
ഡാളസ്: മൂന്നു വർഷത്തെ സ്‌തുത്യർഹമായ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന സി എസ് ഐ കോൺഗ്രിയേഷൻ ഗാർലാൻഡ് ഇടവക വികാരി റവ. രാജീവ് സുകു അച്ചന് ഡാളസ് സെന്റ് പോൾസ് ഫ്രൈഡേ ഫാസ്റ്റിംഗ് പ്രയർ ഗ്രൂപ്പ് അംഗങ്ങൾ സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി.
ഫെബ്രുവരി 13 വെള്ളിയാഴ്ച നടത്തിയ ഫ്രൈഡേ പ്രയറിൽ മുഖ്യ പ്രാസംഗികൻ സുകു അച്ചൻ ആയിരുന്നു.
ഉപവാസ പ്രാത്ഥനയോടനുബന്ധിച്ചു നടത്തിയ ലളിതമായ യാത്ര അയപ്പ് യോഗത്തിൽ വികാരി റെജിൻ അച്ചൻ അധ്യക്ഷത വഹിച്ചു.
കെ എസ് മാത്യു, സാറാ ചെറിയാൻ, എം സി അലക്സാണ്ടർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
പ്രയർ ഗ്രൂപ്പ് അംഗങ്ങളുടെ സമ്മാനം എൻ വി എബ്രഹാം സ്നേഹപൂർവ്വം സുകു അച്ചനു നൽകി.
റവ.രാജീവ് സുകു അച്ചന്റേയും കൊച്ചമ്മയുടെയും മറുപടി പ്രസംഗത്തോട് കൂടി യോഗം അവസാനിച്ചു.
യോഗത്തിൽ പങ്കെടുത്ത എല്ലാവര്ക്കും സ്നേഹ വിരുന്നു ഒരുക്കിയിരുന്നു