Image

കാലിഫോര്‍ണിയയില്‍ അന്തരിച്ച മലയാളി ശാസ്ത്രജ്ഞ നിജു നാരായണന്റെ (47) സംസ്‌കാരം ഫെബ്രുവരി 18 ബുധനാഴ്ച

-ജെയിംസ് വർഗീസ് Published on 16 February, 2026
കാലിഫോര്‍ണിയയില്‍ അന്തരിച്ച മലയാളി ശാസ്ത്രജ്ഞ നിജു നാരായണന്റെ (47) സംസ്‌കാരം ഫെബ്രുവരി 18 ബുധനാഴ്ച

കാലിഫോർണിയ: ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ (48) കാലിഫോർണിയയിലെ മൗണ്ടൻ ഹൗസിൽ അന്തരിച്ചു.

ലോകപ്രശസ്തമായ ഐഐടി ഡൽഹിയിൽ നിന്ന് എംഎസ് ബിരുദവും കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ പിഎച്ച്‌ഡിയും നേടി ബർക്കിലി ലാബിൽ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ശാസ്ത്രലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ ഡോ. നിജു, ഔദ്യോഗിക ജീവിതത്തിലെ മികവിനൊപ്പം തന്നെ കരുണയും ഉദാരമനസ്കതയും നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു.

ശ്രീജിത്ത് ചാലയിൽ ശിവനാണ് ഭർത്താവ്. അർഷിയ ശ്രീജിത്ത്, അർജുൻ ശ്രീജിത്ത് എന്നിവർ മക്കളാണ്. ഗുജറാത്ത് ഇഫ്കോയിലെ (IFFCO റിട്ടയേർഡ് എൻജിനീയർ നാരായണൻ കണാരക്കുട്ടി പണിക്കരുടെയും ജയശ്രീ തയ്യുള്ളതിലിന്റെയും മകളാണ്. നീരജ് നാരായണൻ സഹോദരനാണ്. പ്രിയപ്പെട്ടവരുടെയും സഹപ്രവർത്തകരുടെയും ആദരവ് ഏറ്റുവാങ്ങിയ ഡോ. നിജുവിന്റെ വിയോഗത്തിൽ അമേരിക്കയിലെ മലയാളി സമൂഹവും വിവിധ മേഖലകളിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

അന്ത്യോപചാര ശുശ്രൂഷകൾ ട്രേസിയിലുള്ള ഫ്രൈ മെമ്മോറിയൽ ചാപ്പലിൽ വെച്ച് നടക്കും. ഫെബ്രുവരി 17 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെയും, ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 9:30 മുതൽ 10:30 വരെയും പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക