
കൊച്ചി : മലയാളചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് കേന്ദ്രമന്ത്രിയും അമ്മയുടെ ഒന്നാമത്തെ മെമ്പറുമായ ശ്രീ സുരേഷ് ഗോപി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ അമ്മയുടെ പ്രസിഡന്റ് ശ്രീമതി ശ്വേത മേനോന്‍ അധ്യക്ഷ ആയിരുന്നു. ജനറല്‍ സെക്രട്ടറി ശ്രീമതി കുക്കൂ പരമേശ്വരന്‍ സ്വാഗതം ആശംസിച്ചു. ശ്രീ മോഹന്‍ലാല്‍ അമ്മയുടെ പുതിയ ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു.മലയാള സിനിമയിലെ തന്നെ മുതിര്‍ന്ന അഭിനേതാവ് ശ്രീ. ടി ജി രവിയെ ഓണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിച്ചു.

ദാദാ സഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ ശ്രീ മോഹന്‍ ലാലിനെയും, പദ്മഭൂഷന്‍ ജേതാവ് ശ്രീ മമ്മൂട്ടിയേയും അമ്മ കുടുംബ സംഗമത്തില്‍ ആദരിച്ചു.

ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച അമ്മയുടെ വനിത ക്രിക്കറ്റ് ടീം നേടിയ ട്രോഫിയും ടി വിയും ക്യാഷ് അവാര്‍ഡും ടീം ക്യാപ്റ്റന്‍ ബീന ആന്റണി, ശ്രീ മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ അമ്മയ്ക്ക് കൈമാറി
സ്‌പോര്‍ട്‌സ്, പാചക മത്സരം, തുടങ്ങി മറ്റു വിവിധയിനം കലാപരിപാടികളും അമ്മയുടെ കുടുംബ സംഗമത്തില്‍ അരങ്ങേറി.