Image

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു

പി.പി ചെറിയാൻ Published on 16 February, 2026
തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു

ഹൂസ്റ്റൺ :തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു
2026 തൃശൂർ പൂരം മെയ്‌ 9ന് ഹൂസ്റ്റനിൽ അതിഗംഭീരമായി നടത്തുന്നതിന് .ഫെബ്രുവരി 6ന് സ്റ്റാഫോർഡിൽ വച്ചു ചേർന്ന യോഗം തീരുമാനിച്ചു.

ചെണ്ടമേളവും, കുടകളും, വെടി കെട്ടും, മെഗാ തിരുവാതിരയും, കാവടിയും, ഗാനമേളയും, ഫാഷൻ ഷോ മറ്റു കലാപരിപാടികളുമായി കഴിഞ്ഞ വർഷത്തേക്കാൾ അതിഗംഭീരമായാണ് നടത്തുന്നത്. പൂരം എക്സിബിഷനാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത. പ്രമുഖ സംഗീത ബാൻഡിന്റെ മ്യൂസിക്കൽ പെർഫോമൻസും ഉണ്ടാകും. പൂരത്തിനോട് അനുഭന്തിച്ചു US മുഴുവനുമായി ഓൺലൈൻ കലാ സാഹിത്യ മത്സരങ്ങളും നടത്തുന്നുണ്ട്   . ഈ വർഷം ഡാലസ്, ഓസ്റ്റീൻ, സാൻ അന്റോണിയോ മുതലായ സ്ഥാലങ്ങളിൽ നിന്നും പൂരം പ്രേമികളെ പ്രതീക്ഷിക്കുന്നുണ്ട്.

പൂരം വിളംബര സമ്മേളനത്തിൽ  പല പ്രമുഖ സങ്കടനകളുടെ നേതാക്കൾ തങ്ങളുടെ സപ്പോർട്ട് വാഗ്ദാനം ചെയ്തു പ്രസംഗിച്ചു. പ്രസിഡണ്ട്‌ ധനിഷ സാം, സെക്രട്ടറി ജോൺ ആന്റണി, ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ഡോക്ടർ സതീഷ് എന്നിവർ ഉൾപ്പെടുന്ന അസോസിയേഷനാണ് പരിപാടികൾ ആസൂത്രണം ചെയുന്നത് 

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-16 08:18:00
💥എന്റെ പൊന്നു അസോസിയേഷനേ, കാലു പിടിക്കാം, അപേക്ഷയാണ്, നിങ്ങൾ നിങ്ങളുടെ association ഹോളിൽ മാത്രമേ ചെണ്ടമേളം ഉൾപ്പെടെയുള്ള കലാ പരിപാടികൾ നടത്താവൂ.. പുറത്തു street ൽ ഒരു കാരണവശാലും നിങ്ങളുടെ കോക്കാം പീച്ചി എഴുന്നള്ളിക്കരുതേ, കാണിക്കരുതേ... 🙏🙏🙏🙏🙏 എല്ലാം നല്ലതു തന്നേ, പക്ഷേ അത് നമ്മളിലേക്ക് contain ചെയ്യണം. മലയാളികൾ അല്ലാത്തവരെ അലോസരപ്പെടുത്തരുതേ. അവർ ഏതെങ്കിലും ഒരു കാരണം നോക്കി നിൽക്കുകയാ. അവരുടെ മണ്ടയ്ക്കോട്ടു 'പുലി കയറരുതേ'.. 🙏" ഇഷ്ട്ടം ഇല്ലാത്ത അച്ചി........ കുറ്റം. " അറിയാമല്ലോ.... എനിക്ക് കൊറച്ച് നാളൂടെ ഇവിടെ ജീവിക്കണമെന്നുണ്ട്. നിങ്ങളിൽ ബുദ്ധി ഉള്ള മെഗാ പുലികൾ ഉണ്ടെന്ന് എനിക്കറിയാം, എന്നാലും..... Rejice
vayanakaran 2026-02-16 16:27:59
ശ്രീ റെജിസിനോട് യോജിക്കുന്നു. ഇവിടെ വെടിക്കെട്ടും, പഞ്ചാരി മേളവും, കൊടമാറ്റവും ഒക്കെ വേണമെന്ന് തോന്നും, കയ്യിലെ കാശിന്റെ തിളപ്പ് കൊണ്ട്. പക്ഷെ ചളിയിൽ തല്ലിയാൽ നീളെ തെറിക്കും. റെജിസ് പറഞ്ഞ പോലെ ഏതു കാലും (കഴുത കാലായാലും ) പിടിക്കാം. ഏതെങ്കിലും ഹാൾ വാടകക്ക് എടുത്ത് (സൗണ്ട് പ്രൂഫ്) അതിനുള്ളിൽ തനി തൃശ്ശർ പൂരം ആഘോഷിക്കുക. . ഇവിടെ അമേരിക്കയിൽ നാനാജാതി നാനാദേശക്കാർ താമസിക്കുന്നുണ്ട്. അവരുടെ സ്വസ്ഥ ജീവിതം തകർക്കരുത്. അമേരിക്ക നൽകിയ സൗഭാഗ്യങ്ങൾക്ക് നന്ദി പറയുക. കഴിയുമെങ്കിൽ ഒരു കുരിശ് വരക്കുക യേശുദേവൻ എല്ലാവരേയും സ്നേഹിക്കുന്നു. ഇ മലയാളിയുടെ പ്രതികരണകോളത്തിലെ എല്ലാവരും പ്രതികരിക്കൂ. അല്ലെങ്കിൽ ആരെങ്കിലുമൊക്കെ പടമാകും എവിടെയാ കൊണ്ട് നടുക? എന്തുട്ടാ പറണിത് എന്നാണോ അമേരിക്കൻ പോലീസ് വരുമ്പോൾ അറിയാം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ലോക്കൽ രോഷം പൂണ്ടു തോക്കുമായി വരും.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-16 20:15:42
(അ)വിശുദ്ധ വേദ പുസ്തകത്തിലെ, (ദുർ)വാക്യങ്ങളെ അധികരിച്ചുള്ള (വി) റെജീസിന്റെ 02/16/2026- തിങ്കളാഴ്ചയിലെ 2 ചോദ്യങ്ങൾ : - (a). എങ്ങനെയാണ് ഒരു നക്ഷത്രം സഞ്ചരിച്ചു , സഞ്ചരിച്ച് ഒരു വീടിന്റെ മുകളിൽ വന്നു നിൽക്കുന്നത്??. ഹെരോദാ രാജാവ് BCE 4-ൽ മരിച്ചു പോയില്ലേ????? . (b).ഇത്രയും കൃത്യമായി ഏശുവിന്റെ ജനനവും അത്ഭുത പ്രവർത്തികളും, മരണവും ഉയിർപ്പും സ്വർഗ്ഗാരോഹണവും വ്യക്തതയോടെ വേദപുസ്തകത്തിൽ എഴുതി വച്ചപ്പോൾ , എന്തു കൊണ്ട് സർവ്വശക്തനായ ദൈവം ഇതിന്റെ എല്ലാം ഒരു HD വീഡിയോ എടുത്തു വച്ചില്ലാ?? ഒന്നും വേണ്ടാ, നല്ല ക്വാളിറ്റി യോടു കൂടി ഒരു ഓഡിയോ എങ്കിലും റെക്കോർഡ് ചെയ്തു വച്ചില്ലാ?? നമ്മൾ മനുഷ്യരേക്കാളും നേരത്തേ, Omniscient & Omnipotent ആയ ദൈവത്തിന് അറിയാമായിരുന്നില്ലേ 2026-ൽ ഇതുപോലുള്ള ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ഉണ്ടാകുമെന്നും, എന്നെ പോലുള്ളവർ ഇതു പോലുള്ള ചോദ്യങ്ങൾ ചോദിക്കുമെന്നും?? ങേ? 🤔🤔 ശുഭ ദിനം !!!.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക