Image

ഇപ്പോൾ വിവാഹത്തിന് സമയമായി എന്ന് തോന്നുന്നില്ല; മനസ് തുറന്ന് ഇഷാനി കൃഷ്ണ

Published on 16 February, 2026
ഇപ്പോൾ  വിവാഹത്തിന്  സമയമായി എന്ന് തോന്നുന്നില്ല; മനസ് തുറന്ന് ഇഷാനി കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഇഷാനി കൃഷ്ണ തന്റെ വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. ഇപ്പോൾ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യമില്ലെന്നും 30 വയസ്സിന് ശേഷം മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നും നടി വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും തന്റെ ഭാവി പ്ലാനുകളെക്കുറിച്ചും ഇഷാനി സംസാരിച്ചത്. വിവാഹത്തിനോട് താല്പര്യമില്ല എന്നല്ല, മറിച്ച് ഇപ്പോൾ അതിനുള്ള സമയമായി എന്ന് തോന്നുന്നില്ലെന്നാണ് താരം വ്യക്തമാക്കുന്നത്.

സഹോദരി ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞതുകൊണ്ട് തന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലെന്ന് ഇഷാനി പറഞ്ഞു. 26-ാം വയസ്സിലായിരുന്നു ദിയയുടെ വിവാഹം, അത് അവളുടെ വ്യക്തിപരമായ ഇഷ്ടമാണ്. ഒരാൾ വിവാഹം കഴിക്കുന്നത് കണ്ട് താനും ഉടനെ വിവാഹിതയാകണം എന്ന ചിന്ത തനിക്കില്ലെന്നും തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇഷാനി കൂട്ടിച്ചേർത്തു. 29 വയസ്സ് വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കില്ലെന്നും 30-ന് ശേഷം ആ സമയത്തെ മൈൻഡ് സെറ്റ് അനുസരിച്ച് തീരുമാനമെടുക്കുമെന്നുമാണ് താരത്തിന്റെ നിലപാട്.

 ഉറ്റസുഹൃത്തായ അർജുനുമായി പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോടും ഇഷാനി പ്രതികരിച്ചു. നിലവിൽ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ താല്പര്യമില്ലെന്നും ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും താരം പറഞ്ഞു. അറിയേണ്ട സമയത്ത് എല്ലാവരും കാര്യങ്ങൾ അറിയുമെന്നും ഇഷാനി വ്യക്തമാക്കി.

 അതേസമയം, ആശകൾ ആയിരം എന്ന സിനിമയാണ് ഇഷാനിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. അബ്രഹാം ഓസ്‌ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തിയ സിനിമയാണ് ‘ആശകൾ ആയിരം’. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക