
ചിക്കാഗോ: എക്യൂമെനിക്കൽ കൗൺസിലിന്റെ ഫെബ്രുവരി മീറ്റിങ്ങിൽ അമേരിക്കൻ യാക്കോബായ ഭദ്രാസനം- ഓക് പാർക്ക് സെന്റ് ജോർജ് പള്ളിയിലെ സീനിയർ വൈദികൻ വെരി. റവ. ഫാദർ മാത്യു കരുത്തലക്കൽ കോർ എപ്പിസ്കോപ്പായെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
കൗൺസിൽ പ്രസിഡന്റ് റവ. ബിജു യോഹന്നാൻ, റവ. ഡോ. മാത്യു ഇടിക്കുള റവ. ജോ വർഗീസ് മലയിൽ, ജോർജ് പണിക്കർ എന്നിവർ ആശംസകൾ അറിയിച്ചു.
മറുപടി പ്രസംഗത്തിൽ, ചിക്കാഗോ എക്യൂമെനിക്കൽ കൌൺസിലിന്റെ പ്രവർത്തനങ്ങൾ വളരെ അനുമോദനങ്ങൾ അർഹിക്കുന്നതും ഇതിന്റെ നന്മ പ്രവർത്തനങ്ങളിൽ കൂടുതൽ സമയം കണ്ടെത്തി സഹകരിക്കുവാൻ ആഗ്രഹിക്കുന്നു എന്നും കോർ എപ്പിസ്കോപ്പാ അറിയിച്ചു.
റവ. ആശിഷ് തോമസ് സ്വാഗതവും സെക്രട്ടറി ബെഞ്ചമിൻ തോമസ് നന്ദിയും പറഞ്ഞു. പ്രാർത്ഥനയ്ക്ക് ശേഷം സ്നേഹ സൽക്കാരത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.