Image

മിസ്സിസാഗ രൂപതയുടെ പുതിയ പ്രോട്ടോ സിഞ്ചെല്ലസ് ആയി ഫാദർ അഗസ്റ്റിൻ കല്ലുങ്കത്തറയിൽ നിയമിതനായി

Published on 17 February, 2026
മിസ്സിസാഗ രൂപതയുടെ പുതിയ പ്രോട്ടോ സിഞ്ചെല്ലസ് ആയി ഫാദർ അഗസ്റ്റിൻ കല്ലുങ്കത്തറയിൽ നിയമിതനായി

മിസ്സിസാഗ: മിസ്സിസാഗ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലസ് ആയി ഫാദർ അഗസ്റ്റിൻ കല്ലുങ്കത്തറയിൽ നിയമിതനായി. 2019 മുതൽ സേവനമനുഷ്ഠിച്ചിരുന്ന ഫാദർ പത്രോസ് ചമ്പക്കര കാനഡയിലെ സേവനം പൂർത്തിയാക്കി അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഈ പുതിയ നിയമനം.

മാനന്തവാടി രൂപതാ അംഗമായ ഫാദർ അഗസ്റ്റിൻ 2017-ൽ കാനഡയിൽ എത്തിയതു മുതൽ വിവിധ ഉത്തരവാദിത്തങ്ങൾ മികവോടെ നിർവ്വഹിച്ചിട്ടുണ്ട്. ആൽബർട്ടയിലെ ഗ്രാൻഡ് പ്രയറിയിലുള്ള വിവിധ മിഷൻ സെന്ററുകളുടെ ചുമതലയോടെയായിരുന്നു തുടക്കം. തുടർന്ന് എഡ്മി​ന്റൻ കേന്ദ്രീകരിച്ചുള്ള വെസ്റ്റേൺ റീജിയൻ പാസ്റ്ററൽ സെന്റർ ഡയറക്ടർ, രൂപതയുടെ മതബോധന വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ, ഫാമിലി അപ്പോസ്തോലേറ്റ്, പയസ് അസോസിയേഷൻ ഓഫ് ചിൽഡ്രൻ എന്നീ മേഖലകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. 2021-ൽ ഓട്ടവ, മൺട്രിയോൾ ഇടവകകളുടെ വികാരിയായും 2021 മുതൽ 2024 വരെ രൂപതയുടെ മതബോധന ഡയറക്ടറായും ഫാദർ സേവനമനുഷ്ഠിച്ചു.

നിലവിൽ മിസ്സിസാഗ സെന്റ് അൽഫോൻസ കത്തീഡ്രൽ വികാരിയായി പ്രവർത്തിച്ചുവരികേയാണ് ഫാദർ അഗസ്റ്റിനെ തേടി ഈ പുതിയ ഉത്തരവാദിത്തം എത്തുന്നത്. രൂപതയുടെ ക്യൂരിയ അംഗം, ആലോചനസമിതി അംഗം, പ്രസ്ബിറ്ററൽ കൗൺസിൽ അംഗം, ലിറ്റർജി കമ്മീഷൻ അംഗം, ഡിവൈൻ അക്കാദമി ചെയർമാൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ആദ്യ രൂപതാ അസംബ്ലിയുടെ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക