീങ്ങുന്നത് പോകെ നീങ്ങുമോ? മുടിയില്ലാത്ത ഭാഗം ഉണ്ട്‌, വെള്ള പാണ്ട് ഉണ്ട്‌, ഇതൊക്കെ പ്രാർത്ഥിച്ചാൽ മാറുമോ?? ഇനിയും ഉണ്ട്‌ ചോദ്യങ്ങൾ. മാർച്ച്‌ 7 വരെ ഞാൻ ചോദിച്ചു കൊണ്ടിരിക്കും. എട്ടാം തീയതി ഉത്തരങ്ങൾ തരണം. ഇല്ലെങ്കിൽ ഞാൻ അങ്ങ് നോർത്ത് ഫില്ലിയിലോട്ടു ഒരു വരവ് വരും. തീർച്ച. അന്നേരം കൂടും കുടുക്കയും എടുത്തോണ്ട് കണ്ടം വഴി ഓടരുത്. Rejice ജോൺ
റെജീസ് നെടുങ്ങാ ട ppally 2026-02-19 01:00:55
💥🔥ചോദ്യം #2 : - Texas -ലെ ഓസ്റ്റിനിലുള്ള ശ്രീ. ഹനുമാനോട് പ്രാർത്ഥിക്കുന്നതും Pennsylvania - യിലെ ഫിലാഡൽഫിയായിലുള്ള ശ്രീ. ഏശുവിനോട് പ്രാർത്ഥിക്കുന്നതും, Newyork-ൽ Bowne St. ലെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നതും തമ്മിലുള്ള വ്യത്യാസം മുകളിൽ പേര് രേഖപ്പെടുത്തിയിരിക്കുന്ന ആർക്കെങ്കിലും ഒരാൾക്ക് എഴുന്നേറ്റു നിന്ന് ചുരുക്കം ചുരുക്കമായി വ്യക്തതയോടെ ഒന്ന് വിവരിക്കാമോ??? അതുപോലെ പ്രാർത്ഥിച്ചു നിലവിൽ വരുത്താൻ പറ്റുന്ന ഒരു കാര്യത്തെ കുറിച്ച് ഒന്ന് പറയാമോ. ഒരിക്കൽ പ്രാർത്ഥിച്ചു ഒരു വിഷയത്തിന്റെ പരിഹാരം ആയാൽ പിന്നേയും അതേ വിഷയത്തിന്റെ പേരിൽ പ്രാർത്ഥിക്കേണ്ടിയാ ആവശ്യം ഉണ്ടാകുമോ?? ശ്രീ DP തോമസ് ഉൾപ്പെടെ ആർക്കും ഉത്തരം പറയാം. ((പതിനൊന്നു കോടി ഭാരത റുപ്പീ യുടെ കാര്യം എല്ലാവർക്കും അറിയാമെന്നു ഞാൻ ദൈവ നാമത്തിൽ കരുതുന്നു.) Rejice
കുഞ്ഞുമറിയം 2026-02-19 01:48:56
എടാ റെജിസ് കുഞ്ഞേ നിന്റെ വല്യമ്മച്ചിയുടെ പ്രായം ഉള്ളതുകൊണ്ടാ അങ്ങനെ വിളിച്ചത്. മോനെ.. ഈ പ്രാർത്ഥന എന്ന ഉഡായിപ്പുമായി ഈ ഭൂമിയിൽ എത്ര പേര് വന്നു പോയി ഇപ്പോഴും നടക്കുന്നു. ഒന്നും ചെയ്യാൻ പറ്റില്ല കുഞ്ഞേ ആ പേരും പറഞ്ഞു അങ്ങനെയുള്ള ഇടങ്ങളിൽ പോകുന്നവരെ മുക്കാലിയിൽ കെട്ടിയിട്ട് തല്ലണം. ആ പതിനൊന്നു കോടി അങ്ങനെ തല്ലാൻ തയ്യാറുള്ളവർക്ക് കൊടുക്കു. മോനെ സുഖം വരട്ടെ.അരിമ്പാറ, പാണ്ടു, കഷണ്ടി, ഇതൊന്നും സാരമാക്കണ്ട. അതൊന്നും പോകില്ല. ഈ പറയുന്ന ശക്തികൾക്കൊന്നിനും അത് മാറ്റാൻ ശക്തിയില്ല. അവർക്ക് വലിയ ശബ്ദത്തിൽ ബഹളം വച്ച് ആളുകളെ പേടിപ്പിക്കാൻ അറിയാം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-19 07:28:28
💥🔥to - : കുഞ്ഞുമറിയം : - അപ്പോൾ ഒരു പല്ലി ,ഒരു prayer fellowship -ലും പങ്കെടുക്കാതെ തന്നേ, ആ പല്ലിയുടെ മുറിഞ്ഞ വാൽ വീണ്ടും തനിയേ കിളിർത്തു വരുന്നുണ്ടല്ലോ? അപ്പോൾ എന്റെ വിരൽ മുറിഞ്ഞു പോയാൽ എന്തു കൊണ്ട് വീണ്ടും കിളിർത്തു വരാത്തത്??? എല്ലാ പാമ്പുകൾക്കും എന്താ വിഷം കുത്തി വയ്ക്കാൻ സാധിക്കാത്തത്??? പള്ളിയിൽ രാത്രിയിൽ സെക്യൂരിറ്റി കാരൻ എന്തിനാ?? പള്ളിക്കെട്ടിടത്തിനു മുകളിൽ എന്തിനാ Lightning Arrester ഫിറ്റ് ചെയ്തിരിക്കുന്നത്?? പള്ളിക്കു ചുറ്റും CCTV ക്യാമറ എന്തിനാണ് install ചെയ്തിരിക്കുന്നത്??? പിശാചിനെ എന്തിനാ ദൈവം keep ചെയ്യുന്നത്?? ദൈവത്തിന് ഒത്തിരി ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനാണോ??? മാത്തുള്ളയ്ക്കു എന്തിനാ eye glasses??? മാത്തുള്ള എന്തിനാണ് ദിവസവും പ്രാർത്ഥിക്കുന്നത്?? മാത്തുള്ള എന്തിനാണ് സയ്ൻസിന്റെ കണ്ടുപിടിത്തങ്ങളെ ഉപയോഗിക്കുന്നത്?? എന്തിനാണ് മാത്തുള്ള ഇത്രയും സമ്പത്ത് കൂട്ടി വച്ചിരിക്കുന്നത്??? മാത്തുള്ളയുടെ വീട് വിറ്റ് എന്തുകൊണ്ടാണ് ദരിദ്രർക്കു കൊടുക്കാത്തത്?? മാത്തുള്ളയുടെ ഉറ്റവർ എന്തിനാണ് ആശുപത്രികളിൽ ജോലി നോക്കുന്നത്??? കുഞ്ഞു മറിയം എല്ലാത്തിനും ഉത്തരം പറയണം. Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-19 10:56:09
ഇങ്ങനെ ഉടായിപ്പ് നടത്തുന്ന എല്ലാ സ്ഥലങ്ങളിലും സർക്കാർ സംവിധാനത്തിലെ ഒരു agency- യിൽ നിന്നും ആളുകൾ ആ ദിവസങ്ങളിൽ പോയ്‌ ചെന്ന് അവിടെ മുഴുവൻ സമയവും നിന്ന് ഒരു report ഉണ്ടാക്കി police ന് സമർപ്പിക്കണം. പരസ്യപ്പെടുത്തിയത് പോലെയോ, അവിടെ വാഗ്ദാനം ചെയ്യുന്നത് പോലെയേ സംഭവിച്ചില്ലെങ്കിൽ, അന്ന് തന്നേ കേസ് എടുത്ത് ആ സ്ഥാപനം പൂട്ടിച്ച് അതിന്റെ നടത്തിപ്പുകാരെ ഒരു 12 വർഷം ജയിലിൽ ഇടണം. പണ്ട് -ആട് മാഞ്ചിയം,തേക്ക്, പണം ഇരട്ടിപ്പിക്കൽ, ഒക്കെ സ്ഥിരം പരിപാടി ആയിരുന്നു. ഇന്നും നടക്കുന്നുണ്ട്. രോഗ ശാന്തി, വിടുതൽ ഇങ്ങനെയുള്ള സർവ്വ മാന ഉടായിപ്പുകളെയും പാടേ നിരോധിക്കാൻ സർക്കാർ ഉണർന്നേ പറ്റൂ. ദൈവം ഉണ്ടെന്ന പച്ച കള്ളം ,ദുർബല മനസ്സുള്ള മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിക്കുന്ന ഈ കൂതറ തന്തയില്ലായ്മ ഇനിയും വച്ച് പൊറുപ്പിക്കരുത്. അന്യ ഭാഷ, ഹോമിയോ പതി, ആയുർവേദം, കൈ നോട്ടം, കൂട്ടപ്രാർത്ഥന, വജന ശുഷ്രൂഷ, കവടി നിരത്തൽ, ജ്യോതിഷം, ഏശുവിന്റെ പേരിലുള്ള അത്ഭുത വിവരണം... ഇത്തരം വെളിവില്ലായ്മകൾ നിയമം മൂലം നിർത്തൽ ചെയ്യണം. മനുഷ്യൻ മനുഷ്യനാൽ കബിളിപ്പിക്കപ്പെടുന്ന ഏർപ്പാട്. അടുത്ത തലമുറയെങ്കിലും വാസ്തവങ്ങളിലും സാങ്കേതിക കണ്ടു പിടിത്തങ്ങളിലും reality- യിലും ജീവിക്കട്ടേ. ഈ നാറുന്ന വിഴുപ്പ് ചുമക്കാതിരിക്കട്ടെ. Rejice
Nainaan Mathullah 2026-02-19 13:23:44
Is it not necessary to do the same thing to politicians and parties that make promises to people. President Trump promised $2000 by January end in the account. How about in Kerala and India. Don't we need to be fair?
Nainaan Mathullah 2026-02-19 13:56:23
Even Jesus didn't promise to heal everyone. At one place Jesus couldn't do any miracles due to the lack of faith of the people there. God judges us on the Day of Last Judgement based on the words of our mouth. So, give advice only that you practice in your life. If not 'vadi koduthu adi vaanghum'.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-19 14:02:18
💥🔥ഈ ദൈവങ്ങളൊക്കെ എന്തിനാ ഈ ഇരുട്ടത്ത് ഇങ്ങനെ ഒളിച്ചിരിക്കുന്നത്??? വെറുതേ ,മനുഷ്യരെ കൊണ്ട് അതും ഇതും പറയിപ്പിക്കാൻ. 🫣എലിയെ പോലെയും, തേളിനെ പോലെയും പഴുതാരയെ പോലെയും പാമ്പിനെ പോലെയും മറ്റു ഇഴജന്തുക്കളെയും പോലെ ഒക്കെ വെളിയിൽ മനുഷ്യന്റെ കണ്ണിൻ മുൻപിൽ ദൈവം വരത്തില്ല. വന്നാൽ തല്ലിക്കൊല്ലുമെന്ന പേടി ആണോ? ങ്ങാ, ശരി... അവിടെ മാളത്തിൽ തന്നേ ഏശുവും യഹോവയും ഇരിക്കട്ടേ, it's ok. But, അവർക്കു at least ഒരു you- ട്യൂബ് ചാനൽ എങ്കിലും തുടങ്ങി കൂടേ, അല്ലെങ്കിൽ ഒരു insta എങ്കിലും???? വേണ്ടാ, ഒരു fബി open ചെയ്തു കൂടേ, എന്തിനാ പേടിക്കുന്നത്?? എല്ലാ ഏഴാം കൂലി പാസ്റ്റർ മാർക്ക് പോലും ഓരോരോ channel ഉണ്ടല്ലോ. അതോ ദൈവത്തിന് സാമൂഹ്യ മാധ്യമത്തിൽ വരാൻ പേടി ആണോ? വെട്ടത്തു വെളിച്ചപ്പെടാൻ ഭയമാണോ ദൈവത്തിന്??? ദൈവമേ plz, ഒരു ചാനൽ തുടങ്ങൂ നല്ല reach കിട്ടും. ഞാൻ guarantee 💪💪💪💪. ഒന്നുമില്ലെങ്കിലും നീ ഒരു ദൈവം അല്ലേ, ആ മഹിമ എങ്കിലും കാണിക്കൂ. പണ്ട് നീ കൽപ്പലക ഉണ്ടാക്കി എഴുതി , പിന്നെ കടലാസ് ഉണ്ടാക്കി എഴുതി, ഇന്നത്തെ digital കാലത്ത് നിന്നേ സംബന്ധിച്ചു easy അല്ലേ u tube??? 🤮 Rejice
റെജിസ് നെടുങ്ങാ ഡ പ്പള്ളി 2026-02-19 14:56:15
💥🔥ഇതൊക്കെ മാത്തുള്ള -: (1).എങ്ങനെ മനസ്സിലാക്കി, ഏത് language -ൽ??? (2).എനിക്കില്ലാത്ത ഏത് അവയവം കൊണ്ട് മനസ്സിലാക്കി ?? (3). ഇങ്ങനെ മനസ്സിലാക്കിയ മറ്റുള്ളവരും ഉണ്ടോ?? ഉത്തരം????
Nainaan Mathullah 2026-02-19 15:05:19
'Appam thinnal pore enthinanu kuzhi ennunnathu'? People are different. Talents are different.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-19 15:31:30
💥🔥 മാത്തുള്ളാഹ് : - പ്രത്യേക talent ഉള്ളവർക്കണോ ദൈവത്തെ മനസ്സിലാക്കാൻ പറ്റുന്നത് ??? ആ talent ഏതാണ്, ഏത് അവയവത്തിനാണ്??? എങ്ങനെ ആ talent ആർജ്ജിച്ചെടുത്തു മാത്തുള്ള??? ഏശു മാത്തുള്ള യോട് മിണ്ടാറുണ്ടോ??? കഷ്ട്ടം .. മാത്തുള്ളാഹ് ഇങ്ങനെ പരസ്പ്പര ബന്ധം ഇല്ലാതെ പുലമ്പുന്നത് കാണുമ്പോൾ സഹതാപം മാത്രം. എത്ര നാൾ ഈ അമ്മൂമ്മകഥയിൽ വിശ്വസിച്ചു ജീവിക്കും??? ഈ കള്ളനോട്ട് പോക്കറ്റിൽ എത്ര നാൾ കൊണ്ടു നടക്കും??? ബാലരമ, എത്രയോ ഭേദം???? റെജിസ് john
Nainaan Mathullah 2026-02-19 17:19:04
Praying might help you
CID Moosa 2026-02-19 18:40:26
എവിടുന്നെങ്കിലും അപ്പം കിട്ടിയാൽ അത് ആർത്തിയോടെ തിന്നരുത്. ശരിക്ക് നോക്കി ധാരാളം കുഴിയുള്ള അപ്പം തിന്നണം. ഒരു പ്രായം കഴിഞ്ഞാൽ മുഴുവൻ കുഴിയായിരിക്കും. കുഴിയില്ലെങ്കിൽ അത് ഇളംപ്രായത്തിലുള്ള അപ്പമായിരിക്കും. എപ്പിസ്റ്റീൻ ഉണ്ടാക്കി കൊടുത്ത കുഴിയില്ലാത്ത അപ്പം തിന്ന ചേട്ടന്മാർ ഇപ്പോൾ എങ്ങെനെ ശർദ്ദിച്ചു കളയണം എന്ന് ചിന്തിച്ചു നെട്ടോട്ടം ഓടുകയാണ്. പലേടത്തും പലരേയും ശർദ്ധിപ്പിച്ചു തുടങ്ങി. ബ്രിട്ടീഷ് രാജകുമാരനെ ( അത് പോയി) ഇന്നലെ ശർദ്ധിപ്പിക്കാൻ പിടിച്ചിട്ടുണ്ട്. ഇവിടെ ഒരുത്തൻ തിന്ന അപ്പത്തിന് കണക്കില്ല. അയാളെ ശർദ്ധിപ്പിക്കാൻ ഡെമോക്രാറ്റ്സ് വയറിന് തൊഴിക്കുന്നുണ്ട് ശർദ്ദിപ്പിക്കാതിരിക്കാൻ അവന്റെ ശിങ്കിടികളും ശ്രമിക്കുന്നുണ്ട്. നിങ്ങളുമായി ചെളിക്കുണ്ടിൽ കിടന്നുരുളുന്ന ഒരുത്തൻ.സു നില.തെറ്റിയവൻ ഒരു ശിങ്കിടിയാണ്. -റിയവനെ ചുമന്നാൽ ചുമന്നവനെ നാറും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . അതുകൊണ്ട് നില തെറ്റിയ സു വിനെ ഓടിക്കുക.
Answer mo$$n 2026-02-19 22:12:51
Does your friends stay away from you because of the odor? Do you do the legitimate CID work or just waste peoples’ time by writing nonsense?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക