
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ സംയുക്ത സമ്മേളനം മാർത്തോമാ ചർച്ചിൽ വച്ച് നടന്നു. കൗൺസിൽ പ്രസിഡന്റ് റവ. ഫാദർ തോമസ് മാത്യുവിന്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് റവ. ബിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു. വെരി റവ. ഫാദർ മാത്യു കരുത്തലയ്ക്കൽ കോർ എപ്പിസ്കോപ്പ ധ്യാന പ്രസംഗം നടത്തി. പുതുവർഷത്തിൽ ദൈവത്തോട് കൂടെ ആയിരിപ്പാനും, വിനയം ഉള്ളവരായി സ്വയം അച്ചടക്കം പാലിച്ച്, മറ്റുള്ളവരിൽ നന്മ കാണുവാനും- ക്രിസ്തീയ ജീവിതത്തിൽ എളിമപ്പെട്ട്, വിശ്വാസത്തിന്റെ നാനാത്വത്തിൽ ഏകത്വമുള്ളവരായിരിക്കുവാനും കൗൺസിൽ അംഗങ്ങളെ അദ്ദേഹം പ്രബോധിപ്പിച്ചു.
സെക്രട്ടറി അച്ഛൻ കുഞ്ഞ് മാത്യു 2025 ലെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോർജ് മാത്യു ഓഡിറ്റെഡ് അക്കൗണ്ട് അവതരിപ്പിച്ചു. കാര്യവിചാരങ്ങൾക്ക് ശേഷം റിപ്പോർട്ടും അക്കൗണ്ട്സും പാസാക്കി.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: റവ. ബിജു യോഹന്നാൻ; വൈസ് പ്രസിഡന്റ് വെരി റവ. ഫാദർ മാത്യു കരുത്തലയ്ക്കൽ കോർ എപ്പിസ്കോപ്പ; സെക്രട്ടറി ബെഞ്ചമിൻ തോമസ്;
ജോയിന്റ് സെക്രട്ടറി ജാസ്മിൻ ഇമ്മാനുവൽ; ട്രഷറർ ജേക്കബ് കെ ജോർജ്; ജോയിന്റ് ട്രഷറർ ജോയ്സ് ചെറിയാൻ; യൂത്ത് ഫോറം റവ ആശിഷ് തോമസ്, റോഡ്നി സൈമൺ, സിബി മാത്യു;
ഓഡിറ്റർ പ്രേംജിത്ത് വില്യംസ്; മീഡിയ & പബ്ലിസിറ്റി ഡി. കുര്യൻ പി ജോർജ്, ജോൺസൺ വള്ളിയിൽ.
പ്രാർത്ഥന ആശിർവാദത്തിന് ശേഷം ഡിന്നറോടെ മീറ്റിംഗ് അവസാനിച്ചു.