
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വിമൺസ് & മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15 ഞായറാഴ്ച നടത്തപ്പെട്ട പേത്രത്ത സംഗമവും കപ്പിൾസ് ഡേ കൂട്ടായ്മയും ഏവർക്കും വിസ്മയ കൂട്ടായ്മ ആയി മാറി. ഈ വർഷം വിവാഹ സിൽവർ, ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ പാരീഷ് ആദരിച്ചു.
സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന മാർക്കോസ് (തമ്പി) & ലില്ലി കേളചന്ദ്ര, തിയോഫിൻ & ലീല ചാമക്കാല. സിൽവർ ജൂബിലി (25 വർഷം) ആഘോഷിക്കുന്ന ജോസ്മോൻ & ബിൻസി പുഴകരോട്ട്ജോ, ൺ (ജോജോ) & ലിൻസി പെരുമനത്തേട്ട്, ബിജു & ബിൻസി ആലപ്പാട്ട്, സുബാഷ് & ജ്യോതി അരീച്ചിറ മാജോ & ലിജി കരിസേരിക്കൽ.
ഈ ദമ്പതികളെ , പൊന്നാട അണിയിച്ചും, പ്ളാക് നൽകിയും, കേക്ക് മുറിക്കൽ, കുടുംബ ഫോട്ടോ സെഷൻ, ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ എന്നിവയോടെ സമൂഹം ആദരിച്ചു. ഇടവകയിലെ എല്ലാം ദമ്പതികൾക്കും വി. വാലന്റെയിന്റെ തിരുശേഷിപ്പ് കൊണ്ട് പ്രത്യേകം ആശീർവ്വാദ പ്രാർത്ഥനയും നടത്തപ്പെടും.
പേത്രത്തദിനത്തിന്റെ ഭാഗമായി മാതാപിതാക്കളുടെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കി എല്ലാവർക്കും വിതരണം ചെയ്തു.. മെൻസ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റം വിമൺസ് മിനിസ്ട്രി പ്രസിഡന്റ് സിൽവി നടക്കുഴയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ പരുപാടികൾ ക്രമീകരിച്ചത്. വാലന്റയിൽസ് ഡേ യുടെ ഇന്നത്തെ വികലമായ കാഴ്ചപ്പാടിൽ നിന്നും ദൈവം ആഗ്രഹിക്കുന്ന ദാമ്പത്യക സ്നേഹബന്ധത്തിന്റെ പാഠം പകർന്ന് നൽകുവാൻ ഉദ്ദേശിച്ച് ദമ്പതിസംഗമം മിനിസ്ട്രി സംഘടിപ്പിച്ചത്.