Image

'ഫോര്‍ സ്റ്റോറി ' ചോറ്റാനിക്കരയില്‍.

Published on 17 February, 2026
 'ഫോര്‍ സ്റ്റോറി ' ചോറ്റാനിക്കരയില്‍.

രജത്ത് മേനോന്‍, ഡോക്ടര്‍ രജിത് കുമാര്‍, പി പി കുഞ്ഞി കൃഷ്ണന്‍, അബിന്‍ റാം, വിനോദ് കോവൂര്‍, വിനീത് തട്ടില്‍, പുതുമുഖ നായികമാരായ സെല്‍ബി സ്‌കറിയ. ആര്‍ദ്ര ഗോപകുമാര്‍. ദിവ്യ തോമസ്. കോമളം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഫോര്‍ സ്റ്റോറി ' എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ചോറ്റാനിക്കരയില്‍ ആരംഭിച്ചു.

ഇതിന്‍സ് ആന്റ് ഹാപ്പി പീപ്പിള്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  കോളിന്‍സ് ജോസ് നിര്‍വ്വഹിക്കുന്നു.

നാല്  പെണ്‍കുട്ടികളുടെ ജീവിത പശ്ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന 'ഫോര്‍ സ്റ്റോറി' എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അജിത്ത് എഴുതുന്നു.

എഡിറ്റര്‍- അഖില്‍ ഏലിയാസ്, ഗാനരചന-ഷഹീറ നസീര്‍,


സംഗീതം-ജെസിന്‍ ജോര്‍ജ്,കല-അശ്വിന്‍ ചാക്കോ, മേക്കപ്പ്-മനോജ് അങ്കമാലി,

സ്‌റ്റൈലിസ്റ്റ്-അജു ദി ഫിനിക്‌സ്,

ഫൈനല്‍-മിക്‌സ് ഫസല്‍ ബക്കര്‍, കളറിസ്റ്റ്-നികേഷ്, സ്റ്റില്‍സ്-ശ്യാം ജിത്തു, പരസ്യകല- സൂരജ് സുരന്‍,

പി ആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക