Image

ഇണയെ തിന്നുന്നവർ (ജെയിംസ് കുരീക്കാട്ടിൽ)

Published on 14 February, 2026
ഇണയെ തിന്നുന്നവർ  (ജെയിംസ് കുരീക്കാട്ടിൽ)

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കൊണ്ടിരിക്കുമ്പോഴോ ബന്ധപ്പെട്ട് കഴിഞ്ഞാലുടനെയോ തന്റെ ഇണയെ തിന്നുന്ന ചില ജീവി വർഗ്ഗങ്ങളുണ്ട്. ചിലയിനം ചിലന്തികളിലും പാമ്പുകളിലുമൊക്കെയാണ്  ഇങ്ങനെയൊരു സ്വഭാവം കാണപ്പെടുന്നത്. ഇത്തരം ജീവിവർഗ്ഗങ്ങളുടെ ഒരു പൊതു സ്വഭാവം, ഈ ജീവികളിൽ എല്ലാം പെൺ ജീവികളാണ് അവരുടെ ആൺ കൂട്ടുകാരെ തിന്നുന്നത്. ഇക്കാര്യത്തിൽ ഏറ്റവും notorious ആയ പെണ്ണുങ്ങൾ Black Widow Spider എന്ന പേരിൽ അറിയപ്പെടുന്ന പെൺ ചിലന്തികളാണ്.  ബന്ധപ്പെട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ അവർ ഇണയെ തിന്നാനുള്ള തയ്യാറെടുപ്പിലായിരിക്കും. ബന്ധപ്പെട്ട് കഴിഞ്ഞാലുടെനെ ക്ഷീണിച്ച് തളർന്നിരിക്കുന്ന ആൺ ചിലന്തിയെ  അതിവേഗത്തിൽ പെൺചിലന്തി ആക്രമിക്കും. പെൺ ചിലന്തിയുടെ  ആക്രമണ സ്വഭാവം അവളുടെ ആണിനെ  ആക്രമിക്കാൻ എടുക്കുന്ന സമയത്തെ (വേഗതയെ) അടിസ്ഥാനമാക്കി അളക്കുന്നു. ആണിനെ  എത്ര വേഗത്തിൽ ആക്രമിക്കുകയും ഉപഭോഗിക്കുകയും ചെയ്യുന്നുവോ, അത്രയും കൂടുതലായിരിക്കും പെൺചിലന്തിയുടെ ആക്രമണ സ്വഭാവത്തിന്റെ നില.

ഇങ്ങനെ പെൺചിലന്തി ചെയ്യുന്നത്,  തന്നെ പീഡിപ്പിക്കാനോ  ബലാത്സംഗം ചെയ്യാനോ വന്നതിന് പ്രതികാരം ചെയ്യുന്നതൊന്നുമല്ല.  ക്ഷണിച്ചു വരുത്തി ബന്ധപ്പെട്ടതിന് ശേഷം ആണിനെ കൊന്ന് തിന്നുന്നതിന് രണ്ട് കാരണങ്ങളേയുള്ളൂ. ഒന്ന് കുഞ്ഞുങ്ങളെ ജനിപ്പിക്കണം. പിന്നെ എളുപ്പത്തിൽ വിശപ്പ് മാറണം.

ഇപ്പോൾ ഈ black widow spider ന്റെ കാര്യം ഓർക്കാൻ കാരണം, ഈ അടുത്ത നാളിലുണ്ടായ ചില പീഡന പരാതികളും ആ പരാതികളുടെ മെരിറ്റിനെ കുറിച്ച് കോടതി നടത്തിയ നിരീക്ഷണങ്ങളും ആണ്.  സൗഹ്രദമുണ്ടാകുന്നതും സൗഹ്രദത്തിലായിരിക്കുമ്പോൾ ശാരീരിക ബന്ധം ഉണ്ടാകുന്നതും, പിന്നീട് വിയോജിപ്പുകൾ ഉണ്ടായാൽ ബ്രേക്ക് അപ്പ് ആകുന്നതും പുതിയ സൗഹ്രദങ്ങൾ കണ്ടെത്തുന്നതുമൊക്കെ  സ്വാഭാവികമായ കാര്യങ്ങളാണ്. അങ്ങനെയൊരു ബ്രേക്ക് അപ്പ് ഉണ്ടായാൽ പ്രതികാര ബുദ്ധിയോടെ മുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ബന്ധങ്ങളെയെല്ലാം പീഡനങ്ങളും ബാലാത്സംഗങ്ങളും ആക്കി മാറ്റുന്നതും അതിനായി നിയമത്തിന്റെ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നതും ഒരു സിവിലൈസ്‌ഡ് സമൂഹത്തിലെ മനുഷ്യർക്ക് ചേർന്നതല്ല. മനുഷ്യരാണ് നമ്മൾ. ചിലന്തികളാവരുത്.

ഈ അടുത്ത നാളുകളിൽ ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന രണ്ട് പേരുടെ ചില  interview കാണുകയുണ്ടായി. ഒരാൾ ടീച്ചറാണ്. രണ്ടാമത്തെയാൾ ആർട്ടിസ്റ്റ് എന്നാണ് പരിചയപ്പെടുത്തുന്നത്. ടീച്ചർ നേരത്തെ തന്നെ പ്രശസ്തയാണ്. വൈബ്രേറ്റർ മുതലായ സെക്സ് ടോയ്‌സ് പരിചയപ്പെടുത്തുന്നത് വഴിയും, വദന സുരതത്തിന്റെ പ്രയോഗ രീതികൾ വിശദീകരിക്കുന്നതിലുമൊക്കെയാണ് ടീച്ചറിന്റെ മികവും മിടുക്കും. ഒരു പോക്സോ കേസിൽ പ്രതിയാകുന്ന ഘട്ടം എത്തിയപ്പോഴാണ് സ്കൂളിലെ പഠിപ്പീര് നിർത്തിയതെന്ന് ടീച്ചർ സാക്ഷ്യപ്പെടുത്തുന്നുണ്ട്..

സ്വന്തം അച്ഛൻ മഹാ വൃത്തികെട്ടവൻ ആയിരുന്നു എന്നും, കളങ്കാവിൽ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പോലെ നിരവധി സ്ത്രീകളെ വിവാഹം ചെയ്ത് പറ്റിച്ചവനാണെന്നും അതിലൊന്നാണ് തന്റെ അമ്മയെന്നും ടീച്ചർ പറയുന്നു. ശരിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്ന ഒരാൾ ഒരു സാദാരണ മനുഷ്യനായിരിക്കില്ല. ഒരു ലൈംഗിക മനോരോഗിതന്നെ ആയിരിക്കണം. പക്ഷെ പിന്നീട് ടീച്ചർ പറയുന്നത്, ഈ മുപ്പത് വയസ്സിനുള്ളിൽ അവർ  പത്തോളം (10) പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരിൽ ചിലരുടെ performance മോശമായത് കൊണ്ട് ടീച്ചർ തന്നെ അവരെ ഉപേക്ഷിച്ചെന്നുമാണ്. ടീച്ചറിനെ ഒന്നേ ഓർമ്മിപ്പിക്കാനൊള്ളൂ. ലൈംഗിക മനോരോഗിയായ ടീച്ചറിന്റെ അച്ഛന്റെ അതെ ലൈംഗിക ആസക്തികൾ തന്നെയാണ് ദൗർഭാഗ്യവശാൽ അയാളുടെ ജീനുകളിലൂടെ ടീച്ചറും inherit ചെയ്തിരിക്കുന്നത്.

എന്ത് തന്നെയായാലും അതൊക്കെ  ടീച്ചറിന്റെ കാര്യം പക്ഷെ പിന്നീട് ടീച്ചർ ഒരു ദുസൂചന തരുന്നുണ്ട്. വേണമെങ്കിൽ ടീച്ചറിന് ഒരു "മി ടൂ" വിനുള്ള സ്കോപ്പ് ഉണ്ടെന്ന്. ടീച്ചർ അങ്ങനെ ചെയ്യാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല എന്ന് പറയുന്നുണ്ടെങ്കിലും നാളെ ഒരു സാമ്പത്തിക ബുദ്ധിമുട്ടോ സാഹചര്യങ്ങളോ ഉണ്ടായാൽ, എടുത്ത് ഉപയോഗിക്കാൻ കയ്യിൽ ഒരു ആയുധം ടീച്ചറിന് ഉണ്ട്. "മീ ടൂ ". ടീച്ചറോട് പറയാൻ ഇത്രമാത്രമേ ഉള്ളൂ. ആർക്കിട്ടും പണി കൊടുക്കാനോ എന്തെങ്കിലും നേട്ടങ്ങൾക്കോ വേണ്ടിയുള്ള പരിപാടി അല്ല "മീ ടൂ "

ഇനി ആർട്ടിസ്റ്റിന്റെ കാര്യം. ദീപകിന്റെ ആത്മഹത്യയോടെയാണ് ആർട്ടിസ്റ് പ്രശസ്തിയിലേക്ക് ഉയർന്നത്. ടീച്ചറിനെ പോലെ തന്നെ ആർട്ടിസ്റ്റും പറയുന്നത് അവരുടെ അച്ഛനും ഒരു മഹാ വൃത്തികെട്ടവൻ ആയിരുന്നെന്നാണ്. ആർട്ടിസ്റ് അച്ഛനെതിരെ കേസും കൊടുത്ത ആൾ ആണ്. കലുങ്കിലിരുന്ന് അണ്ടർവെയർ ഇടാതെ ഒരേ പത്രം ദിവസവും ഇരുന്ന് വായിക്കുന്ന ആണുങ്ങളെ കുറിച്ചും ആർട്ടിസ്റ്റിന്റെ ചില നിരീക്ഷണങ്ങൾ ഉണ്ട്. അതിലെല്ലാം മനോഹരമായ വിവരണം സ്വയംഭോഗം  ചെയ്ത് കൊണ്ട് ഓട്ടോ ഓടിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറെ കുറിച്ചുള്ളതാണ്. ഒരു കൈ കൊണ്ട് ഓട്ടോ ഓടിച്ചുകൊണ്ടിരിക്കുന്നു. പിന്നിൽ ഇരിക്കുന്ന ആർട്ടിസ്റ്റിനെ കണ്ണാടിയിൽകൂടി നോക്കികൊണ്ട് മറ്റേ കൈ കൊണ്ട് സ്വയംഭോഗം ചെയ്യുന്നു. ഇതിനിടയിൽ വണ്ടി ഓടിക്കാൻ റോഡിൽ  ശ്രദ്ദിക്കണം, ഇൻഡിക്കേറ്റർ ഇടണം. ട്രാഫിക് ലൈറ്റ് നോക്കണം. ഇതിന്റെയെല്ലാം ഇടയിൽ വേണം സ്വയംഭോഗം ചെയ്യാൻ. അവസാനം തോർത്തെടുത്ത് തുടക്കുന്നു. ആർട്ടിസ്റ് പോലീസിനെ അറിയിക്കുന്നു. പ്രതികരിക്കുന്നു. പക്ഷെ ഈ ആർട്ടിസ്റ്റിന് വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരു കുഞ്ഞുണ്ട്. അതിനെ കുറിച്ച് ചോദിച്ചാൽ ആർട്ടിസ്റ്റ് പൊട്ടിത്തെറിക്കും. ആർട്ടിസ്റ്റിനോടും ഒന്നേ പറയാനൊള്ളൂ. നിങ്ങളുടെ അവിഹിത ഗർഭവും നിങ്ങൾ പറയുന്ന ഈ നുണ കഥകളൊന്നുമല്ല ഫെമിനിസം. ഫെമിനിസം പുരുഷനോടൊപ്പം സ്ത്രീകൾക്കും ജീവിതത്തിന്റെ സമസ്ത മേഘലകളിലും ഉണ്ടാവേണ്ട സാമൂഹ്യ സമത്വത്തിനുവേണ്ടിയുള്ള നിലപാടാണ്. ഓരോ 16 മിനിട്ടിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു രാജ്യമാണ് നമ്മുടേത്. ആ അവസ്ഥയാണ് ഇല്ലാതാവേണ്ടത്. അവർക്കാണ് നീതി കിട്ടേണ്ടത്. ഓരോ സ്ത്രീക്കും നിർഭയമായി ജീവിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ടാവണം. അത് കൊണ്ട്  ഫെമിനിസ്റ്റ് ആയിക്കൊള്ളൂ. പക്ഷെ ചിലന്തിയാവരുത്. ടീച്ചറും ആർട്ടിസ്റ്റുമൊക്കെ എത്ര ഇണകളെ വേണമെങ്കിലും ഭോഗിച്ചോളൂ. എല്ലാം കഴിഞ്ഞു  കൊന്ന് തിന്നരുത്.

ജെയിംസ് കുരീക്കാട്ടിൽ 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക