Image

ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന ധ്യാനം ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ ഓസ്റ്റിന്‍ പി.ഡി.എം ധ്യാന കേന്ദ്രത്തില്‍

സണ്ണി തോമസ് Published on 18 February, 2026
ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന ധ്യാനം ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ ഓസ്റ്റിന്‍ പി.ഡി.എം ധ്യാന കേന്ദ്രത്തില്‍

ഓസ്റ്റിന്‍ (ടെക്‌സസ്): ബഹുമാനപ്പെട്ട ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം കൊടുക്കുന്ന അമേരിക്കയിലെ ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം. ധ്യാന കേന്ദ്രത്തില്‍ നിരവധിയായ ധ്യാനങ്ങള്‍ എല്ലാമാസവും വിജയകരമായി നടത്തിവരുന്നു.

ഈ മാസത്തെ ധ്യാനം  ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ നടക്കും. റവ.ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന ഹീലിംഗ് ആന്‍ഡ് ഡെലിവെറന്‍സ് ധ്യാനം മൂന്നു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിന്റെ വിജയത്തിനായി അനോയിന്റിംഗ് ഫയര്‍ കത്തോലിക്കാ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ധ്യാനത്തിന് നിരവധിയായ ക്രമീകരണങ്ങളാണ് ഓസ്റ്റിന്‍ പി.ഡി.എം. ധ്യാനകേന്ദ്രത്തില്‍ നടത്തിയിരിക്കുന്നത്.

ധ്യാനം ഫെബ്രുവരി 27-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം അവസാനിക്കും.

ഈ ഹീലിംഗ് ആന്‍ഡ് ഡെലിവെറന്‍സ് ധ്യാനത്തില്‍ വചനപ്രഘോഷണവും, വിശുദ്ധ കുര്‍ബാന, വിടുതല്‍ ശുശ്രൂഷകള്‍, കുട്ടികള്‍ ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍, വെഞ്ചരിപ്പ് ശുശ്രൂഷകള്‍, പരിശുദ്ധ കുര്‍ബാനയുടെ ആരാധന തുടങ്ങി നിരവധി ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. കൗണ്‍സിലിംഗിനും, കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിംഗിനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ മാസങ്ങളിലും ഇവിടെ നടക്കുന്ന ധ്യാനങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം ധ്യാന കേന്ദ്രത്തിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

ഈ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറച്ച് സീറ്റുകള്‍ കൂടി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഫ്‌ളെയറില്‍ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുക 832 758 1080, 408 643 4888. 
 

ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന ധ്യാനം ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ ഓസ്റ്റിന്‍ പി.ഡി.എം ധ്യാന കേന്ദ്രത്തില്‍
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-18 09:35:04
എന്റേ ദൈവമേ , പടക്കളത്തിൽ ഇതേതാ ഒരു പുതിയ ഭടൻ?? Austin-ലെ എല്ലാ ആശുപത്രികളും ഉടനേ അടച്ചു പൂട്ടണം. Healing ശുഷ്രൂഷ തുടങ്ങിയിട്ടുണ്ട്. ഞാനും പോകുന്നുണ്ട് ധ്യാനത്തിന്. എന്റെ തലയിലെ മുടി പോയ ഭാഗം കിളിർക്കണം , പിന്നെ എന്റെ വലത്തേ കയ്യിലെ രണ്ടാമത്തെ വിരലിലെ അരിമ്പാറ മാറി കിട്ടണം , വലത്തേ തള്ളവിരൽ ചെറിയ ഒരു പീസ് മുറിഞ്ഞു പോയത് തിരികെ വളരണം - ഇത്രയും വിഷയം വച്ച് പ്രാർത്ഥിച്ച് ധ്യാനം കൂടാൻ ഞാൻ പോകുന്നുണ്ട് 28-ന്. ഹീലിംഗ്, ഡെലിവറൻസ്, വിടുതൽ എന്നീ ശുശ്രൂക്ഷകൾ എനിക്ക് ആവശ്യമുണ്ട്. നിങ്ങൾ പറയുന്ന reg. fees + extra -യും തരും. ഈ മൂന്ന് ബുദ്ധിമുട്ടുകളും ഒന്നാം തീയതി ഞായറാഴ്ച കൊണ്ട് മാറിയില്ലെങ്കിൽ എന്റെ വിധം മാറും. ഞാൻ സിവിൽ (punitive) ആയും ,അല്ലാതെയും case ഫയൽ ചെയ്യും സണ്ണി തോമസിനെതിരെയും, ശ്രീ.വട്ടായിയിലിനെതിരെയും. (ഞാൻ ഫോൺ വിളിച്ചിട്ട് ആരും എടുക്കുന്നില്ലല്ലോ🤔🫣 ) ഏതായാലും വെള്ളിയാഴ്ച ഞാൻ പോകുന്നുണ്ട്. അതു കഴിഞ്ഞു തിങ്കളാഴ്ച എന്റെ അനുഭവം ഇവിടെ ഞാൻ എഴുതാം. Rejice
രസികൻ, വലിയിടം 2026-02-18 17:47:00
പ്രിയ ശ്രീ റെജിസ് - ഒരുസ്നേഹിതൻ എന്ന നിലക്ക് പറയുവാ..ഉപദേശമല്ല. ഈ ലേഖനത്തിൽ പറയുന്ന പോലെ പരിപാടികൾ വിജയകരമായി കാലാകാലങ്ങളായി ഈ കൂട്ടർ നടത്തുന്നു. ജനം തിരിച്ചറിയുകയില്ല, അവിടെ പോയി താങ്കൾ താങ്കളുടെ സമയവും ധനവും നഷ്ടപ്പെടുത്തരുത്. ഈ മതവും മതത്തിന്റെ പേരിലുള്ള തട്ടിപ്പുകളും നിർത്തലാക്കാൻ താങ്കൾ മീഡിയ വഴി ശ്രമിക്കു. ശ്രീ മാത്തുള്ള വരെ ഒന്ന് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. താങ്കൾ മനുഷ്യരെ നല്ലവരാക്കാനുള്ള ശ്രമം തുടരുക. ഗ്രീക്കിലെ തത്വചിന്തകൻ ഡയോജനിസ് പകൽ സമയം വിളക്കുമായി തെരുവിലൂടെ നടന്നു. മനുഷ്യരെ കാണാൻ. താങ്കളും ചരിത്രപുസ്തകത്തിൽ രേഖപെടുത്തപ്പെടും. എല്ലാ നന്മകളും. ഇത് ഒരു ചങ്ങാതിയുടെ സ്നേഹവചനങ്ങൾ എന്ന് കൂട്ടിയാൽ മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക