Image

വിഎസിന്റെ പിഎ ആയിരുന്ന എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും ; വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയിൽ പങ്കെടുക്കും

Published on 16 February, 2026
വിഎസിന്റെ പിഎ ആയിരുന്ന എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും ; വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയിൽ പങ്കെടുക്കും

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും.

മലമ്പുഴയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെപിസിസി നേതൃത്വം എ സുരേഷുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. സന്ദീപ് വാര്യരുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. നാളെ മലമ്പുഴയിലെത്തുന്ന പുതുയുഗയാത്രയില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതായി എ സുരേഷ് പറഞ്ഞു.

മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നതിന് പകരം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് എ സുരേഷ് സന്നദ്ധത അറിയിച്ചത്. പതിനഞ്ച് വര്‍ഷം വിഎസിന്റെ സന്തത സഹചാരിയായ എ സുരേഷ് സ്ഥാനാര്‍ഥിയായി എത്തുന്നതോടെ യുഡിഎഫിന് കിട്ടാക്കനിയായ മലമ്പുഴ മണ്ഡലം പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക