Image

ടെക്സസിലെ ഹനുമാൻ ക്ഷേത്രത്തിനെതിരെ വീണ്ടും വംശീയ അധിക്ഷേപം: പ്രതിഷേധം ശക്തം

Published on 17 February, 2026
ടെക്സസിലെ ഹനുമാൻ ക്ഷേത്രത്തിനെതിരെ വീണ്ടും വംശീയ അധിക്ഷേപം: പ്രതിഷേധം ശക്തം

ഹ്യൂസ്റ്റൺ : ടെക്സസിൽ പുതുതായി നിർമ്മിച്ച ഹനുമാൻ ക്ഷേത്രത്തിനെതിരെ വംശീയവും വിദ്വേഷപരവുമായ പരാമർശവുമായി വലതുപക്ഷ ആക്ടിവിസ്റ്റ് രംഗത്തെത്തിയത് വിവാദമാകുന്നു. ‘തേർഡ് വേൾഡ് ഏലിയൻസ്’ (മൂന്നാം ലോക അന്യഗ്രഹജീവികൾ) അമേരിക്കയെ പടിപടിയായി കീഴടക്കുകയാണെന്ന ക്രിസ് റൂസ്സോ എന്ന ആക്ടിവിസ്റ്റിന്‍റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ശ്രീ അഷ്ടലക്ഷ്മി ക്ഷേത്ര പരിസരത്താണ് വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇത് ഭക്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായാണ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഹിന്ദു സമൂഹം കാണുന്നത്.

ടെക്സസിലെ ഹ്യൂസ്റ്റണിൽ നിർമ്മിച്ച 90 അടി ഉയരമുള്ള ‘അഭയ ഹനുമാൻ’ പ്രതിമയുടെയും ക്ഷേത്രത്തിന്‍റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു റൂസ്സോയുടെ വിവാദ പരാമർശം. “ഇത് ടെക്സസാണ്, ഇന്ത്യയല്ല. നമ്മുടെ പൈതൃകവും സംസ്‌കാരവും തകർക്കാൻ ഇത്തരം നിർമ്മിതികൾ അനുവദിക്കരുത്” എന്നായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം. കുടിയേറ്റക്കാരെ അധിക്ഷേപിക്കുന്ന തരത്തിൽ ‘അധിനിവേശം നിർത്തുക, ഇവരെ നാടുകടത്തുക’ തുടങ്ങിയ ഹാഷ്‌ടാഗുകളും ഇതിനോടൊപ്പം ഉപയോഗിച്ചിരുന്നു.

കുടിയേറ്റക്കാരെയും ഹിന്ദു വിശ്വാസത്തെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റൂസ്സോയുടെ പരാമർശങ്ങൾ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ കടുത്ത അമർഷമുണ്ടാക്കി. ‘മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവർ വന്ന് അമേരിക്കയുടെ തനിമ നശിപ്പിക്കുന്നു’ എന്ന വിദ്വേഷ പ്രചാരണമാണ് അദ്ദേഹം നടത്തിയത്. റൂസ്സോയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അമേരിക്കയുടെ ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് പലരും ചൂണ്ടിക്കാട്ടി. അതേസമയം, ഒരു വിഭാഗം കടുത്ത കുടിയേറ്റ വിരുദ്ധരും വംശീയവാദികളും റൂസ്സോയ്ക്ക് പിന്തുണയുമായെത്തിയത് സ്ഥിതിഗതികൾ വഷളാക്കി.
 

Join WhatsApp News
Shiva 2026-02-18 03:27:38
ഇവിടെ വന്ന് ഇത്രയും വലിയ ഒരു ഹനുമാൻ പ്രതിമ നിർമ്മിച്ചതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടോ? പിന്നെ നാട്ടുകാര് ചീത്ത വിളിക്കുന്നതിൽ അത്ഭുതമുണ്ടോ? വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെറും ആറിഞ്ച് പൊക്കമുള്ള ഒരു കുരിശ് പള്ളിക്കു മുകളിൽ വയ്ക്കാൻ സമ്മതിക്കാത്തവരാ വല്ലവന്റെയും നാട്ടിൽ വന്ന് 90 അടി പൊക്കത്തിൽ പ്രതിമ സ്ഥാപിക്കുന്നത്! ശിവ! ശിവ!
നീതി കാണുന്നവൻ 2026-02-18 03:37:06
ഈ രാജ്യത്തെ ഒത്തിരി നിയമങ്ങൾ ഉണ്ട്. അത് എവിടെ നിന്ന് വന്നവരാണെങ്കിലും ഏത് മതക്കാരാണെങ്കിലും അത് അനുസരിക്കണം. ഇവിടെ ഭൂരിപക്ഷമുള്ള ക്രിസ്ത്യൻ പള്ളിക്കാരും ഇത്ര ഉയരത്തിൽ ഒന്നും ബിംബങ്ങൾ സ്ഥാപിക്കാറില്ല. ഇതിനൊന്നും ഇത്തരം പരാതി പറയേണ്ടതില്ല. ഇത്രയൊക്കെ പരാതികൾ അല്ലേ പറയുന്നുള്ളൂ. സമാധാനിക്കുക. ചൊറിഞ്ഞ ഇതിനെ വലിയ പുണ്ണാക്കരുത്. ഒന്ന് ചോദിക്കട്ടെ, ഇന്ത്യയിൽ തന്നെ ജനിച്ചു വളർന്ന, ക്രിസ്ത്യാനിക്കും, മുസൽമാനും, ശരിയായ മതസ്വാതന്ത്ര്യം ഇന്ത്യയിൽ ഇല്ല. അവരെയൊക്കെ കൊല്ലുന്നു. അവരുടെ ദേവാലയങ്ങൾ തകർക്കുന്നു. അതിൻറെ മേലെ വലിയ ഹിന്ദു ക്ഷേത്രങ്ങൾ പണിയുന്നു. . അരിയും തിന്നു ആചാരിച്ചിയും കടിച്ചു എന്നിട്ട് അമേരിക്കയിൽ വന്ന് പട്ടിക്കും മുറുമുറുപ്പ് എന്ന് പറയുന്നതുപോലെ ആയി ഈ ഈ പരാതികൾ. മതമേതായാലും മനുഷ്യൻ നന്നായാൽ മതി
വിഷ്ണു 2026-02-18 04:05:51
വലിയ താമസമില്ലാതെ ജൈന സന്യാസിമാർ തുണിയില്ലാതെ വഴിയിലൂടെ നടക്കുകയും സ്ത്രീകൾ അവരുടെ ലിംഗത്തിൽ തൊട്ടു നമ്സരിക്കുന്നതുമായ അവസ്ഥ വരും. ഫോമാ, ഫൊക്കാന ചെണ്ട കൊട്ടിയുള്ള യാത്ര, കൊടയും കുരിശും എടുത്തു പ്രദിക്ഷണം വയ്ക്കുന്നവർ, കേരളത്തിൽ നിന്ന് വരുന്ന ചില തോളിമ്പൻ രാഷ്ട്രീയക്കാരെ തുറന്ന ജീപ്പിൽ കൈകൂപ്പി നിറുത്തി മുദ്രാവാക്യം വിളിച്ചുള്ള വാഹന ചെണ്ട ഘോഷയാത്ര . കാവടിയാട്ടം, ഗരുഡൻ തുള്ളൽ റോഡിൽ അടുപ്പു കൂട്ടി പൊങ്കാല, കെട്ടുകെട്ടി ശരണം വിളിച്ചുകൊണ്ട് വാഷിങ്ടണിലേക്ക് ഒരു മാർച്ച് അങ്ങനെ എന്തെല്ലാം കാണാൻ കിടക്കുന്നു മക്കളെ. ഹനുമാന് എന്തറിയാം, ഏതെങ്കിലും സായിപ്പ് ഇവനെ പ്രകോപ്പിക്കും അത് ഗദയും കൊണ്ട് ചാടി ലങ്കാദഹനം പോലെ ടെക്സസ് നശിപ്പിക്കും. നോക്കടാ നമ്മുടെ മാർഗേ ......
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-18 05:54:48
💥🔥to-: Shiva : - അമേരിക്ക പോലുള്ള ഒരു ക്രൈസ്തവ 'dominated' രാജ്യത്ത് (+സെക്കുലർ ) ഒരു വലിയ ക്ഷേത്രമോ, വലിയ പ്രതിഷ്ട്ടയോ നിർമ്മിക്കുന്നതിൽ ടെക്നിക്കലി തെറ്റില്ല. പക്ഷേ social ഫാബ്രിക്കേഷൻ ലോകമാകെ മാറുന്ന ഇക്കാലത്ത് , ഈ നിർമ്മിതികളും എടുപ്പുകളും കെട്ടുകാഴ്ചകളും കാണുന്ന ഏതെങ്കിലും ഒരു ക്രിസ്ത്യൻ മന്ദബുദ്ധിക്ക് , കർത്താവിന്റെ ഒരു 'വിളി' ഒരു മിനുറ്റ് നേരത്തേക്ക് കിട്ടിയാൽ മതി , പിന്നെ പറയണോ പൂരം........ 🧨🧨🧨🧨🧨. അവൻ ചിലപ്പോൾ , ഒന്ന് രണ്ടു വർഷം കഴിയുമ്പോൾ "mental" പറഞ്ഞ് ഊരി പോരും, വെളിയിൽ ഇറങ്ങും. പക്ഷേ നമുക്ക് , ഇവിടത്തെ ഭാരതീയർക്കു , ചിന്തിക്കാവുന്നതിൽ അപ്പുറം ആയിരിക്കും അവൻ ഉണ്ടാക്കി വച്ച ആ damage.( അത് പ്രോപ്പർട്ടി ആയാലും human loss ആയാലും.). അതൊന്നും നമ്മളെ കൊണ്ട് repair ചെയ്യാൻ മേലാത്തത് ആയിപ്പോകും. 9/11 മുന്നിൽ നിന്നും മാഞ്ഞിട്ടില്ല. അതു കൊണ്ടു നോക്കിയും കണ്ടും ജീവിക്കുക. അത്രയേ ഇപ്പോൾ ഇതിനേ കുറിച്ച് എനിക്ക് പറയാൻ പറ്റൂ. "പട്ടി show" കാണിക്കാതിരിക്കുന്നതായിരിക്കും ബുദ്ധി, അതിപ്പോൾ ഹിന്ദു ആയാലും ഇസ്ലാം ആയാലും . പിന്നെ, ഭാരതത്തിലെ ക്രിസ്ത്യൻ പള്ളി വിഷയം - ശുദ്ധ തന്തയ്ക്കു പിറക്കാഴിക തരം, തെമ്മാടിത്തരം, തന്നെയാണ് ഹിന്ദുക്കൾ കാണിക്കുന്നത്. (( ഹിന്ദുവിന്റെ വായിൽ ക്രിസ്ത്യാനി കമ്പിട്ടു കുത്തിയതാണെങ്കിൽ പോലും ). അതിന് അപ്പീൽ ഇല്ലാ. അമേരിക്കയിലെ ആനുകൂല്യങ്ങൾ abuse / misuse ചെയ്യാതിരിക്കുക പണിക്ക വീട്ടിൽ പറഞ്ഞതു പോലെ. അടുത്ത തലമുറയ്ക്കും അതിന്റെ അടുത്തതിനും, അതിന്റെ അടുത്തതിനും ഈ രാജ്യത്ത് സമാധാനത്തോടെ, സ്വസ്ഥതയോടെ കഴിയണമെങ്കിൽ ഞാൻ പറയുന്നു ഈ പ്രവർത്തികൾ അതിരു കടക്കുന്നു എന്ന്. പിന്നെ, അതെല്ലാം നിങ്ങൾ ഹിന്ദുക്കളുടെ ഇഷ്ട്ടം. എല്ലാവർക്കും ആരാധിക്കാനുള്ള അവസരം, ഏതു ദൈവത്തെയും വിളിക്കാനുള്ള അവസരം - അതു ജീവവായൂ പോലെ തന്നെ പ്രധാനം ആണു താനും ഒരു ജനാധിപത്യ ക്രമത്തിൽ . (( ഈ വിഷയം നമ്മളെല്ലാം ആവശ്യത്തിൽ കൂടുതൽ ഇവിടെ എഴുതിയതാണ് )) Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-18 07:18:02
💥 (അ)വിശുദ്ധ വേദപുസ്തകത്തിലെ (ദുർ)വാക്യങ്ങളെ അധികരിച്ചുള്ള (വി) റെജീസിന്റെ 02/18/2026 ബുധനാഴ്ചത്തെ 2 ചോദ്യങ്ങൾ : - (a).ഏശു ജനിച്ചത് ബെത്ലഹേമിലോ, അതോ നാസ്രെത്തിലോ?? റോമൻ census അന്ന് നടന്നതായി ചരിത്ര രേഖകൾ പറയുന്നുണ്ടോ? ആയിരം വർഷം മുൻപ് ഉള്ള ancestors- ന്റെ നാട്ടിൽ തന്നെ പേർവഴി ചാർത്തണമെന്ന് നിയമം ഉണ്ടായിരുന്നോ ?? ആദ്യം ഉണ്ടായ മാർക്കൊസിന്റെ സുവിശേഷത്തിലും, 20 വർഷത്തിന് ശേഷമുള്ള പൗലോസിന്റെ ലേഖനത്തിലും ജനനം bethlehem-ൽ ആയിരുന്നു എന്ന് പറയുന്നുണ്ടോ??? 🤔 (b).joseph ഏശുവിന്റെ biological അപ്പൻ അല്ലെങ്കിൽ പിന്നെങ്ങനെ ജീനിയോളജി ശരിയാകും?? ജന്മ പാപം ശരിയാണെങ്കിൽ മേരി virgin ആകുമോ?? ഹീബ്രു ഭാഷയിൽ "യുവതിയായ സ്ത്രീ" എന്നല്ലേ Alma എന്ന വാക്കിന്‌ അർത്ഥം.( ഹീബ്രു to ഗ്രീക്ക് ?? ). മാർക്കോസ് virgin ആണു മേരി എന്ന് പറയുന്നുണ്ടോ?? മത്തായി പറയുന്നു joseph മേരിയെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു എന്ന് ; എന്നാൽ ലൂക്കോസ് പറയുന്നു ഒരിക്കലും joseph മേരിയെ സംശയിച്ചിട്ടില്ലെന്ന്. അതെന്താ അങ്ങനെ?? Contradiction അല്ലേ? മത്തായിയും, ലൂക്കോസും മാത്രമേ കന്യകാ ജനനത്തെ പറ്റി പറയുന്നുള്ളൂ , അതെന്താ അങ്ങനെ?? ശുഭ ദിനം!!!.🤣
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-18 14:29:00
💥🔥to- : വിഷ്ണു : - 🙋100%👌 Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-18 15:48:47
💥🔥to- : നീതി കാണുന്നവൻ : - 🙋👌👍. Rejice
Josecheripuram 2026-02-18 16:51:14
ഇതെല്ലാം ഉടായിപ് അല്ലെ ബ്രോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക