Image

റെക്കോർഡ് മെച്ചപ്പെടുത്തി കൃഷ്ണ

Published on 16 February, 2026
റെക്കോർഡ് മെച്ചപ്പെടുത്തി കൃഷ്ണ

അമേരിക്കൻ മണ്ണിൽ കൃഷ്ണ ജയശങ്കർ മേനോന് വീണ്ടും ഇന്ത്യൻ ദേശീയ റെക്കോർഡ്.14 ന് അൽബുക്കർക്കിൽ  2026 ഡോൺ കിർബി എലീറ്റ് ഇൻവിറ്റേഷനിൽ വനിതകളുടെ ഷോട്ട് പുട്ടിൽ  16.83 മീറ്റർ താണ്ടിയാണ് കൃഷ്ണ സ്വന്തം ദേശീയ ഇൻഡോർ റെക്കോർഡ് മെച്ചപ്പെടുത്തിയത്.നേരത്തെ ,ജനുവരി 31ന് കൃഷ്ണ 16.63 മീറ്റർ കണ്ടിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് 6.01 മീറ്റർ പിന്നിട്ട കൃഷ്ണ ഒരു വർഷം തികയും മുമ്പാണ് ഈ മികവു പ്രകടിപ്പിച്ചത്.ഈ മാസം 27, 28 തീയതികളിൽ നോർത്ത്  വിർജീനിയയിലെ റെനോയിൽ നടക്കുന്ന എൻ. സി.എ. എ മൗണ്ടൻ വെസ്റ്റ് ചാംപ്യൻഷിപ് ആണ് കൃഷ്ണയുടെ അടുത്ത വേദി.

ഈ വർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിലെത്താൻ (യോഗ്യത 16 .25 മീറ്റർ) കൃഷ്ണയ്ക്കു കഴിയും.പക്ഷേ, ഇന്ത്യയിൽ സീനിയർ  ഫെഡറേഷൻ കപ്പിൽ മത്സരിക്കണം. ഇതു ലക്ഷ്യമിട്ട് ഏപ്രിലിൽ ഇന്ത്യയിൽ എത്താനാണ് കൃഷ്ണയുടെ പരിപാടി.
ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ടീം നായകരായിരുന്ന ജയശങ്കർ മേനോൻ്റെയും പ്രസന്നകുമാരിയുടെയും പുത്രിയാണ് യു.എസിൽ വിദ്യാർഥിയായ കൃഷ്‌ണ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക