Image

പ്രവാസി ഭാരതീയ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു (പിപിഎം)

Published on 15 February, 2026
പ്രവാസി ഭാരതീയ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു (പിപിഎം)

2027 പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾക്ക് ഇന്ത്യ ഗവൺമെന്റ് അപേക്ഷ ക്ഷണിച്ചു. വിദേശത്തു പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്കു രാജ്യം നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണിത്.

എൻ ആർ ഐ, പി ഐ ഓ വിഭാഗങ്ങളിൽ പെട്ട വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് ഈ പുരസ്‌കാരം.

വിദേശത്തു ഇന്ത്യയുടെ യശസുയർത്തുന്ന പ്രഫഷണൽ മികവിനും വിദഗ്ദ്ധ സംഭവനകൾക്കും അവാർഡ് നൽകുന്നു. ഇന്ത്യയിൽ കാരുണ്യ പ്രവർത്തനത്തിനും മാനുഷിക സഹായങ്ങൾക്കും ദേശീയ വികസനത്തിനു സഹായിക്കുന്ന മറ്റു പ്രവർത്തനങ്ങൾക്കും അവാർഡുണ്ട്.

വിദേശത്തെ പ്രമുഖ ഇന്ത്യൻ അസോസിയേഷനുകൾ വഴി നോമിനേഷൻ സമർപ്പിക്കാം. മുൻപ് അവാർഡ് ലഭിച്ചവർക്കും നോമിനേഷൻ നടത്താം.

ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലോ ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ നേരിട്ടോ നോമിനേഷൻ സമർപ്പിക്കാം.

ഗവൺമെന്റ് പോർട്ടലുകളിൽ നിന്നു ഔദ്യോഗിക നോമിനേഷൻ ഫോമുകൾ ഡൗൺലോഡ് ചെയ്തെടുക്കാം.

2027 ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന 19ആം പ്രവാസി ഭാരതീയ ദിവസിൽ അവാർഡുകൾ വിതരണം ചെയ്യും.

India invites nominations for Pravasi Awards 2027 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക