Image

ഹൃദയം (കവിത: നജിത പുന്നയൂർക്കുളം)

Published on 17 February, 2026
ഹൃദയം (കവിത: നജിത പുന്നയൂർക്കുളം)

ഹൃദയം നിഗൂഢതയുടെ 
താഴ്വരമാണ് 
നിശബ്ദമാക്കപ്പെട്ട 
വാക്കുകളുടെ പറുദീസ .
വിജനതയുടെ 
മൗനഗീതങ്ങൾ 
സദാ മുഴങ്ങി കേൾക്കാം. 
ഹൃദയത്തിന്റെ 
നനുത്ത നാലറക്കുള്ളിലൊരു 
കാട് പൂക്കുന്നുണ്ട് ,
ചുംബനമുദ്രകളാൽ 
പൊതിഞ്ഞു വെക്കപ്പെട്ട 
വിശുദ്ധ സ്നേഹത്തിന്റെ 
കൊടുംകാട്.
കനവുകൾ 
വൻ മരങ്ങളായ് 
മാനം തൊടുമ്പോൾ 
വള്ളികൾ 
ചുറ്റിപിണഞ്ഞു 
കരളിനെ വരിഞ്ഞു 
മുറുക്കുന്നുണ്ട്, 
പറിച്ചെറിയാനാകാതെ 
ഹൃദയത്തിന്റെ 
ആഴങ്ങളിലേക്ക് 
വേരൂകളാഴ്ത്തി 
കാട് തഴച്ചു വളരുന്നുണ്ട്. 
പുലരിമഞ്ഞിൻ 
പ്രതീക്ഷാങ്കുരങ്ങളായ്.

 

Join WhatsApp News
Sudhir Panikkaveetil 2026-02-17 15:37:33
വാക്കുകൾ അനുഭൂതി പകരുന്ന കവിത.കാടെന്ന ബിംബം മനസ്സിന്റെ ഭീഷണികളെയും ഭയത്തെയും സൂചിപ്പിക്കാം. പക്ഷെ മനസ്സിന്റെ പ്രതീക്ഷയിലാണ് കവയിത്രിയുടെ വിശ്വാസം. പുലരിമഞ്ഞിൻ കണങ്ങൾ കാനനഭംഗി കൂട്ടുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഹൃദയത്തെപ്പറ്റിയുള്ള ഒരു കവിയുടെ ദർശനം. ഇവർ ഗൾഫിൽ താമസമെങ്കിലും പുന്നയൂർക്കുളം സ്വദേശിയാണ്. അവിടത്തെ കലാലോകം ഇവരെ പുന്നയൂർക്കുളത്തിന്റെ മുത്ത് എന്ന് വിശേഷിപ്പിക്കുന്നു. ഇവരുടെ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക