Image

വാലന്റൈൻസ് ദിനം ; വിശുദ്ധീകരണത്തിന്റെ കഥ : രാരിമ ശങ്കരൻകുട്ടി

Published on 15 February, 2026
വാലന്റൈൻസ് ദിനം ; വിശുദ്ധീകരണത്തിന്റെ കഥ : രാരിമ ശങ്കരൻകുട്ടി

ഇതെന്തിനാ ഇവിടെ????
flower vase ൽ വെച്ചിരുന്ന നീണ്ട തണ്ടുള്ള redrose എടുത്തു ഞെരടി പുറത്തോട്ടെറിയാൻ തുടങ്ങും മുന്നേ ഒരു നിമിഷം കലണ്ടറിൽ valentines day എന്ന ചുവന്ന എഴുത്തിൽ അവളുടെ കണ്ണുകൾ തടഞ്ഞു.

ആർദ്ര അടുക്കളയിലേക്ക് നടന്നു, അവളുടെ നടപ്പ് മുമ്പത്തേക്കാൾ വളരെ പതുക്കെയായിരുന്നു, stove കത്തിച്ചു കെടുത്താതെ,
കതകുകൾ തുറന്നാൽ അടയ്ക്കാതെ, washroom നു പകരം store room ലേക്ക് പോകുന്ന, പാതി കഴിച്ച ഭക്ഷണം കോഫി ടേബിളിന് പകരം കപ്ബോഡിൽ വെയ്ക്കാറുള്ള അവൾ....അവൾ
ഇന്ന് ഒരുപാട് വ്യത്യസ്തയാണ്.

അടുക്കളയിൽ ആർദ്രയുടെ favorite Pancake ൽ maple syrup തൂകികൊണ്ട്  പിന്തിരിയാതെ അലൻ ചോദിച്ചു
' മ് എന്ത്പറ്റി ആർദ്രാ spects കണ്ടില്ലേ. തപ്പിത്തരാട്ടോ.'

പിന്നിലൂടെ അവനെ ചുറ്റിപ്പിടിച്ച അവൾ മന്ത്രിച്ചു "ഏയ് അല്ല "

"അലൻ," അവൾ പറഞ്ഞു തുടങ്ങി, മൃദുവായ ശബ്ദം, ആഴമേറിയതും.

" ഈയിടെയായി
ഞാൻ ഞാനല്ലെന്ന് 
തോന്നുന്നു
എനിക്ക് എന്താണ് 
സംഭവിക്കുന്നതെന്ന് 
എനിക്കറിയില്ല,"

അയാൾ അവളുടെ പുറത്ത് പതിയെ തലോടി-
'ഒന്നൂല്ല വാ നമുക്ക് ഇത് ചൂടാറും മുമ്പേ തട്ടാം'

മേശയുടെ ഇരുവശവും ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴും 
അവൾ മിണ്ടിക്കൊണ്ടേയിരുന്നു
ചോദിച്ചുകൊണ്ടേയിരുന്നു -
"കുറച്ച് ദിവസായി കാണുമോ
ഞാനിങ്ങനെ ആയിട്ട്. അതോ കുറച്ച് നിമിഷങ്ങളോ..ഇന്ന് valentines day ആണെന്ന് പോലും ഓർക്കാത്ത പൊട്ടത്തി!
നമുക്കിടയിൽ ചില
നാളുകൾ മരിച്ചുകിടക്കുന്ന
പോലെ തോന്നുന്നു അലൻ!"

അവളുടെ കണ്ണുകൾ നിറഞ്ഞു.

അലൻ ശ്വാസം അടക്കിപ്പിടിച്ച് അവളെ കേട്ടിരുന്നു.ആ കയ്യിലമർത്തി പറഞ്ഞു
'തിരിച്ചു പിടിക്കാനാകാത്ത
ഒരു സന്തോഷവും പോയിട്ടില്ല. നീയാ പഴയ possessive wife ആക്.എന്താ ഇന്നലെ ഇത്രേം late ആയെ. ഓഫീസിൽ ആ flirty മനീഷ ഒണ്ടാരുന്നോ. രാത്രീൽ ഒറങ്ങാതെ ആരോടായിരുന്നു ഒടുക്കത്തെ chat എന്നൊക്കെ ചോയ്ക്ക്.എന്റെ ചളിയടി കേട്ട് പഴേപോലെ ഒന്ന്ചിരിച്ചേ. ദാ 
ഇങ്ങോട്ട് നോക്ക് '

എന്നിട്ട് എവിടുന്നോ അടിച്ചുമാറ്റിയ ഡയലോഗ് പ്രേംനസീർ സ്റ്റൈലിലാക്കി അലൻ

'ഞങ്ങൾ അധോലോകക്കാർ കരയാറില്ല .സങ്കടം വരുമ്പോൾ AK 47 എടുത്തു ആകാശത്തേയ്ക്ക് നാലഞ്ചു വട്ടം വെടി വെക്കും ..
ആ പിഷ്ക്കും ആ പിഷ്‌ക്കും ആ പിഷ്‌ക്കും' 
 
ആർദ്രയുടെ പൊട്ടിച്ചിരിക്കിടയിൽ അയാൾ മൗനമായി പ്രാർത്ഥിച്ചു
' കാലമേ നീ കട്ടെടുത്തതൊക്കെ
തിരികെ നൽകുമെങ്കിൽ ഒരുവട്ടം
കൂടി ഞങ്ങളെ  മൂന്ന് കൊല്ലം പിന്നിലേക്ക് കൊണ്ടുപോകുമോ ...'

(തന്റെ ഭാര്യയെ മൂടിയ മറവിയുടെ മാറാലക്കുരുക്കഴിയ്ക്കാൻ 2023 മുതൽ  അവളെ ചേർത്ത് പിടിക്കുകയാണല്ലോ അവളുടെ caregiver കൂടിയായി മാറിയ അലൻ.)

ആർദ്ര പിന്നെയും അവളുടെ  കണ്ണിൽ വെച്ചിരുന്ന spects തിരഞ്ഞുതുടങ്ങിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക