Image

നോമ്പിന്റെ വാതില്‍ തുറക്കുന്ന ആഷ് വെനെസ്‌ഡേ (ആന്‍ഡ്രൂസ് അഞ്ചേരി)

Published on 18 February, 2026
നോമ്പിന്റെ വാതില്‍ തുറക്കുന്ന ആഷ് വെനെസ്‌ഡേ (ആന്‍ഡ്രൂസ് അഞ്ചേരി)

വിശ്വാസികളുടെ ആത്മപരിശോധനക്കും ആത്മപരിഷ്‌കാരത്തിനും വഴിയൊരുക്കുന്ന ദിനമാണ് ആഷ് വെഡ്നസ്‌ഡേ. ഇത് ആഘോഷമല്ല, മറിച്ച് ആത്മാവബോധത്തിന്റെ തുടക്കം
കുറിക്കുന്ന ദിനവും വിനയത്തിന്റെ അടയാളവുമാണ്
ഈ ദിനത്തോടെ ക്രൈസ്തവ സഭ ലെന്റിന്റെ (നോമ്പിന്റെ) 40 ദിവസങ്ങളിലേക്കു കടക്കുന്നു.

ചരിത്രവും ബൈബിള്‍ അടിസ്ഥാനവും

പഴയ നിയമത്തിൽ ചാരം പാപസമ്മതത്തിന്റെയും വിനയത്തിന്റെയും അടയാളമായിരുന്നു.
ഇയ്യോബു “പൊടിയിലും ചാരത്തിലും” മാനസാന്തരം പ്രാപിച്ചു (ഇയ്യോബ് 42:6).
നിനവെയിലെ രാജാവും ജനങ്ങളും ചാരമണിഞ്ഞ് ഉപവസിച്ചു (യോനാ 3:6).
ദാനിയേൽ പ്രാർത്ഥനയ്ക്കു മുന്നോടിയായി ചാരവും വസ്ത്രവ്രതവും സ്വീകരിച്ചു (ദാനിയേൽ 9:3).
ആദികാലസഭയിൽ പൊതുപാപസമ്മതത്തിനായുള്ള ശുശ്രൂഷയായി ആരംഭിച്ച ഈ ആചാരം പിന്നീട് എല്ലാ വിശ്വാസികൾക്കും ആത്മപരിശോധനയുടെ ദിനമായി രൂപാന്തരപ്പെട്ടു.

ആഷ് വെഡ്നസ്‌ഡേ ദിനത്തിൽ വിശ്വാസികളുടെ നെറ്റിയിൽ ക്രൂശിന്റെ ആകൃതിയിൽ ചാരം ചാർത്തുന്നു. സാധാരണയായി കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ച ഉപയോഗിച്ച പനയോലകൾ ചുട്ടെടുത്ത ചാരമാണ് ഇതിന് ഉപയോഗിക്കുന്നത്.


ചാരം ചാർക്കുമ്പോൾ പുരോഹിതൻ പറയുന്ന വാക്കുകൾ ഹൃദയത്തിൽ മുഴങ്ങും:
നീ പൊടിയാണ്; പൊടിയിലേക്കു മടങ്ങും,
അല്ലെങ്കിൽ മാനസാന്തരം പ്രാപിച്ച് സുവിശേഷത്തിൽ വിശ്വസിക്ക.

മാർത്തോമ്മാ, ഓർത്തഡോക്സ് തുടങ്ങിയ പൗരസ്ത്യ സഭകളിൽ വലിയ നോമ്പ് ക്ലീൻ മണ്ടേ (Clean Monday) ദിനത്തിൽ ആരംഭിക്കുന്നു. ഇത് ആഷ് വെഡ്നസ്‌ഡേയേക്കാൾ രണ്ട് ദിവസം മുൻപാണ്.
ചാരം ചാർത്തുന്ന ആചാരം അവിടെ ഇല്ല. ക്ഷമ, ഉപവാസം, ആത്മശുദ്ധീകരണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക