
മൗണ്ടൻ ഹൌസ്, സിലിക്കോൺ വാലി: ലോസ് അലാമോസ് നാഷണൽ ലാബോറട്ടറിയിലും യൂണിവർഴ്സിറ്റി ഓഫ് ബെർക്കിലി ലാബിലും ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ച നിജു നാരായണൻ (47) അന്തരിച്ചു. വിദ്യാഭ്യാസത്തിലും ശാസ്ത്രലോകത്തും തിളങ്ങിയ ഒരു മികവുറ്റ പണ്ഡിതയും ഗവേഷകയുമായിരുന്ന നിജു, ഐ.ഐ.ടി ഡൽഹിയിൽ നിന്ന് എം.എസ് നേടി തന്റെ അക്കാദമിക് യാത്രക്ക് ഉറച്ച അടിത്തറ പാകി. തുടർന്ന് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ കെമിക്കൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി പൂർത്തിയാക്കി, ഗവേഷണ ലോകത്ത് തന്റെ കഴിവിന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
അതിനുശേഷം (MIT) എം.ഐ.ടി-യിൽ പോസ്റ്റ്‌ഡോക്ടറൽ ഗവേഷണം നടത്തി, ശാസ്ത്രത്തിനുള്ള തന്റെ ആഴമുള്ള പ്രതിബദ്ധത വീണ്ടും തെളിയിച്ചു
കോഴിക്കോട് സ്വദേശിയാണെങ്കിലും ഗുജറാത്തിലാണ് വളർന്നത്. തലശേരി സ്വദേശിയായ ശ്രീജിത്ത് ശിവന്റെ ഭാര്യയാണ്.
മക്കൾ അർഷിയാ, അർജുൻ.
മാതാപിതാക്കൾ: നാരയണൻ, ജയശ്രീ. സഹോദരൻ നീരജ്
പൊതുദര്‍ശനം: ഫെബ്രുവരി 17 ചൊവ്വാഴ്ച 3 മുതല്‍ 5 വരെയും ഫെബ്രുവരി 18 ബുധനാഴ്ചരാവിലെ 9:30 മുതല്‍ 10:30 വരെയും ഫ്രൈ മെമ്മോറിയല്‍ ചാപ്പല്‍, 550 സൗത്ത് സെന്റ്രല്‍ അവന്യു, ട്രേസി, കാലിഫോര്‍ണിയ-95376
തുടര്‍ന്ന് സംസ്‌കാര കര്‍മ്മങ്ങള്‍
തമ്പി ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ്
With a heavy heart, we mourn the passing of our dear family friend, Niju Narayanan.
പ്രേമ രണ്ടു ദിവസം മുൻപ് ദിവസം വിളിച്ചിരുന്നു.
“Niju Is it ok for us to come and visit you. If you don’t want us to come , it’s totally fine. I will respect your wish and privacy.
“It’s totally fine please come . It’s only that sometimes I am very tired . But that’s ok . We love to see you both today “ Niju said
നിജു സ്നേഹത്തോടെ പറഞ്ഞ ആ വാക്കുകൾ ഇപ്പോഴും മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ആ ക്ഷണത്തിലെ ആത്മാർഥത തന്നെയാണ് ഞങ്ങളെ സന്ദർശിക്കാൻ പ്രേരിപ്പിച്ചത്. ഞങ്ങൾ കണ്ട ആ പുഞ്ചിരി…വേദന അസഹനീയമായിട്ടും ഒരുപാടുനേരം സംസാരിച്ചിരുന്നു. സാധാരണ നിമിഷങ്ങളെന്നു തോന്നിയ ആ സമയങ്ങൾ ഇന്നിപ്പോൾ അമൂല്യമായ ഓർമ്മകളായി അവശേഷിക്കുന്നു.

ഇത്ര പെട്ടെന്ന് യാത്രയാകും എന്ന് ഒരിക്കലും കരുതിയില്ല. ആ അവസാന കണ്ടുമുട്ടൽ അവിസ്മരണീയമായിരുന്നു.
ശ്രീജിത്തിനും, അർഷിയക്കും, അർജുനിനും മുഴുവൻ കുടുംബാംഗങ്ങൾക്കും ഹൃദയപൂർവ്വമായ അനുശോചനം. ഈ ദുഃഖം സഹിക്കാൻ ശക്തി ഉണ്ടാകട്ടെ . പ്രിയ നിജുവിന് നിത്യശാന്തി. 🕊️🙏
വിദ്യാഭ്യാസത്തിലും ശാസ്ത്രലോകത്തും തിളങ്ങിയ ഒരു മികവുറ്റ പണ്ഡിതയും ഗവേഷകയുമായിരുന്ന നിജു, ഐ.ഐ.ടി ഡൽഹിയിൽ നിന്ന് എം.എസ് നേടി തന്റെ അക്കാദമിക് യാത്രക്ക് ഉറച്ച അടിത്തറ പാകി. തുടർന്ന് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ കെമിക്കൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി പൂർത്തിയാക്കി, ഗവേഷണ ലോകത്ത് തന്റെ കഴിവിന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
അതിനുശേഷം (MIT) എം.ഐ.ടി-യിൽ പോസ്റ്റ്‌ഡോക്ടറൽ ഗവേഷണം നടത്തി, ശാസ്ത്രത്തിനുള്ള തന്റെ ആഴമുള്ള പ്രതിബദ്ധത വീണ്ടും തെളിയിച്ചു. പിന്നീടവർ ലോസ് അലാമോസ് നാഷണൽ ലാബോറട്ടറിയിലും തുടർന്ന് യൂണിവർഴ്സിറ്റി ഓഫ് ബെർക്കിലി ലാബിലും ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ചു. അവിടെയൊക്കെയും അവരുടെ അറിവും കഠിനാധ്വാനവും സമർപ്പണവും ശാസ്ത്രത്തിന്റെ പുരോഗതിക്ക് വിലപ്പെട്ട സംഭാവനകളായി മാറി.
ഇ ചെറു പ്രായത്തിൽത്തന്നെ അവരുടെ ശാസ്ത്രലോകത്തെ സംഭാവനകൾ പുതിയ തലമുറക്ക് എന്നെന്നും പ്രചോദനമായി നിലനിൽക്കും.
Niju Narayanan passed away recently after bravely fighting Stage IV breast cancer. Known for her strength and determination, Niju leaves behind her loving husband Sreejith Sivan and two children, Arshia and Arjun, who are now navigating this difficult time.
𝑀𝑜𝑟𝑒 𝐷𝑒𝑡𝑎𝑖𝑙𝑠
https://pazpress.com/news/niju-narayanan/
ചില വിടപറച്ചിലുകൾ ശബ്ദമില്ലാതെ വരും… പക്ഷേ അവയുടെ നിശ്ശബ്തകൾ ജീവിതകാലം മുഴുവൻ ഹൃദയത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും.” 🕊️🙏
Rest in peace, Niju. You will be dearly missed and lovingly remembered always.
ആദരാഞ്ജലി . 🙏🕊️