
ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിന്‍' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥ എഴുതിയ ഈ സീരീസിന്റെ ഷോ റണ്ണര്‍ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ജീത്തു ജോസഫാണ്. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സീരീസ് നിര്‍മ്മിച്ചിരിക്കുന്നത് സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിന്റെ ബാനറില്‍ മാത്യു ജോര്‍ജ്ജാണ്.
റോസ്ലിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ഈ സീരീസിന്റെ ഇതിവൃത്തം. സഞ്ജന ദിപു, മീന, വിനീത്, ഹക്കിം ഷാ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

പി.എം ഉണികൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ വെബ് സീരീസിന്റെ എഡിറ്റിംഗ് റിയാസ് കെ ബദറാണ്. സംഗീതം വിഷ്ണു ശ്യാം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാഠി എന്നീ ഏഴ് ഭാഷകളിലാണ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിന്‍' സ്ട്രീം ചെയ്യുന്നത്.
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിഗൂഢതകളും ട്വിസ്റ്റുകളുമായി എത്തുന്ന 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിന്‍' ഫെബ്രുവരി 27 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍. കാണാന്‍ മറക്കരുത്.
YouTube Link: https://youtu.be/RfuPyXjC5_A