
കോട്ടയം: വാഷിംഗ്ടൺ കേരള അസോസിയേഷൻ (KAW) മുൻ പ്രസിഡന്റും പസഫിക് നോർത്ത് വെസ്റ്റ് ഇന്ത്യൻ സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന സന്തോഷ് നായർ (57) കോട്ടയത്ത് അന്തരിച്ചു. നാട്ടിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മൂന്ന് പതിറ്റാണ്ടിലധികമായി പസഫിക് നോർത്ത് വെസ്റ്റ് ഇന്ത്യൻ സമൂഹത്തിൽ സജീവസാന്നിധ്യമായിരുന്ന സന്തോഷ് നായർ, കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസിഡന്റായി നിരവധി തവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംഘടനയുടെ വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
ഭാര്യ ലതാ നായർ (നിലവിലെ KAW വൈസ് പ്രസിഡന്റ്), മകൾ ഗായത്രി നായർ, മകൻ ഗോവിന്ദ് നായർ.
സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ വാഷിംഗ്ടൺ കേരള അസോസിയേഷൻ ഭാരവാഹികൾ അനുശോചനം അറിയിച്ചു.