Image

കൊളംബസിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു

Published on 16 February, 2026
കൊളംബസിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു

കൊളംബസ് (ഒഹായോ): വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാൾ ഫെബ്രുവരി 1-ാം തീയതി (ഞായറാഴ്ച) വൈകിട്ട് 4:30 മണിക്ക് ഭക്തിപൂർവ്വം ആഘോഷിച്ചു. തിരുനാൾ തിരുക്കർമ്മങ്ങൾ മിഷൻ പ്രീസ്റ്റ്-ഇൻ-ചാർജ് ഫാ. നിബി കണ്ണായി മുഖ്യ കാർമികത്വത്തിൽ നടന്നു.

തിരുക്കർമ്മങ്ങളുടെ ഭാഗമായി വിശുദ്ധ ചാവറ പിതാവിന്റെ നൊവേന പ്രാർത്ഥന അർപ്പിച്ചു. തിരുനാൾ കുർബാനയിലെ ഓഫർട്ടറി വിശുദ്ധ ചാവറ വാർഡ് അംഗങ്ങൾ ഭക്തിപൂർവ്വം നിർവഹിച്ചു.

തിരുനാൾ കുർബാനയ്ക്കുശേഷം റയാൻ ഹാളിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. ചാവറ വാർഡ് പ്രസിഡൻറ് വർഗീസ് പള്ളിത്താനം സ്വാഗതപ്രസംഗം നടത്തി. തുടർന്ന് കുട്ടികളുടെ ആക്ഷൻ സോങ്ങ്, യുവജനങ്ങളുടെ മനോഹരമായ നാടകം, മുതിർന്നവരുടെ ഗാനാലാപനം എന്നിവ അരങ്ങേറി. വൈവിധ്യമാർന്ന കലാപരിപാടികൾ സദസിന് ആനന്ദനിമിഷങ്ങൾ സമ്മാനിച്ചു.

ഈ അവസരത്തിൽ ഫാ. നിബി കണ്ണായിയുടെ ജന്മദിനവും സ്നേഹപൂർവ്വം ആഘോഷിച്ചു. ചാവറ വാർഡ് സെക്രട്ടറി ഡോണിയ ജോസ് നന്ദിപ്രസംഗം നടത്തി.

സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു.


കൊളംബസിൽ നിന്ന്

സുജ അലക്സ് (സെന്റ് മേരീസ് മിഷൻ പി.ആർ.ഒ)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക